Driving licence @Saudi -Part1
സൗദിയിൽ ജോലിക്ക് ചേർന്ന ഉടനെ തന്നെ സൗദി ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ഉള്ള സമ്മർദ്ദം ബ്രാഞ്ച് മാനേജർ തുടങ്ങിയിരുന്നു. ഇവിടെ ഉള്ള റോഡും റോഡിലൂടെ ഇവിടെ ഓരോരുത്തരുടെ ഡ്രൈവിങ്ങും പോരാത്തതിനു ഈ നാട്ടിലെ നിയമവും ചെറുതായി എന്നെ പിറകോട്ട് പിടിച്ചു വലിച്ചു കൊണ്ടിരുന്നു. പേടി ആയിരുന്നു കാരണം. നാട്ടിലെ പോലെ അല്ലല്ലോ ഇവിടെ ഡ്രൈവിംഗ് സ്റ്റൈല്‍, ഒന്നാമത് ലെഫ്ട് ഹാൻഡ് ഡ്രൈവിംഗ് (നമുക്ക് പരിചയം റൈറ്റ് ഹാൻഡ് ആണല്ലോ). ഒന്നിൽ കൂടുതൽ ട്രാക്കുകൾ, എക്സിറ്റ്, റൌണ്ട് അബൗട്ടുകൾ.... വണ്ടികളുടെ സ്പീഡ് ഒക്കെ നമ്മൾ നാട്ടിൽ ആലോചിക്കുന്നതിനും ഒക്കെ മുകളിലാണ്. അങ്ങനെ പല പല പേടികള്‍ .... എന്തായാലും ലൈസൻസ് എടുത്തേ പറ്റൂ, ക്ലയന്റ് സൈഡിൽ പോകണമെങ്കിൽ വണ്ടി ഓടിച്ചു പോയേ പറ്റു, എനിക്ക് ലൈസൻസ് കിട്ടിയിട്ട് വേണം കൂടെ ഉള്ള ആൾക്ക് നാട്ടിൽ ലീവിന് പോകാൻ. അപ്പൊ പിന്നെ ലൈസെന്‍സ്എടുക്കുക തന്നെ പേടിച്ചിരുന്നിട്ടു കാര്യമില്ലല്ലോ. എന്തായാലും വരുന്നിടത്ത് വച്ച് വരട്ടെ അപ്പോ നോക്കാം എന്ന ചിന്തയില്‍ ലൈസെന്‍സ് എടുക്കാന്‍ തന്നെ തീരുമാനിച്ചു. അതിനായി എനിക്ക് മുൻപ് ലൈസൻസ...