ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങിയ സംഭവ കഥ
സൌദിയില്‍ കമ്പനിയിൽ ജോയിൻ ചെയ്തപ്പോ മുതൽ കേൾക്കുന്നത് ആണ് ഒരു അക്കൗണ്ട് തുടങ്ങുന്ന കാര്യം.അൽ........ (പേര് പറയുന്നില്ല ഇനി അത് പ്രശ്നം ആകണ്ട) ബാങ്കിലാണ് കമ്പനി അക്കൗണ്ട്. അത് കൊണ്ട് നമ്മൾക്കും അതിൽ തന്നെ വേണം അല്ലെങ്കിൽ എല്ലാ മാസവും ഒരു തുക ട്രാൻസാക്ഷൻ ചാർജ് ആയി കമ്പനി പിടിക്കും. എന്നാ പിന്നെ അൽ..... എങ്കിൽ അത് തന്നെ..... രണ്ടും കല്പിച്ചു അക്കൗണ്ട് എടുക്കാനായി ഇറങ്ങി.
നമ്മുടെ നാട്ടിൽ ഒക്കെ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ വേണ്ടി മാനേജർമാർ വലിയ താല്പര്യം പ്രകടിപ്പിക്കാറുണ്ട് (മുന്‍പത്തെ കാര്യമാണേ ഇപ്പൊ അത്ര താല്പര്യം ഒന്നും ഇല്ല എന്ന് തോന്നുന്നു, ഇപ്പൊ എല്ലാര്‍ക്കും അക്കൗണ്ട് ഉണ്ടാകണമല്ലോ..) പ്രതെയ്കിച്ചും സാലറി അക്കൗണ്ട് ആണെങ്കിൽ. മാസാമാസം ഒരു നിശ്‌ചിക തുക അക്കൗണ്ടിൽ എത്തുമല്ലോ.
അക്കൗണ്ട് എടുക്കാൻ എന്തൊക്കെ രേഖകൾ വേണം എന്ന് കമ്പനിയിൽ മുൻപ് അക്കൗണ്ട് എടുത്തവരോട് അന്വേഷിച്ചപ്പോ ഓരോരുത്തരും ഓരോ ഉത്തരങ്ങൾ ആണ് നൽകിയത്. ഒന്നും വേണ്ട ഐഡി യും പാസ്സ്പോർട്ടും മാത്രം മതി എന്ന് ചിലർ, കമ്പനി ലെറ്റർ വേണം എന്ന് ചിലർ, അതും ഒന്നും വേണ്ട നാട്ടിലേക്ക് പണം അയക്കുന്ന (നാട്ടിലേക്ക് പണം അയക്കാൻ ഉള്ള ഒരു മാർഗം ഉണ്ട് ബാങ്കില്‍)അക്കൗണ്ട് ഉണ്ടായാൽ മതി എന്ന് മറ്റു ചിലർ.
