എന്റെ സ്കൂൾ
ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന......
എ യു പി സ്കൂൾ പുളിയക്കോട് അതിന്റെ 90 വര്ഷം പൂർത്തിയാക്കി വാർഷികം ആഘോഷിക്കുന്ന വേളയിൽ ഒത്തിരിപ്പ് എന്ന പേരിൽ നടക്കാൻ പോകുന്ന പൂർവ വിദ്യാർത്ഥി സംഗമത്തെ കുറിച്ചുള്ള അറിയിപ്പുകൾ കണ്ടപ്പോൾ ഓർമയിലേക്ക് വന്ന അല്പം എ യു പി സ്കൂൾ ജീവിത ഓർമ്മകൾ...
വീടിനു അടുത്ത് തന്നെ ഉള്ള സ്കൂൾ ആയതു കൊണ്ട് ആദ്യമേ അറിയാം... ഒന്നാം ക്ലാസ്സിലെ ആദ്യ ദിവസം പോളിയോ ബാധിച്ച കാലിൽ കമ്പി കൊണ്ടുള്ള ഉപകരണം ഘടിപ്പിച്ച കരഞ്ഞു കൊണ്ട് ക്ലാസ്സിൽ ഇരുന്ന പേരറിയാത്ത പിന്നെ കണ്ടിട്ടില്ലാത്ത കൂട്ടുകാരനിൽ തുടങ്ങി പിന്നെ ഒത്തിരി കൂട്ടുകാരെ സമ്മാനിച്ച പ്രിയ സ്കൂൾ...
ഒന്നാം ക്ലാസ്സിലെ സ്നേഹ നിധിയായ സാറാമ്മ ടീച്ചറും... പിന്നെ അട്ടിയായി വീഴുന്ന കോട്ടരുമയും ഓർമകളിൽ മുന്നിൽ നിൽക്കുന്നു.

