Posts

Showing posts from April, 2017

എന്റെ സ്കൂൾ

Image
ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന......                 എ യു പി സ്കൂൾ പുളിയക്കോട് അതിന്റെ 90 വര്ഷം പൂർത്തിയാക്കി വാർഷികം ആഘോഷിക്കുന്ന വേളയിൽ  ഒത്തിരിപ്പ് എന്ന പേരിൽ നടക്കാൻ പോകുന്ന പൂർവ വിദ്യാർത്ഥി സംഗമത്തെ കുറിച്ചുള്ള അറിയിപ്പുകൾ കണ്ടപ്പോൾ ഓർമയിലേക്ക് വന്ന അല്പം എ യു പി സ്കൂൾ ജീവിത ഓർമ്മകൾ...          വീടിനു അടുത്ത് തന്നെ ഉള്ള സ്കൂൾ ആയതു കൊണ്ട് ആദ്യമേ അറിയാം... ഒന്നാം ക്ലാസ്സിലെ ആദ്യ ദിവസം പോളിയോ ബാധിച്ച കാലിൽ  കമ്പി കൊണ്ടുള്ള ഉപകരണം ഘടിപ്പിച്ച കരഞ്ഞു കൊണ്ട് ക്ലാസ്സിൽ ഇരുന്ന പേരറിയാത്ത പിന്നെ കണ്ടിട്ടില്ലാത്ത കൂട്ടുകാരനിൽ തുടങ്ങി പിന്നെ ഒത്തിരി കൂട്ടുകാരെ സമ്മാനിച്ച പ്രിയ സ്കൂൾ...           ഒന്നാം ക്ലാസ്സിലെ സ്നേഹ നിധിയായ സാറാമ്മ ടീച്ചറും... പിന്നെ അട്ടിയായി വീഴുന്ന കോട്ടരുമയും ഓർമകളിൽ മുന്നിൽ നിൽക്കുന്നു.                രണ്ടാം ക്ലാസിൽ വച്ചു...