Posts

Showing posts from 2026

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര ( പാർട്ട് ലിസ്റ്റ് )

 ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും (മലപ്പുറത്തു നിന്നും) ഭൂമിയിലെ സ്വർഗമായ  കാശ്മീരിലേക്ക് കൂട്ടുകാരുമൊത്തുള്ള യാത്രയുടെ യാത്രാ വിവരണം  ഓരോ ബ്ലോഗും വായിക്കുന്നതിനു ലിങ്കിൽ ക്ലിക്ക് ചെയ്യുക  പാർട്ട് ലിസ്റ്റ് പാർട്ട് 1: കോഴിക്കോട് നിന്നും ഡൽഹിയിലേക്ക്.. പാർട്ട് 2 : ഡൽഹിയിൽ - ( ഖുതുബ്‌മീനാർ, ചെങ്കോട്ട, ജുമാമസ്ജിദ്, പാർലിമെന്റ്, ഇന്ത്യ ഗേറ്റ്.... ) പാർട്ട് 3: ആഗ്രയിൽ ( താജ്മഹൽ, ആഗ്ര ഫോർട്ട് ... ) പാർട്ട് 4: ശ്രീനഗറിലേക്ക്  ( ഡൽഹിയിൽ നിന്നും ശ്രീ നഗറിലേക്ക്.. ) പാർട്ട് 5: സോനമാർഗ് ( ശ്രീനഗർ - സോനാമാർഗ് .. ) പാർട്ട് 6: ദൂത് പത്രി   പാർട്ട് 7: ശ്രീനഗർ കാഴ്ചകൾ ( ട്യൂലിപ് ഗാർഡൻ, ഹസ്‌റത്ത് ബാൽ മസ്ജിദ്, ദാൽ തടാകം... ) പാർട്ട് 8:  പഹൽഗാം ഡേ 1 ( ബൈസറൻ വാലി ) പാർട്ട് 9: പഹൽഗാം ഡേ 2 ( ആരു വാലി, ബൈത്താബ് വാലി, ചന്ദൻവാരി... ) പാർട്ട് 10 : തിരികെ നാട്ടിലേക്ക് ( Srinagar- Delhi ) പാർട്ട് 11: തിരികെ നാട്ടിലേക്ക് ( Delhi- Home )

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part 10 (തിരികെ നാട്ടിലേക്ക് Srinagar- Delhi )

Image
പാർട്ട് -9 വായിക്കാൻ... (പഹൽഗാം ഡേ 2...)                   എന്നത്തേയും പോലെ രാവിലെ നേരത്തെ ഉണർന്നു. രാവിലെ 9.30 മണിക്കാണ് ഡ്രൈവർ എത്തുക. കുറച്ചു നേരത്തെ പറഞ്ഞതാണ്, എയർപോർട്ടിലേക്ക് ഉള്ള യാത്രയല്ലേ വഴിയിൽ ബ്ലോക്ക ഒക്കെ വന്നാൽ പണി കിട്ടണ്ട എന്ന് കരുതി ആണ് നേരത്തെ പറഞ്ഞത്. പിന്നെ മക്കൾക്ക്  കുറച്ചു സാധനങ്ങൾ കിട്ടുമോ എന്ന് ഒന്നുടെ നോക്കണം എന്നും പ്ലാൻ ഉണ്ട്, തലേന്ന് ഒന്നും കിട്ടിയില്ലല്ലോ... തലേന്ന് രാത്രി വീട്ടിൽ വിളിച്ചപ്പോ മക്കൾക്ക് എന്തേലും നിർബന്ധമായും കൊണ്ട് വരണം എന്ന് വൈഫ് അന്ത്യശാസനം നലകിയതുമാണ്. ഡൽഹിയിൽ ഇറങ്ങി പോകുകയാണേൽ സീൻ ഇല്ലായിരുന്നു എന്തും അവിടെ കിട്ടും. ഇത് ഇപ്പൊ നമ്മുടെ ഫ്ലൈറ്റ് മാറി കയറൽ മാത്രമേ ഒള്ളു എയർപോർട്ടിന് പുറത്തേക്ക് പോകുകയില്ല. ആദിൽ ഭായിയോട് 8 മണിക്ക് ചായ പറഞ്ഞിട്ടുണ്ട്. കശ്മീരിലെ അവസാനത്തെ ചായയും ബ്രഡ് ഓംലെറ്റും...                 രാവിലെ നിസ്കാരം കഴിഞ്ഞ ഉടനെ തന്നെ എല്ലാരും ബാഗ് പാക്കിങ് ആരംഭിച്ചു. ഇങ്ങോട്ടു വരുമ്പോ ഉള്ളതിനേക്കാൾ സാധങ്ങൾ ഉണ്ടല്ല...