രണ്ടാം ക്ലാസിൽ വച്ചുണ്ടായ അറബി മാഷിന്റെ ചില പിള്ളാരോടുണ്ടായ ദേശ്യപ്പെടലും അതിന്റെ പിന്നാലെ ഉണ്ടായ സംഭവവും...( അന്ന് ക്ലാസ്സിൽ ഉണ്ടായവർക്ക് ഒക്കെ അറിയാം)..
മാണിത്തടം ഗ്രൗണ്ടിൽ ഫുട്ബാൾ കളിയുമായി ബന്ധപ്പെട്ടു ആറാം ക്ലാസ്സുകാരും ഏഴാം ക്ലാസ്സുകാരും തമ്മിലുണ്ടായ കൂട്ടത്തല്ലും... സ്കൂൾ പൂട്ടി ഇട്ടു കൊണ്ടുണ്ടായ സമരവും... പൂട്ട് പൊളിക്കാൻ വന്ന പോലീസ് സംഘവും... സ്കൂൾ ലീഡർ ഹനീഫയുടെ നേതൃത്വത്തിൽ വിളിച്ച മുദ്രാവാക്യങ്ങളും... എല്ലാം ഇന്നലെ പോലെ ഓർമയിൽ തെളിയുന്നു...
മൂന്നാം ക്ലാസ്സിൽ വന്ന പുതിയ ടീച്ചർ...അവര് പഠിപ്പിച്ച അരളി ചെടിയുടെ ഇല തന്നടിയിൽ.. എന്ന പദ്യവും..
നാലാം ക്ലാസ്സിലെ കുഞ്ഞാലി മാഷുടെ എഴുതാം കോലു കൊണ്ട് വന്നില്ലേ എന്ന ചോദ്യവും... അഞ്ചാം ക്ലാസിൽ ഉറുദു ക്ലാസ്സിലേക്ക് ആളെ കിട്ടാൻ കഥ പറഞ്ഞു സോപ്പിടാൻ എത്തുന്ന ഉറുദു മാഷും.... നാലാം ക്ലാസ്സിൽ പഠിച്ച തിങ്കളും താരങ്ങളും എന്നുള്ള കവിത ഇപ്പോഴും മനഃപാഠം തന്നെ ...
അഞ്ചാം ക്ലാസ്സിലെ മാണി മാഷിന്റെ മലയാള ക്ലാസും... ഊരടാ നിന്റെ കുപ്പായം എന്ന ഒരു സംഭാഷണ ശകലം ഉൾകൊള്ളുന്ന ഒരു മലയാള പാഠം വായിച്ചപ്പോഴുണ്ടായ രസകരമായ സംഭവങ്ങളും മാഷിന്റെ തനതായ സംസാര ശൈലിയിലുള്ള "മോന്ത പിടിച്ചു വെട്ടു കല്ലേൽ ഒരെതും" എന്നുള്ള പേടിപ്പിക്കലും ..(ക്ലാസ്സിൽ ഉണ്ടായിരുന്നവർക്ക് ഓര്മ കാണും, പാഠം വായിപ്പിക്കുന്ന ശീലം ഉണ്ടായിരുന്നു മാഷിന്). ലീലാമ്മ ടീച്ചറിന്റെ ഇംഗ്ലീഷ് ക്ലാസും...
ആറാം ക്ലാസ്സിലെ മീര ടീച്ചറിന്റെ കണക്ക് ക്ലാസ് ആരും മറക്കില്ല... കയ്യിലെ മസിലിന്റെ ഭാഗത്തു അന്നാർക്കും തൊലി ഉണ്ടായി കാണില്ല...(നമ്മൾ പഠിക്കാത്ത കാരണം ആണേ). ക്ലാസ് ലീഡർ ആയതു കാരണം ഇടയ്ക്കു ഓഫീസ് റൂമിൽ പോയി ചോക്ക്, ഡസ്റ്റർ,വേൾഡ് മാപ്, ഗ്ലോബ് ഇവയൊക്കെ കൊണ്ട് വരാൻ പോകുമ്പോ വലിയ ഗമയായിരുന്നു... എല്ലാരും കാണട്ടെ എന്ന മട്ടിൽ ആണ് കൊണ്ട് വരിക...
അറബി ടീച്ചറുടെ ഹയവനാത്ത് എന്ന വിളി പലർക്കും ഓര്മ കാണും... രാജിവൻ സാറിന്റെ സൈക്കിൾ പ്രയോഗവും....
ഏഴാം ക്ലാസ്സിലെ ഓർമകളിൽ മുന്നിൽ അരവിന്ദൻ മാഷിന്റെ ഇംഗ്ലീഷ് ക്ലാസും.. പിന്നെ പ്രിയ കൂട്ടുകാരൻ ഉമറിന്റെ അകാല വിയോഗവും... ദേശീയ ഗാനം തീരുന്നതിനു മുന്നേ ഉള്ള ഓട്ടവും അതിനിടയില് വാതിൽ പകുതി അടച്ചുള്ള ഓട്ടം കുഞാലി മാഷ് പിടിച്ചതും ചിലർക്കൊക്കെ ഓര്മ കാണും...
ഇതിനെല്ലാം ഇടയിലൂടെ ശാന്തനായി സ്കൂൾ ഹെഡ് മാഷായി എല്ലാരേയും സ്നേഹിച്ചു ജീവിച്ച കുര്യാക്കോസ് മാഷ്... പ്രിയപ്പെട്ട അന്നമ്മ ടീച്ചർ... അയൽവാസിയും പ്രിയ കൂട്ടുകാരന്റെ അമ്മയുമായ രത്ന കുമാരി ടീച്ചർ, സുഹ്‌റാബി ടീച്ചർ..ഹിന്ദി മാസ്റ്റർ...
ഇടവേളയിലെ ഗോലി കളി... കളി കാര്യമായ കുട്ടിയും കോലും കളി... മാണി മാഷെ പിണക്കിയ ഫുട്ബാൾ കളി.. വെള്ളിയാഴ്ചകളിൽ സ്പെഷ്യൽ ആയ വീരപ്പനും പോലീസും...
എല്ലാം ഇന്നലെ കഴിഞ്ഞ പോലെ... അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു തന്ന സ്കൂളിനേയും.. എല്ലാ പ്രിയപ്പെട്ട അദ്ധ്യാപക ആദ്യപികമാരെയും സ്നേഹത്തോടെ ഓർത്തു കൊണ്ട്.....

ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിച്ചു കൊണ്ട്
ശുഐബ് കോട്ട

Comments
Post a Comment