ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങിയ സംഭവ കഥ
സൌദിയില്‍ കമ്പനിയിൽ ജോയിൻ ചെയ്തപ്പോ മുതൽ കേൾക്കുന്നത് ആണ് ഒരു അക്കൗണ്ട് തുടങ്ങുന്ന കാര്യം. അൽ........ (പേര് പറയുന്നില്ല ഇനി അത് പ്രശ്നം ആകണ്ട) ബാങ്കിലാണ് കമ്പനി അക്കൗണ്ട്. അത് കൊണ്ട് നമ്മൾക്കും അതിൽ തന്നെ വേണം അല്ലെങ്കിൽ എല്ലാ മാസവും ഒരു തുക ട്രാൻസാക്ഷൻ ചാർജ് ആയി കമ്പനി പിടിക്കും. എന്നാ പിന്നെ അൽ..... എങ്കിൽ അത് തന്നെ..... രണ്ടും കല്പിച്ചു അക്കൗണ്ട് എടുക്കാനായി ഇറങ്ങി. നമ്മുടെ നാട്ടിൽ ഒക്കെ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ വേണ്ടി മാനേജർമാർ വലിയ താല്പര്യം പ്രകടിപ്പിക്കാറുണ്ട് (മുന്‍പത്തെ കാര്യമാണേ ഇപ്പൊ അത്ര താല്പര്യം ഒന്നും ഇല്ല എന്ന് തോന്നുന്നു, ഇപ്പൊ എല്ലാര്‍ക്കും അക്കൗണ്ട് ഉണ്ടാകണമല്ലോ..) പ്രതെയ്കിച്ചും സാലറി അക്കൗണ്ട് ആണെങ്കിൽ. മാസാമാസം ഒരു നിശ്‌ചിക തുക അക്കൗണ്ടിൽ എത്തുമല്ലോ. അക്കൗണ്ട് എടുക്കാൻ എന്തൊക്കെ രേഖകൾ വേണം എന്ന് കമ്പനിയിൽ മുൻപ് അക്കൗണ്ട് എടുത്തവരോട് അന്വേഷിച്ചപ്പോ ഓരോരുത്തരും ഓരോ ഉത്തരങ്ങൾ ആണ് നൽകിയത്. ഒന്നും വേണ്ട ഐഡി യും പാസ്സ്പോർട്ടും മാത്രം മതി എന്ന് ചിലർ, കമ്പനി ലെറ്റർ വേണം എന്ന് ചിലർ, അതും ഒന്നും വേണ്ട നാട്ട...