എന്നാൽ നാട്ടിലേക്ക് പണം അയക്കുന്ന അക്കൗണ്ട് ആദ്യം എടുത്തു കളയാം അത് ഇല്ലാത്തത് കൊണ്ട് ഇനി ബാങ്ക്അ ക്കൗണ്ട് കിട്ടാതിരിക്കേണ്ട എന്ന് കരുതി അത് സംഘടിപ്പിച്ചു. അതും പാസ്സ്പോർട്ടും ഐഡി (IQAMA) യുമായി മുൻപ് പലരും അക്കൗണ്ട് എടുത്തു എന്നു പറഞ്ഞ ബാങ്കിൽ ചെന്നു. പോകുമ്പോ അവിടെ ചെന്നാൽ ഉണ്ടാകാവുന്ന സ്വീകരണവും ഉടനെ കിട്ടാൻ പോകുന്ന അക്കൗണ്ട്, എടിഎം കാർഡ് ഇവയൊക്കെ ആയിരുന്നു എൻ്റെ മനസ്സിൽ . ചെന്നു കഴിഞ്ഞപ്പോ മനസിലായി എല്ലാം ഒരു കിനാവ് ആയിരുന്നു എന്ന്. തദ്ദേശീയ ഭാഷ അല്ലാതെ വേറെ ഒന്നും അറിയാത്തവരാണ് അവിടെ ജോലിക്കു ഇരിക്കുന്നവർ. അക്കൗണ്ട് എന്ന് പറഞ്ഞാൽ പോലും തിരിയാത്തവർ. അവരുടെ ഭാഷയിൽ പറഞ്ഞു മനസിലാക്കാൻ ഉള്ള കഴിവ് എനിക്കും ഇല്ലായിരുന്നു. ഒരു വിധം ആംഗ്യം കൊണ്ടും മുറി വാക്കുകൾ കൊണ്ടും പറഞ്ഞു ഒപ്പിച്ചു അവരെ പറഞ്ഞു മനസ്സിലാക്കി. ഉടനെ വന്നു റിപ്ലൈ. മെഷീൻ കേടാണ് പോയിട്ട് പിന്നെ വാ. ശരി നന്ദി എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി.
അടുത്ത തവണ ചെല്ലുമ്പോ വേറെ ഒരു ആളാണ് കൗണ്ടറിൽ. ചെന്ന് കാര്യം പറഞ്ഞു. ഉടനെ അവൻ ഒരു കടലാസ് കഷണം എടുത്തു പൊക്കി കാണിച്ചു കൊണ്ട് ചോദിച്ചു സൗദി പോസ്റ്റ് മാലൂം? സൗദി പോസ്റ്റ് ഓഫീസിന്റെ അടുത്താണ് എൻ്റെ ഓഫീസും റൂമും, അത് മനസ്സിൽ വച്ച് ഞാൻ പറഞ്ഞു അറിയാം എന്ന്, ഉടനെ അവൻ്റെ മറുപടി വന്നു ഇത് പോലെ ഉള്ള ഒരു പേപ്പർ അവിടെ പോയി വാങ്ങി കൊണ്ട് വരണം, പിന്നെയും എന്തൊക്കെയോ പറഞ്ഞു , അവരുടെ ഭാഷയിൽ. ഒന്നും അങ്ങോട്ട് ക്ര്യത്യമായി മനസിലായില്ല, പോയിട്ട് പിന്നെ വരാൻ പറഞ്ഞത് മാത്രം മനസിലായി.അതും കേട്ട് തല കുലുക്കി തിരിച്ചു പോന്നു.
അടുത്ത തവണ പോയപ്പോ ഭാഷ സംസാരിക്കാൻ ഒരാളെയും കൂടെ കൂട്ടി. ഓഫീസിലെ ഒരു പുതിയ പയ്യൻ, അവനും വേണം അക്കൗണ്ട്. അപ്പൊ കൂട്ടിനു ഒരു ആളായല്ലോ എന്ന് കരുതി. പോകുന്നതിനു മുൻപ് തന്നെ ബാങ്കിന്റെ വെബ്സൈറ്റ് വഴി ഓൺലൈനിൽ അക്കൗണ്ട് തുടങ്ങാനുള്ള അപേക്ഷ കൊടുത്തു. പുതിയ അക്കൗണ്ട് തുടങ്ങാനുള്ള അപേക്ഷ. അതുണ്ടായാല്‍ ബാങ്കില്‍ ഇരിക്കുന്നവര്‍ക്ക് അത്രയും പണി കുറയുമല്ലോ അപ്പൊ അവര്‍ വേഗം അക്കൗണ്ട് റെഡി ആക്കി തന്നാലോ... അപേക്ഷ രജിസ്റ്റര്‍ ചെയ്തു അതിൻ്റെ രജിസ്ട്രേഷൻ നമ്പർ മൊബൈലിൽ മെസ്സേജ് ആയി വന്നത് കയ്യിൽ കരുതി. അവിടെ ചെന്നപ്പോ കൗണ്ടറിൽ ഉള്ളവൻ വീണ്ടും അന്നത്തെ പേപ്പർ എടുത്തു പൊക്കി... പഴയ പോലെ തന്നെ കാര്യങ്ങൾ ...
