മഹാ രാജാവിന്റെ ക്രൂരതകള്‍...
മഹാ രാജാ എന്ന് പേരുള്ള വളരെ വിനയത്തോടെ നമ്മെ സ്വീകരിക്കുന്ന എയര്‍ ഇന്ത്യയുടെ ലോഗോ നമുക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു കുറച്ചു കാലം മുന്‍പ് വരെ. ഇപ്പൊ ആ ലോഗോ കാണുന്നത് തന്നെ ചെകുത്താന്‍ കുരിശു കാണുന്ന പോലെ ആണ് മലയാളിക്ക്. ഒരു കാലത്ത് മലയാളിയുടെ ആകാശ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയവര്‍ ഇന്ന് അവരുടെ ആകാശ യാത്രകള്‍ ദുഷ്കരമാക്കിയിരിക്കുന്നു .
ഭയത്തോട് കൂടി അല്ലാതെ എയര്‍ ഇന്ത്യന്‍ വിമാനത്തില്‍ യാത്ര ചെയ്യാന്‍ പറ്റില്ല എന്ന അവസ്ഥയാണ് ഇപ്പൊ. കഴിഞ്ഞ ആഴ്ച കൊച്ചിയിലേക്കുള്ള വിമാനത്തില്‍ നടന്നതല്ലാം നമ്മള്‍ കണ്ടതാണല്ലോ... എപ്പോ എവിടെ വെച്ച് സര്‍വീസ് നിര്‍ത്തും എന്നൊന്നും പറയാന്‍ പറ്റില്ല. അവര് പറഞ്ഞ കാശും കൊടുത്തു ടിക്കറ്റ് എടുത്ത യാത്രക്കാരനോട് ഞങ്ങളുടെ സൌകര്യത്തിനു അനുസരിച്ച് പോകാന്‍ പറ്റുമെങ്കില്‍ പോരാം എന്നാണ് അവരുടെ നിലപാട്. ടിക്കറ്റ് മാത്രം എടുത്തു പോകാതെ പറ്റുമെങ്കില്‍ കുറച്ചു കാശ് കൂടി കരുതണം എന്നര്‍ത്ഥം, എന്നാല്‍ കടം വാങ്ങാതെ വീട്ടിലെത്താം.
കോഴിക്കൊടെക്ക് ടിക്കറ്റ് എടുത്ത ആളെ ഭാഗ്യമുള്ളവനാണേല്‍ കേരളത്തിലെ മറ്റേതേലും എയര്‍പോര്‍ട്ടില്‍ ഇറക്കി വിട്ടാലും വീട്ടില്‍ എത്താമല്ലോ. ഫേസ് ബുക്കില്‍ കണ്ട ഒരു പോസ്റ്റ് :
മകന്‍: അച്ഛാ ഞാന്‍ പുറപ്പെട്ടു, എയര്‍ ഇന്ത്യക്കാണ് വരുന്നത്, ദയവായി വണ്ടി അയക്കണ്ട, ഇറങ്ങുന്നത് എവിടെയാണ് എന്നറിയില്ലല്ലോ... ഭൂമിയില്‍ ഇറങ്ങിയാല്‍ ഞാന്‍ ഒരു വണ്ടി പിടിച്ചു അങ്ങ് വന്നോളം, ഒരാഴ്ചക്കകം ഞാന്‍ വീട്ടില്‍ എത്തും...
മകന്‍: അച്ഛാ ഞാന്‍ പുറപ്പെട്ടു, എയര്‍ ഇന്ത്യക്കാണ് വരുന്നത്, ദയവായി വണ്ടി അയക്കണ്ട, ഇറങ്ങുന്നത് എവിടെയാണ് എന്നറിയില്ലല്ലോ... ഭൂമിയില്‍ ഇറങ്ങിയാല്‍ ഞാന്‍ ഒരു വണ്ടി പിടിച്ചു അങ്ങ് വന്നോളം, ഒരാഴ്ചക്കകം ഞാന്‍ വീട്ടില്‍ എത്തും...
