Posts

Showing posts from 2025

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part 11 (തിരികെ നാട്ടിലേക്ക് Delhi- Home)

Image
      പാർട്ട് -10 വായിക്കാൻ... (തിരികെ നാട്ടിലേക്ക് Sreenagar - Delhi...)   ഫ്ലൈറ്റിൽ നിന്നും പതിയെ ആണ് ഇറങ്ങിയത്. തിരക്കുള്ള ആളുകൾ പൊയ്ക്കോട്ടേ എന്ന് കരുതി ഞങ്ങൾ സീറ്റിൽ തന്നെ ഇരുന്നു. പതിയെ പുറത്തിറങ്ങി റൺവേ യിൽ നിന്നും ബസിൽ കയറി ടെർമിനലിലേക്ക്. ഇനി കണ്ണൂർ വിമാനം പുറപ്പെടുന്ന ടെർമിനലിലേക്ക് എത്തണം.  വലിയ വിമാനത്താവളം ആണ് ഡൽഹി വിമാനത്താവളം. ഞങ്ങൾ അകത്തേക്ക് നടന്നു. ടെർമിനൽ മാറാൻ ഉള്ള ആളുകൾക്ക് പോകേണ്ട ഭാഗത്തേക്ക് ഞങ്ങൾ നടന്നു. അപ്പോഴും ഞങ്ങൾ വന്ന വിമാനത്തിൽ വന്ന പലരും കണക്ഷൻ ഫ്ലൈറ്റ് മിസ് ആയതിന്റെ പേരിൽ അവിടെ നിന്നും ബഹളം വെക്കുന്നത് കാണാമായിരുന്നു. മുകൾ നിലയിലേക്ക് കോണി കയറി ആണ് ഞങ്ങൾ എത്തിയത് അവിടെയും സെക്യൂരിറ്റി ചെക്ക് ഉണ്ട്. അതെല്ലാം കഴിഞ്ഞു ഞങ്ങൾ വെയ്റ്റിംഗ് ഏരിയയിലേക്ക് എത്തി.        ഇനി കുറെ സമയം ഉണ്ട് കണ്ണൂർ ഫ്ലൈറ്റ് നു. എല്ലാർക്കും നന്നായി വിശക്കാൻ തുടങ്ങിയിട്ടുണ്ട്. രാവിലെ ഒരു ബ്രഡ് ഓംലെറ്റും പിന്നെ ഒരു ബർഗറും മാത്രമേ കഴിച്ചിട്ടുള്ളു. പിന്നെ ആദിൽ ഭായി തന്ന വെള്ളവും. വെള്ളം ഒക്കെ കാലി ആയി തുടങ്ങി കഷ്ടിച്ച് മുക്കാൽ കു...

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part -3 (ആഗ്രയിൽ )