തിരിച്ചു പോരുന്ന വഴി ഞങ്ങൾ വേറെ ഒരു ബ്രാഞ്ചിൽ കയറി നോക്കാൻ തീരുമാനിച്ചു. പുതിയ ഒരു ബ്രാഞ്ചിൽ എത്തി. (ബ്രാഞ്ച് നമ്പര്‍ 2) ടോക്കൺ എടുത്തു ഞങ്ങളുടെ ഊഴത്തിനായി കാത്തിരുന്നു. ആദ്യം കൂട്ടുകാരനെ വിട്ടു, അവൻ ആകുമ്പോ അവരുടെ ഭാഷയിൽ സംസാരിച്ചു മനസിലാക്കി കൊള്ളുമല്ലോ. അവൻ്റെ ഐഡി പരിശോധിച്ചു അവർ തെറ്റ് കണ്ടു പിടിച്ചു. നമ്മുടെ നാട്ടിലെ പോലെ തന്നെ ... പേര് എഴുതിയത് രണ്ടു ഭാഷയിൽ രണ്ടു പോലെ... പോരെ പൂരം. പോയി ശരിയാക്കിയിട്ടു വാ അപ്പൊ നോക്കാം അക്കൗണ്ട്... അവൻ്റെ കാര്യം ക്ലോസ്. പിന്നെ എൻ്റെ ഊഴം, ഐഡിയും പാസ്സ്പോര്ട്ടും തിരിച്ചും മറിച്ചും നോക്കി, ഒരു കുഴപ്പവും ഇല്ല, അപ്പൊ അടുത്ത ചോദ്യം എത്തി കമ്പനി ലെറ്റർ എവിടെ? ഒരു ഫോട്ടോസ്റ്റാറ്റ് പേപ്പർ പോലും കയ്യിൽ ഇല്ലാത്ത എൻ്റെ അടുത്ത് എവിടെ കമ്പനി ലെറ്റർ. പിന്നെ അങ്ങേര് ചേർത്ത് നിർത്തി പറഞ്ഞു മോൻ പോയി കമ്പനി ലെറ്ററും ആയി വാ അപ്പൊ നോക്കാം എന്ന്... ശരി മുതലാളി എന്നും പറഞ്ഞു (മനസ്സിൽ) ഞങ്ങൾ ഓഫീസിലേക്ക് തിരിച്ചു.
അതുവരെ നടന്ന എല്ലാ കാര്യങ്ങളും വള്ളി പുള്ളി വിടാതെ ഓഫീസിലെ ഇക്കാര്യങ്ങൾ ഒക്കെ നോക്കുന്ന ആളോട് പറഞ്ഞു. അപ്പൊ അവൻ്റെ വക ഡയലോഗ്... ഇതൊക്കെ ഇങ്ങനെ തന്നെ ആണ്, നിങ്ങൾ വേറെ ബ്രാഞ്ചിൽ പോയി നോക്ക് എന്ന്... കമ്പനി ലെറ്റർ ഒന്നും കിട്ടിയതും ഇല്ല.... പിന്നെ അക്കൗണ്ട് തെണ്ടൽ കുറച്ചു കാലത്തേക്ക് ഞാൻ നിർത്തി . പിന്നെ എല്ലാ മാസവും സാലറി തരുമ്പോ അവൻ്റെ വക ഒരു ഉപദേശം അടുത്ത തവണ അക്കൗണ്ട് റെഡി ആക്കണം ഇല്ലേൽ പ്രോബ്ലം ആണ് എന്ന്. നമ്മൾ എന്ത് ചെയ്യാനാ...