ഗള്‍ഫില്‍ നിന്നും മൂന്നും നാലും വര്‍ഷങ്ങള്‍ കഴിഞ്ഞു നാട്ടില്‍ 6 മാസത്തെ ലീവിന് വരുന്ന പാവം പ്രവാസി മാക്സിമം ദിവസം തന്റെ കുടുമ്പത്തിന്റെ കൂടെ നില്ക്കാന്‍ വേണ്ടി വിസ ക്യാന്‍സല്‍ ആകുന്നതിന്റെ തലേന്നാകും തിരിച്ചു പോകാന്‍ ടിക്കറ്റ് എടുക്കുക. വീട്ടിലെ സ്വന്തക്കാരുടെ കരച്ചിലും നാട്ടുകാരുടെ സന്തോഷവും ഒക്കെ കഴിഞ്ഞു ഒരു വണ്ടിയും പിടിച്ചു ഓടി എയര്‍പോര്‍ട്ടില്‍ എത്തുമ്പോ കേള്‍ക്കാം ഒരു വാര്‍ത്ത വെള്ളിടി പോലെ... എയര്‍ ഇന്ത്യക്കാരുടെ അനൌന്‍സ്മെന്റ്... ഞങ്ങള്‍ ഇന്ന് പോകുന്നില്ല... (കാരണം എന്തും ആകാം... പൈലറ്റിനു വയറിളക്കം പിടിച്ചതോ, എയര്‍ ഹോസ്ടസിന്റെ നെയില്‍ പോളിഷ് തെളിയഞ്ഞതോ അങ്ങനെ എന്തും. ) അത്യാവശ്യക്കാര്‍ വേറെ വഴി നോക്കണം എന്ന്.... അപ്പൊ ഈ ഓടി പിടിച്ചു വന്നവന്‍ തലയില്‍ കയ്യും വച്ച് തളര്‍ന്നു ഇരുന്നു പോകും... നാളെ അവിടെ ചെന്നില്ലെങ്കില്‍ എല്ലാം കൈ വിട്ടു പോകും എന്ന് ഓര്‍ത്തു... കുട്ടികളുടെ പഠനം, വീടിന്റെ പണി, മോളുടെ കല്യാണം... കടങ്ങള്‍....ഒക്കെ മനസ്സിലൂടെ മിന്നി മറയും... പാവം ആരെയൊക്കെയോ പഴിച്ചു കൊണ്ട് പുറത്തേക്കു നടക്കും... വലിയ ദേഷ്യം വന്നവന്‍ എയര്‍ ഇന്ത്യ എന്നെഴുതിയ ചില്ലില്‍ രണ്ടു തട്ട് കൊടുത്തു എന്നും വരാം. എങ്കില്‍ അവന്‍ രാജ്യ ദ്രോഹിയായി മാറി എന്ന് കരുതിയാല്‍ മതി... അങ്ങനെ ആകും സി ഐ എസ് എഫ് കാരുടെ സമീപനം.
ഒരിക്കല്‍ ഒരാളെ യാത്ര അയക്കാന്‍ വന്ന ബന്ടുക്കള്‍ ആളെ എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്തു ഒരു ചായയും കുടിച്ചു വീട്ടില്‍ ചെന്നപ്പോ വിമാനം കയറാന്‍ പോയ ആളതാ അവിടിരിക്കുന്നു... ഇനി നമുക്ക് ആളെ മരിപോയോ എന്ന് ശങ്കിച്ചവരുടെ മുഖത്ത് നോക്കി ചിരിച്ചു അങ്ങേരു പറഞ്ഞു ... എയര്‍ ഇന്ത്യ ഇന്നത്തെ ഫ്ലൈറ്റ് ക്യാന്‍സല്‍ ചെയ്തു... ഞാന്‍ നേരെ ഇങ്ങു പോന്നു...
മറ്റു രാജ്യങ്ങളുടെ ഓരോ വിമാനങ്ങള്‍ കാണണം നമ്മള്‍ നാണിച്ചു പോകും. അപ്പോഴാണ് പഴയ KSRTC ബസ്സിനെക്കള്‍ മോശമായ ഈ ശകടം കൊണ്ട് എയര്‍ ഇന്ത്യ നടക്കുന്നത്... കന്നുകാലി ക്ലാസ്സ് എന്ന് മന്ത്രിമാര്‍ തന്നെ വിശേഷിപിച്ച നമ്മുടെ സ്വന്തം വണ്ടി.. എങ്ങനേലും ഇന്ത്യന്‍ കമ്പനി ലാഭം ഉണ്ടാക്കട്ടെ എന്ന് കരുതിയാണ് പ്രവാസികള്‍ ഇതില്‍ കയറുന്നത്.. അവരോടുള്ള സമീപനമോ ഇങ്ങനെയും...ഒരു തരം ഒസിക്ക് യാത്ര ചെയ്യുന്നവരെ പോലെ...