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part 8 (പഹൽഗാം ഡേ 1 )

Image
പാർട്ട് -7 വായിക്കാൻ... (ശ്രീനഗർ കാഴ്ചകൾ...)               രാവിലെ എന്നത്തേയും പോലെ നേരത്തെ എണീറ്റ് ഫ്രഷ് ആയി ആദിൽ ഭായിയുടെ ചായയും ബ്രെഡും കഴിച്ചു ഞങ്ങൾ പഹൽഗാം യാത്രക്ക് തയ്യാറായി. ഡ്രൈവർ സമീർ ഭായി 7.30 ക്ക് തന്നെ എത്തിയിട്ടുണ്ട്. രാത്രി തുടങ്ങിയ മഴ അപ്പോഴും ചെറുതായി പെയ്യുന്നുണ്ട്. മഴ യാത്രയുടെ രസം കൊല്ലിയാകുമോ എന്ന് ചെറുതായി എല്ലാർക്കും തോന്നിത്തുടങ്ങി. എന്തായാലും കുറെ ദൂരം ഓടാൻ ഉണ്ട്, അപ്പൊ ചിലപ്പോ അവിടെ മഴ കാണില്ലായിരിക്കും എന്ന ചിന്തയിൽ വണ്ടി വിട്ടു. ജമ്മു - ശ്രീനഗർ റൂട്ടിൽ ആണ് കുറെ ദൂരം യാത്ര ചെയ്യാൻ ഉള്ളത്. പോകുന്ന വഴിയിൽ ഇഷ്ടം പോലെ ആർമി ചെക്ക് പോസ്റ്റുകളും ക്യാമ്പുകളും കാണാം.  യാത്രക്കിടയിൽ 1965 അല്ലെങ്കിൽ 1971 ഇന്ത്യ പാക് യുദ്ധത്തിൽ ഇന്ത്യ പിടിച്ചെടുത്ത പാകിസ്താന്റെ ഒരു യുദ്ധ ടാങ്ക് ഒരു സ്മാരകമായി നിലനിർത്തിയിരിക്കുന്ന കാണാം.. അതിന്റെ വിശേഷങ്ങൾ എല്ലാം ഡ്രൈവർ വിവരിക്കുന്നുണ്ടായിരുന്നു. പഹല്ഗാമിലെക്കുള്ള യാത്ര പുതിയ റോഡിലൂടെ ആണ് ഇപ്പൊ പോയിക്കൊണ്ടിരിക്കുന്നത്. നല്ല റോഡ്, ഇരു സൈഡിലുമായി നല്ല പ്രകൃതി ഭംഗിയും... റോഡിൽ ഇടവിട്ട് ഇടവിട്ടു റോന്...

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part 6 (ദൂത് പത്രി )

Image
പാർട്ട് -5 വായിക്കാൻ... (സോനമാർഗ്...)                              രാവിലെ എന്നത്തേയും പോലെ നേരത്തെ ഉണർന്നു ഫ്രഷ് ആയി ആദിൽ ഭായിയുടെ ചായയും ബ്രേക്ക്ഫാസ്റ്റും കഴിച്ചു ഞങ്ങൾ യാത്രക്ക് റെഡി ആയി. 9.30 മണിയോടെ ഡ്രൈവർ ഫർഹാൻ ഭായി എത്തി. ഇന്ന് കുറച്ചു ദൂരമേ ഓടാൻ ഒള്ളു അത് കൊണ്ടാണ് പുള്ളി നേരം വൈകി എത്തിയത്. നേരെ കാറിൽ കയറി ദൂത് പത്രിയിലേക്ക്. "ദൂത് പത്രി" എന്ന പേരിന്റെ അർത്ഥം "പാലിന്റെ താഴ്‌വര" എന്നാണ്. കശ്മീരിലെ പ്രശസ്ത കവിയും സന്യാസിയുമായ " ഷെയ്ഖ്-ഉൽ-ആലം" ഷെയ്ഖ്-നൂർ-ഉദ്-ദിൻ നൂറാനി ഇവിടെ പ്രാർത്ഥിച്ചിരുന്നുവെന്നും, ഒരിക്കൽ പുൽമേടുകളിൽ വെള്ളം തേടി പ്രാർത്ഥന നടത്തിയപ്പോൾ,  തന്റെ വടികൊണ്ട് നിലത്ത് കുത്തിയപ്പോൾ പാൽ പുറത്തുവന്നുവെന്നും അദ്ദേഹം പാലിനോട് പറഞ്ഞു, അത് കുടിക്കാൻ മാത്രമേ ഉപയോഗിക്കാൻ കഴിയൂ, വുദുവിനായി ഉപയോഗിക്കാൻ കഴിയില്ല . ഇത് കേട്ടപ്പോൾ, പാൽ പെട്ടെന്ന് വെള്ളമായി മാറി, പുൽമേടിന് "ദൂദ്പത്രി" എന്ന് പേര് ലഭിച്ചു എന്നാണ് പറയപ്പെടുന്നത്.            കാർ ശ്രീനഗറിന്റെ പ്രധാന തെരുവുകളി...