അവൻ്റെ ഉപദേശം പോലെ അടുത്ത തവണ വേറെ ഒരു ബ്രാഞ്ചിലേക്കു ആണ് അക്കൗണ്ടിനായി പോയത്. (ബ്രാഞ്ച് നമ്പർ 3) എല്ലായിടത്തെയും പോലെ അവിടെ ചെന്ന് ഞങ്ങൾ ടോക്കൺ എടുത്തു കാത്തിരിക്കാൻ തുടങ്ങുമ്പോ കൗണ്ടറിൽ ഉള്ളവൻ എണീറ്റ് വന്നു ചോദിച്ചു എന്തിനാ വന്നേ എന്ന്. കാര്യം പറഞ്ഞപ്പോ ഡോക്യൂമെൻറ്സ് കാണിക്കാൻ പറഞ്ഞു. പഴയ അനുഭവം ഉള്ളത് കൊണ്ട് ഇപ്രാവശ്യം ഐഡിയുടെയും പാസ്സ്പോർട്ടിന്റെയും ഒക്കെ കോപ്പി കയ്യിൽ എടുത്തിരുന്നു. അത് കാണിച്ചു കൊടുത്തു. കൂട്ടുകാരന്റെ ഐഡി പ്രോബ്ലം അവിടെയും ഉണ്ടായി. എൻ്റെ ഡോക്യൂമെൻറ്സ് നോക്കി പുള്ളി പറഞ്ഞു ഇതിൽ കമ്പനി ലെറ്റർ ഇല്ലല്ലോ, ആ ലെറ്റർ വേണം എന്ന്... ഓൺലൈനിൽ അപേക്ഷ കൊടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോ ഞാൻ ചാടി എണീറ്റ് പറഞ്ഞു അതെ, മെസ്സേജ് കാണിക്കാനായി ഫോണും എടുത്തു. ഉടൻ അടുത്ത ചോദ്യം. ഏതു ബ്രാഞ്ച് ആണ് സെലക്ട് ചെയ്തത് എന്ന്, പെട്ടു... ഓർക്കുന്നില്ല എന്ന് പറഞ്ഞു രക്ഷപെടാൻ നോക്കി. ഓർമ വരുന്നുണ്ടേൽ അപേക്ഷിച്ച ബ്രാഞ്ചിലേക്ക് ഈ ഡോക്യൂമെൻറ്സ് എല്ലാം കൊണ്ട് പൊയ്ക്കോളൂ അല്ലെങ്കിൽ ഹെഡ് ഓഫീസിലേക്ക് പൊക്കോളൂ.. ഇവിടെ വരണ്ട എന്ന് മറുപടി.... സന്തോഷമായി ഗോപിയേട്ടാ എന്നും പറഞ്ഞു അവിടെ നിന്നും ഇറങ്ങി.
ഇനി കമ്പനി ലെറ്റർ ഇല്ലാതെ ഒന്നും നടക്കില്ല, ഓഫിൽ വീണ്ടും കാര്യം പറഞ്ഞു, ഒരു അനക്കവും ഇല്ല. അവസാനം ഹെഡ് ഓഫീസിലേക്ക് മെയിൽ അയച്ചു.. വന്നിട്ട് 9 മാസം ആയി ഇത് വരെ അക്കൗണ്ട് റെഡി ആയിട്ടില്ല, അത് കൊണ്ട് ലെറ്റർ വേണം എന്ന്. അതിനു ഫലം ഉണ്ടായി. 