മഹാ രാജാവിന്റെ ക്രൂരതകള്‍...
മഹാ രാജാ എന്ന് പേരുള്ള വളരെ വിനയത്തോടെ നമ്മെ സ്വീകരിക്കുന്ന എയര്‍ ഇന്ത്യയുടെ ലോഗോ നമുക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു കുറച്ചു കാലം മുന്‍പ് വരെ. ഇപ്പൊ ആ ലോഗോ കാണുന്നത് തന്നെ ചെകുത്താന്‍ കുരിശു കാണുന്ന പോലെ ആണ് മലയാളിക്ക്. ഒരു കാലത്ത് മലയാളിയുടെ ആകാശ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയവര്‍ ഇന്ന് അവരുടെ ആകാശ യാത്രകള്‍ ദുഷ്കരമാക്കിയിരിക്കുന്നു . ഭയത്തോട് കൂടി അല്ലാതെ എയര്‍ ഇന്ത്യന്‍ വിമാനത്തില്‍ യാത്ര ചെയ്യാന്‍ പറ്റില്ല എന്ന അവസ്ഥയാണ് ഇപ്പൊ. കഴിഞ്ഞ ആഴ്ച കൊച്ചിയിലേക്കുള്ള വിമാനത്തില്‍ നടന്നതല്ലാം നമ്മള്‍ കണ്ടതാണല്ലോ... എപ്പോ എവിടെ വെച്ച് സര്‍വീസ് നിര്‍ത്തും എന്നൊന്നും പറയാന്‍ പറ്റില്ല. അവര് പറഞ്ഞ കാശും കൊടുത്തു ടിക്കറ്റ് എടുത്ത യാത്രക്കാരനോട് ഞങ്ങളുടെ സൌകര്യത്തിനു അനുസരിച്ച് പോകാന്‍ പറ്റുമെങ്കില്‍ പോരാം എന്നാണ് അവരുടെ നിലപാട്. ടിക്കറ്റ് മാത്രം എടുത്തു പോകാതെ പറ്റുമെങ്കില്‍ കുറച്ചു കാശ് കൂടി കരുതണം എന്നര്‍ത്ഥം, എന്നാല്‍ കടം വാങ്ങാതെ വീട്ടിലെത്താം...