ഇന്ത്യന്‍ ആത്മഹത്യ @ ഇംഗ്ലണ്ട്
ലോക ഒന്നാം നമ്പരുമായി ഇംഗ്ലണ്ട് ലേക്ക് വണ്ടി കയറിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാണക്കേടില്‍ ഒന്നാം നമ്പരില്‍ എത്തിയിരിക്കുന്നു. ഒന്നാം റാങ്കിന്റെ ബലം ഒന്ന് കൂടെ ഉറപ്പിക്കാന്‍ വേണ്ടി പരമ്പരക്ക് ഇറങ്ങിയവര്‍ തോറ്റു തൊപ്പിയിട്ടു നാണം കേട്ടിരിക്കുന്നു. ഒരു പാട് കാലം ഓസ്ട്രെലിയ കയ്യടക്കി വച്ചിരുന്ന ഒന്നാം റാങ്ക് ഒരു പാട് വിയര്ത്തിട്ടാണ് ഇന്ത്യ നേടിയത്. ഓസ്ട്രലിയന്‍ ടീമിന് സംഭവിച്ചത് തന്നെ ഇന്ത്യക്കും സംഭവിച്ചിരിക്കുന്നു ഒരു പറ്റം അഹങ്കാരികളായ കളിക്കാര്‍ ചേര്‍ന്ന് ഇന്ത്യയെ നാണം കേടുത്തിയിരിക്കുന്നു. ഒരൊറ്റ പരമ്പര നഷ്ടത്തിന്റെ പേരില്‍ ടീമിനെ എഴുതിത്തള്ളുന്നത് ശരിയല്ലെന്ന വാദമുയര്‍ന്നേക്കാം. എന്നാല്‍, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര നഷ്ടപ്പെടുത്തിയ രീതി ടീം ഇന്ത്യ നിര്‍ണായക ഘട്ടത്തിലാണെന്ന സൂചനയാണ് തരുന്നത്. ട്വന്‍റി 20 ലോകകപ്പ് നേടുകയും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുകയും 28 വര്‍ഷത്തിന...