2 ദിവസം കൊണ്ട് ലെറ്റർ കിട്ടി. പിറ്റേന്ന് രാവിലെ അതുമായി രണ്ടാമത് പോയ ബാങ്കിൽ വീണ്ടും പോയി. ഊഴം എത്തിയപ്പോ താണ് കൂണ് കാര്യം അവതരിപ്പിച്ചു. വലിയ അഭിമാനത്തോടെ മുന്നിൽ തന്നെ കമ്പനി ലെറ്റർ എടുത്തു വെച്ചു. അയാൾ ഐഡി കാർഡ് ആവശ്യപ്പെട്ടു, ഉടനെ അത് മുന്നിൽ വച്ച് കൊടുത്തു, അതുമായി അങ്ങേര് ഫോട്ടോസ്റ്റാറ്റ് മെഷിനു അടുത്തേക്ക് നീങ്ങി, എനിക്ക് ആശ്വാസമായി, അക്കൗണ്ട് പ്രോസസ്സിന്റെ ആദ്യ ഘട്ടം ആണ് അത്, ഉടനെ തന്നെ അക്കൗണ്ട് റെഡി ആകും എന്ന് ഞാൻ കരുതി. ഒന്നും രണ്ടും മൂന്നും വട്ടം ഫോട്ടോ കോപ്പി എടുത്ത അവൻ പേപ്പറിലും ഐഡി യിലും മാറി മാറി നോക്കുന്നു, എനിക്ക് എന്തോ അപകടം മണത്തു, ഇവൻ എന്തോ ഒപ്പിക്കാനുള്ള പുറപ്പാടാണ് എന്ന് മുഖം കണ്ടപ്പോ എനിക്ക് മനസ്സിലായി. എൻ്റെ അടുത്തേക്ക് വന്നു അവൻ പറഞ്ഞു. നിന്റെ ഐഡി കാർഡ് ക്ലിയർ ഇല്ല, ഫോട്ടോസ്റ്റാറ്റ് ക്ലിയർ ആകുന്നില്ല, നീ പോയി ആദ്യം ഐഡി ശരിയാക്കി വാ എന്നും പറഞ്ഞു അവൻ എടുത്ത കോപ്പി എല്ലാം എനിക്ക് തന്നു. ഞാൻ നോക്കുമ്പോ എൻ്റെ ഫോട്ടോ ഉണ്ട് കറുത്ത് കിടക്കുന്നു, ഫോട്ടോസ്റ്റാറ്റ് മെഷീൻ ഒന്ന് അഡ്ജസ്റ്റ് ചെയ്തു എടുത്താൽ ക്ലിയർ ആകും അത് അവനോടു ഞാൻ എങ്ങനെ പറയാനാ... ഐഡി ക്ലിയർ ഇല്ലാത്തതു എൻ്റെ കുറ്റം അല്ലല്ലോ.... പാതി രാത്രി ഉറക്കം ഒഴിച്ച് എയർപോർട്ടിൽ വന്നിറങ്ങുമ്പോ ഇവരുടെ ആളുകൾ എടുക്കുന്ന ഫോട്ടോ ആണ് പിന്നെ എല്ലാ ഡോക്യൂമെൻറ്സിലും വരിക. ഉറക്കച്ചടവിൽ വെളിച്ചം കുറഞ്ഞ സ്ഥലത്തു വച്ച് എടുത്ത ഫോട്ടോ ഞാൻ എങ്ങനെ ക്ലിയർ ആക്കും. അവനോടു കുറെ പറഞ്ഞു നോക്കി. ഖലാസ് എന്ന് പറഞ്ഞാൽ പിന്നെ ഒന്നും നടക്കില്ല. നിരാശയോടെ ഞാൻ തിരികെ നടന്നു. അക്കൗണ്ട് എന്ന എൻ്റെ ലക്‌ഷ്യം എന്നെ കൈ വീശി ഒരു മരീചിക പോലെ ഓടി അകലുന്ന പോലെ എനിക്ക് തോന്നി.
ഐഡി തിരുത്തുക എന്നൊക്കെ പറഞ്ഞാൽ ഇവിടെ നടക്കാത്ത കാര്യങ്ങൾ ആണ്, 5 വർഷം ആണ് വാലിഡിറ്റി പിന്നീട് പുതുക്കുമ്പോഴേ ഇതൊക്കെ നടക്കു. അക്കൗണ്ടിന്റെ കാര്യം അപ്പൊ ഖുദാ ഗവ....
