Posts

Showing posts from May, 2025

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part -3 (ആഗ്രയിൽ )

Image
പാർട്ട് -2 വായിക്കാൻ... (ഡൽഹിയിൽ...)              രാവിലെ ഏകദേശം നാലര മണിയോടെ ഞങ്ങളുടെ ബസ് ആഗ്ര ഫോർട്ടിനു മുന്നിലെ സ്റ്റോപ്പിൽ എത്തിച്ചേർന്നു. ബസിന്റെ അവസാന സ്റ്റോപ് ആയ അവിടെ ഞങ്ങൾ ഇറങ്ങി. നേരെ മുന്നിൽ അരണ്ട വെളിച്ചത്തിൽ ആഗ്ര ഫോർട്ട് കാണാം. നല്ല തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് ചെറുതായിട്ട് വിറക്കാൻ തുടങ്ങി. ബസ് നിർത്തിയ പരിസരത്തായി 2-3 ഓട്ടോകൾ മാത്രമേ ഒള്ളു, തെരുവ് വിജനമാണ്. ബസ് ഇറങ്ങിയ ആളുകളെ കണ്ടു ഓട്ടോക്കാർ എണീറ്റു. ബസ്സിറങ്ങിയ ഉടനെ ഞങ്ങളുടെ അടുത്തേക്ക് ഒരു ഓട്ടോ ഡ്രൈവർ ഓടി വന്നു. അദ്ദേഹം ഞങ്ങളെ ക്യാൻവാസ് ചെയ്യാനുള്ള ശ്രമത്തിലായി. 1200 രൂപ കൊടുത്താൽ ഹോട്ടലിൽ കൊണ്ടു പോയി വിടാം എന്നൊക്കെ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങൾ താൽപര്യം പ്രകടിപ്പിച്ചതേ ഇല്ല. കുറെ സമയത്തിന് ശേഷം ഞങ്ങൾ അയാളോട് താജ്മഹലിന് മുന്നിൽ എത്തിക്കാൻ പറഞ്ഞു. 100 രൂപ പറഞ്ഞ ഓട്ടം 80 രൂപയ്ക്ക് ഉറപ്പിച്ചു. അൽപ ദൂരമേ ഓടാനുള്ളു. താജ്മഹലിലെ വെസ്റ്റ് ഗേറ്റിനു മുന്നിൽ ഞങ്ങളെ ഇറക്കി ഓട്ടോ തിരിച്ചു  പോയി.   ഒരു ചായ കുടിക്കണം എന്നുള്ള മോഹം എല്ലാർക്കും ഉണ്ടായിരുന...

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part 9 (പഹൽഗാം ഡേ 2 )

Image
പാർട്ട് -8 വായിക്കാൻ... (പഹൽഗാം ഡേ 1...)              രാവിലെ ഉണരുമ്പോഴും നല്ല തണുപ്പ് തന്നെ. മഴയൊക്കെ പോയിട്ടുണ്ട്. മുന്നിലെ മഞ്ഞുമല കാണാൻ കഴിയാത്ത വിധം എല്ലാം കോട മൂടി കിടക്കുകയാണ്. ആദ്യം തന്നെ മൊബൈൽ എടുത്തു കാലാവസ്ഥ സംബന്ധിച്ച ന്യൂസ് വല്ലതും ഉണ്ടോ എന്നാണ് നോക്കിയത്. ആദ്യ മെസ്സേജ് കണ്ടതോടെ അകെ മൂഡോഫായി. തലേ ദിവസത്തെ മഴയിൽ ശ്രീനഗർ ജമ്മു റോഡിൽ മണ്ണ് ഇടിഞ്ഞു അപകടം ഉണ്ടായി ആ റോഡ് 4 ദിവസത്തേക്ക് അടച്ചിരിക്കുന്നു എന്ന വാർത്ത ആണ് രാവിലെ കേട്ടത്. ഉടനെ ഡ്രൈവറെ വിളിച്ചു, മഞ്ഞു കാണാൻ വേണ്ടി പോകാൻ ഇരുന്ന സിന്തൻ ടോപ്ന്റെ അവസ്ഥ എന്താണ് എന്നറിയാൻ. മഴ അവിടെയും ബാധിക്കാൻ ചാൻസ് ഉണ്ട്. കാരണം ആ റോഡ് പോകുന്നത് ചുരത്തിലൂടെ ആണ്. പേടിച്ച പോലെ തന്നെ സംഭവിച്ചു, സിന്തൻ ടോപ്പിലേക്ക് 2 ദിവസം വണ്ടി കടത്തിവിടില്ലത്രേ. അതോടെ എല്ലാ രസവും അവസാനിച്ചു.           ഇനി എന്ത് ചെയ്യും നല്ല മഞ്ഞുള്ള പ്രദേശം ഈ യാത്രയിൽ ഇനി കിട്ടില്ല എന്ന് തോന്നിയ നിമിഷങ്ങൾ. ഇന്നത്തെ പ്ലാൻ എല്ലാം തെറ്റി.  ഇനി എന്ത് ചെയ്യും എന്ന് കുത്തിയിരുന്ന് ചർച്ച ചെയ്തു....