Image
പാർട്ട് -2 വായിക്കാൻ... (ഡൽഹിയിൽ...)              രാവിലെ ഏകദേശം നാലര മണിയോടെ ഞങ്ങളുടെ ബസ് ആഗ്ര ഫോർട്ടിനു മുന്നിലെ സ്റ്റോപ്പിൽ എത്തിച്ചേർന്നു. ബസിന്റെ അവസാന സ്റ്റോപ് ആയ അവിടെ ഞങ്ങൾ ഇറങ്ങി. നേരെ മുന്നിൽ അരണ്ട വെളിച്ചത്തിൽ ആഗ്ര ഫോർട്ട് കാണാം. നല്ല തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് ചെറുതായിട്ട് വിറക്കാൻ തുടങ്ങി. ബസ് നിർത്തിയ പരിസരത്തായി 2-3 ഓട്ടോകൾ മാത്രമേ ഒള്ളു, തെരുവ് വിജനമാണ്. ബസ് ഇറങ്ങിയ ആളുകളെ കണ്ടു ഓട്ടോക്കാർ എണീറ്റു. ബസ്സിറങ്ങിയ ഉടനെ ഞങ്ങളുടെ അടുത്തേക്ക് ഒരു ഓട്ടോ ഡ്രൈവർ ഓടി വന്നു. അദ്ദേഹം ഞങ്ങളെ ക്യാൻവാസ് ചെയ്യാനുള്ള ശ്രമത്തിലായി. 1200 രൂപ കൊടുത്താൽ ഹോട്ടലിൽ കൊണ്ടു പോയി വിടാം എന്നൊക്കെ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങൾ താൽപര്യം പ്രകടിപ്പിച്ചതേ ഇല്ല. കുറെ സമയത്തിന് ശേഷം ഞങ്ങൾ അയാളോട് താജ്മഹലിന് മുന്നിൽ എത്തിക്കാൻ പറഞ്ഞു. 100 രൂപ പറഞ്ഞ ഓട്ടം 80 രൂപയ്ക്ക് ഉറപ്പിച്ചു. അൽപ ദൂരമേ ഓടാനുള്ളു. താജ്മഹലിലെ വെസ്റ്റ് ഗേറ്റിനു മുന്നിൽ ഞങ്ങളെ ഇറക്കി ഓട്ടോ തിരിച്ചു  പോയി.   ഒരു ചായ കുടിക്കണം എന്നുള്ള മോഹം എല്ലാർക്കും ഉണ്ടായിരുന...

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part 9 (പഹൽഗാം ഡേ 2 )

Image
പാർട്ട് -8 വായിക്കാൻ... (പഹൽഗാം ഡേ 1...)              രാവിലെ ഉണരുമ്പോഴും നല്ല തണുപ്പ് തന്നെ. മഴയൊക്കെ പോയിട്ടുണ്ട്. മുന്നിലെ മഞ്ഞുമല കാണാൻ കഴിയാത്ത വിധം എല്ലാം കോട മൂടി കിടക്കുകയാണ്. ആദ്യം തന്നെ മൊബൈൽ എടുത്തു കാലാവസ്ഥ സംബന്ധിച്ച ന്യൂസ് വല്ലതും ഉണ്ടോ എന്നാണ് നോക്കിയത്. ആദ്യ മെസ്സേജ് കണ്ടതോടെ അകെ മൂഡോഫായി. തലേ ദിവസത്തെ മഴയിൽ ശ്രീനഗർ ജമ്മു റോഡിൽ മണ്ണ് ഇടിഞ്ഞു അപകടം ഉണ്ടായി ആ റോഡ് 4 ദിവസത്തേക്ക് അടച്ചിരിക്കുന്നു എന്ന വാർത്ത ആണ് രാവിലെ കേട്ടത്. ഉടനെ ഡ്രൈവറെ വിളിച്ചു, മഞ്ഞു കാണാൻ വേണ്ടി പോകാൻ ഇരുന്ന സിന്തൻ ടോപ്ന്റെ അവസ്ഥ എന്താണ് എന്നറിയാൻ. മഴ അവിടെയും ബാധിക്കാൻ ചാൻസ് ഉണ്ട്. കാരണം ആ റോഡ് പോകുന്നത് ചുരത്തിലൂടെ ആണ്. പേടിച്ച പോലെ തന്നെ സംഭവിച്ചു, സിന്തൻ ടോപ്പിലേക്ക് 2 ദിവസം വണ്ടി കടത്തിവിടില്ലത്രേ. അതോടെ എല്ലാ രസവും അവസാനിച്ചു.           ഇനി എന്ത് ചെയ്യും നല്ല മഞ്ഞുള്ള പ്രദേശം ഈ യാത്രയിൽ ഇനി കിട്ടില്ല എന്ന് തോന്നിയ നിമിഷങ്ങൾ. ഇന്നത്തെ പ്ലാൻ എല്ലാം തെറ്റി.  ഇനി എന്ത് ചെയ്യും എന്ന് കുത്തിയിരുന്ന് ചർച്ച ചെയ്തു....