മുൻപ് പോയ ബാങ്കിൽ കൂടി ഒന്ന് ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചു വണ്ടി അങ്ങോട്ട് വിട്ടു. കൗണ്ടറിൽ ഉള്ളവൻ എന്നെ ഓർക്കില്ല എന്ന ധൈര്യത്തോടെ. (ഇനി അവിടെ ചെല്ലണ്ട എന്ന് പറഞ്ഞതല്ലേ). അവിടെ ചെന്ന് കാര്യം പറഞ്ഞപ്പോ അവൻ കമ്പനി ലെറ്റർ തിരിച്ചും മറിച്ചും നോക്കി അടുത്ത വെടി പൊട്ടിച്ചു. ലെറ്റർ ചുമ്മാ തന്നാൽ പോരാ ചേംബർ ചെയ്യണം (ഗവൺമെൻറ് അറ്റസ്റ്റേഷൻ). ബാക്കി രേഖകളിൽ ഒക്കെ കമ്പനി സീലും വേണം. വീണ്ടും ഓൺലൈൻ അപേക്ഷയുടെ കാര്യം അവൻ ചോദിച്ചു എൻ്റെ മറുപടി പഴയതു തന്നെ.... അവൻ്റെയും ... ഇതെല്ലം ആയിട്ടു ഓൺലൈനിൽ സെലക്ട് ചെയ്ത ബ്രാഞ്ചിലേക്കു .വിട്ടോളാൻ...
അവിടെ നിന്നും ഓഫീസിലേക്ക് മടങ്ങി. എല്ലാം ഓഫീസിൽ അറിയിച്ചു ഒരു പേരിനു. ബ്രാഞ്ച് മാനേജർ തന്ന വിവര പ്രകാരം ഹെഡ് ഓഫീസിൽ നിന്ന് എന്തോ കാര്യത്തിന് അവിടുത്തെ അക്കൗണ്ടൻറ് ഇവിടെ വരുന്നുണ്ട് എന്ന് അറിഞ്ഞു. അവനെ വിളിച്ചു കാര്യം പറഞ്ഞു. കമ്പനി ലെറ്റർ ചേംബർ ചെയ്തു കൊണ്ട് വരാം എന്ന് അവൻ ഏറ്റു. രണ്ടു ദിവസത്തിന് അകം അത് കിട്ടി.എല്ലാ പേപ്പറുകളുമായി ഞാൻ ആദ്യമായി പോയ ബ്രാഞ്ചിലേക്കു തന്നെ ചെന്നു, ചെന്നപ്പോ ആളില്ല, സെക്യൂരിറ്റി യോട് ചോദിച്ചപ്പോ മൗജൂദ് (ആളുണ്ട്) എന്ന് മറുപടി കിട്ടി. കുറെ കാത്തിരുന്നപ്പോ ആള് വന്നു. ആഗമനോദ്ധേശം അറിയിച്ചപ്പോ ഇരിക്കാൻ പറഞ്ഞു. ഇടയ്ക്കിടെ സിസ്റ്റത്തിൽ കുത്തി കൊണ്ടിരുന്ന അവൻ സിസ്റ്റം ഹാങ്ങ് ആണ് പ്ലീസ് വെയിറ്റ് എന്ന് പറഞ്ഞു. ഒരു അക്കൗണ്ട് കിട്ടാൻ എത്ര വെയിറ്റ് ചെയ്യാനും ഞാൻ റെഡി ആയിരുന്നു. അതിനിടയിൽ അവൻ്റെ മാനേജർ വന്നു എന്തോ ചോദിച്ചു അതോടെ അവൻ ഉഷാറായി. എന്നോട് ഐഡി കാർഡ് കൊടുക്കാൻ പറഞ്ഞു അതുമായി പോയി അവൻ തന്നെ ടോക്കൺ എടുത്തു വന്നു. പിന്നെ അക്കൗണ്ട് തുടങ്ങാൻ ഉള്ള ശ്രമമായി. ക്യാഷ് ട്രാൻസ്ഫർ ചെയ്യാനുള്ള അക്കൗണ്ട് ഉണ്ടോ എന്ന് ചോദിച്ചു. ഉണ്ട് എന്ന് പറഞ്ഞപ്പോ കാർഡ് ചോദിച്ചു. അത് കൊടുത്തു. അതിലും ഐഡി കാർഡിലും നോക്കി അവൻ എന്തൊക്കെയോ കമ്പ്യൂട്ടറിൽ ചെയ്തു കൊണ്ടിരുന്നു. ശരിയാകാൻ അവനു നല്ല മനസ്സ് തോന്നിപ്പിക്കാൻ ഒക്കെ ഞാൻ ദൈവത്തിനോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
അതിനൊക്കെ നേർ വിപരീതമായികൊണ്ടു അവൻ്റെ ശബ്ദം ഉയർന്നു. നിങ്ങൾക്ക് അക്കൗണ്ട് തരാൻ പറ്റില്ല, സിസ്റ്റത്തിൽ അങ്ങനെ ആണ് കാണിക്കുന്നത് എന്നും പറഞ്ഞു എൻ്റെ ഡോക്യൂമെന്റസ് എല്ലാം തിരികെ തന്നു. എന്ത് കൊണ്ടാണ് എനിക്ക് അക്കൗണ്ട് തുടങ്ങാൻ പറ്റാത്തത് എന്ന് ചോദിച്ചപ്പോ കമ്പ്യൂട്ടർ സ്‌ക്രീനിൽ അവരുടെ ഭാഷയിൽ ചുവന്ന കളറിൽ ഉള്ള ഒരു വാക്യം കാണിച്ചു തന്നു. അതിന്റെ അർഥം എന്താണ് എന്ന് എനിക്ക് പറഞ്ഞു തരാൻ അവനും അത് വായിച്ചു അർഥം മനസ്സിലാക്കാൻ എനിക്കും അറിയില്ലായിരുന്നു. എന്നാൽ ഞാൻ അതൊന്നു ഫോട്ടോ എടുത്തോട്ടെ എന്ന ചോദ്യത്തിന് അത് പറ്റില്ല എന്നായിരുന്നു മറുപടി. ഞാൻ പിന്നെയും പിന്നെയും സങ്കടം പറഞ്ഞപ്പോ അവൻ ഡോക്യൂമെന്സുമായി മാനേജരുടെ അടുത്തേക്ക് പോയി. അല്പസമയത്തിനകം പുറത്തു വന്ന അവൻ്റെ മറുപടി കേട്ടപ്പോ ഞാൻ ആകെ അന്തം വിട്ടു പോയി. നിങ്ങളുടെ കമ്പനിക്ക് ഞങ്ങളുടെ ബാങ്കിൽ അക്കൗണ്ട് ഇല്ല എന്ന് ആയിരുന്നു അത്. കമ്പനി അക്കൗണ്ട് ഈ ബാങ്കിൽ ആയ കാരണം ആണ് ഇവരുടെ പിറകെ അക്കൗണ്ടിനായി നടക്കേണ്ടി വന്നത് എന്ന് ഞാൻ ആ സമയം ഓർത്തു പോയി.കമ്പനി അക്കൗണ്ട് നിങ്ങളുടെ ബാങ്കിലാണ് എന്ന് ഞാൻ പറഞ്ഞത് അവൻ കേട്ടതായി ഭാവിച്ചില്ല. ഒരു സോറി പറഞ്ഞു അവൻ അകത്തേക്ക് നടന്നു മറഞ്ഞു. ആദ്യമായി ഒരു സോറി കേൾക്കാൻ പറ്റിയല്ലോ എന്നോർത്ത് നിരാശയോടെ ഞാൻ പുറത്തേക്കും.
പുറത്തിറങ്ങിയ ഞാൻ ