Posts

Showing posts from August, 2011

ഇന്ത്യന്‍ ആത്മഹത്യ @ ഇംഗ്ലണ്ട്

Image
                  ലോക ഒന്നാം നമ്പരുമായി  ഇംഗ്ലണ്ട് ലേക്ക്  വണ്ടി കയറിയ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം നാണക്കേടില്‍ ഒന്നാം നമ്പരില്‍ എത്തിയിരിക്കുന്നു. ഒന്നാം റാങ്കിന്റെ ബലം ഒന്ന് കൂടെ ഉറപ്പിക്കാന്‍ വേണ്ടി പരമ്പരക്ക്  ഇറങ്ങിയവര്‍ തോറ്റു തൊപ്പിയിട്ടു നാണം കേട്ടിരിക്കുന്നു.  ഒരു പാട് കാലം ഓസ്ട്രെലിയ കയ്യടക്കി വച്ചിരുന്ന ഒന്നാം റാങ്ക് ഒരു പാട് വിയര്ത്തിട്ടാണ് ഇന്ത്യ നേടിയത്. ഓസ്ട്രലിയന്‍ ടീമിന് സംഭവിച്ചത് തന്നെ ഇന്ത്യക്കും സംഭവിച്ചിരിക്കുന്നു ഒരു പറ്റം അഹങ്കാരികളായ കളിക്കാര്‍ ചേര്‍ന്ന് ഇന്ത്യയെ നാണം കേടുത്തിയിരിക്കുന്നു.            ഒരൊറ്റ പരമ്പര നഷ്ടത്തിന്റെ പേരില്‍ ടീമിനെ എഴുതിത്തള്ളുന്നത് ശരിയല്ലെന്ന വാദമുയര്‍ന്നേക്കാം. എന്നാല്‍, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര നഷ്ടപ്പെടുത്തിയ രീതി ടീം ഇന്ത്യ നിര്‍ണായക ഘട്ടത്തിലാണെന്ന സൂചനയാണ് തരുന്നത്. ട്വന്‍റി 20 ലോകകപ്പ് നേടുകയും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുകയും 28 വര്‍ഷത്തിന...

ക്രൂഡ് ഓയിലും എണ്ണ വിലയും ..

Image
  Font Problem Click :   http://www.malayalamfontsdownload.com/wp-content/uploads/2010/05/mlttkarthika.zip (Download the font and Copy it in to fonts folder in Control Panel  ( Start -> Control panel->Fonts ))             അമേരിക്കയില്‍ ആര്‍ക്കൊക്കെയോ തുമ്മലും മൂക്കൊലിപ്പും പിടിച്ചപ്പോഴേക്കും ഡോളറിന്റെ വില, കയറ്റത്തില്‍ നിന്നും ബ്രേക്ക്‌ പോയ ലോറിയെ പോലെ കുത്തനെ താഴേക്ക്‌ പോകുകയാണ്. ലോകത്തെ മൊത്തം വ്യാപാരവും ഡോളറിനെ ആധാരമാക്കി നടക്കുന്നത് കൊണ്ട് നാടും നാട്ടാരും ആകെ ബേജാറിലുമാണ് . ഇനിയം മുന്‍പ് വന്ന പോലെ ഒരു മാന്ദ്യം കൂടി വരുമോ എന്ന് കരുതി...      ഡോളറിന്റെ വില ഇടിയാന്‍  തുടങ്ങിയതോടെ എണ്ണ കയറ്റുമതി രാജ്യങ്ങളൊക്കെ എണ്ണ വില  കുറക്കാന്‍ തുടങ്ങി. അങ്ങനെ ക്രൂഡ്  ഓയിലിന്റെ വില അടുത്ത കാലത്തേ ഏറ്റവും കുറഞ്ഞ വിലയായ ഒരു ബാരലിന്  80.98 ഡോളറായിട്ടുണ്ട്. രണ്ടുമാസംമുമ്പ് വീപ്പയ്ക്ക് 110 ഡോളര്‍ വരെയായിരുന്ന അസംസ്‌കൃതഎണ്ണ വില.       ...