ഇന്നലെ കൊച്ചിയിലേക്കുള്ള ഫ്ലൈറ്റല്‍ ഉണ്ടായ സംഭവങ്ങളാണ് ഇതെഴുതാന്‍ പ്രേരിപിച്ചത്. മക്കളയും വീടുകരെയും കാണാന്‍ കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്തവരെ തലസ്ഥാനത് കൊണ്ട് ഇറക്കി വിടാന്‍ നോക്കിയപ്പോ യാത്രക്കാര്‍ പ്രധിഷേധിച്ച് ബഹളം വെച്ചതിനാണ് വിമാനം തട്ടി എടുക്കാന്‍ നോക്കി എന്നൊക്കെ പൈലറ്റ് തട്ടി വിട്ടത്... ഈ വണ്ടി തട്ടി എടുക്കുന്നതിലും നല്ലത് വല്ല ഗൂട്സ് ഓടോയും തട്ടി എടുക്കുന്നതല്ലേ.... പാവപ്പെട്ട യാത്രക്കാരന്‍ തീവ്രവാദിയായി.... 6 മാസം പ്രായമായ കുഞ്ഞിനേയും ഗര്‍ഭിണികളെയും മറ്റും വഴിയില്‍ ഉപേക്ഷിച്ചു കടന്നു കളയാന്‍ നോക്കിയ വനിതാ പൈലെറ്റ് നല്ലവളും....(വ്യോമയാന മന്ത്രി അജിത് സിംഗിന്റെ വിശദീകരണം) ദാഹിച്ചു കരഞ്ഞു തളര്‍ന്ന കുഞ്ഞിനു വെള്ളം ചോദിച്ചപ്പോ മൂത്രം കൊടുക്കാന്‍ പറഞ്ഞ CISF കാരന് വീര ചക്രം കൊടുക്കണം പ്രിയ മന്ത്രി... (അവനൊക്കെ ദാഹിക്കുമ്പോ അതാണ് കുടിക്കുന്നത് എന്ന് മനസിലായി..)
ഗര്‍ഭിണിയും കുട്ടികളുമടങ്ങുന്നവര്‍ വിവരിച്ചത് കരളലിയിക്കുന്ന കഥ
ഗര്‍ഭിണിയും കുട്ടികളുമടങ്ങുന്നവര്‍ വിവരിച്ചത് കരളലിയിക്കുന്ന കഥ
ഇപ്പൊ എയര്‍ ഇന്ത്യയില്‍ പോകാനുള്ളവര്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോ എനിക്കും കൂടി ചോറിനു അരി ഇട്ടോള് എന്നാണ് പറയാറ്... കയറി പോകും എന്ന് ഒരു ഉറപ്പും ഇല്ലല്ലോ.. തിരികെ വീട്ടില്‍ എത്തുമ്പോ കഞ്ഞി വെള്ളമെങ്കിലും ബാക്കി കാണുമല്ലോ...
![]() | |
| ഈ ഫോട്ടോയുടെ കടപ്പാട് : നൌഷാദ അകമ്പാടം |
അല്ല എത്ര കൊണ്ടാലും സഹിച്ചാലും പിന്നെയും പിന്നെയും ഈ ചടാക്കു വണ്ടിയില്‍ കയറാന്‍ വരി നില്‍ക്കുന്ന മലയാളികളെ പറഞ്ഞാല്‍ മതി... ഇവര്‍ക്ക് കൊടുക്കുന്ന അതെ കാശ് അല്ലേല്‍ പത്തോ നൂറോ കൂടുതല്‍ കൊടുത്താല്‍ നല്ല പാട്ടും പാടി പറഞ്ഞിടത്ത് കൊണ്ട് ഇറക്കാന്‍ ഇഷ്ടം പോലെ മറ്റു കമ്പനികള്‍ ഉള്ളപ്പോ കിട്ടുന്നത് ഇന്ത്യക്ക് കിട്ടട്ടെ എന്ന ഒരേ ഒരു വികാരത്തിന്റെ പുറത്തു ഇത്രയുംകാലം എയര്‍ ഇന്ത്യയെ സഹിച്ച നമ്മള്‍ ഇനിയെങ്കിലും മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
ഫേസ് ബുക്കില്‍ കണ്ട പോലെ എയര്‍ ഇന്ത്യ ഇന്ത്യന്‍ തന്നെ അല്ലെ???. അവരുടെ പെരുമാറ്റം കണ്ടാല്‍ പാകിസ്താന്റെ ആണോ എന്നൊരു ഡൌട്ട് ....




Comments
Post a Comment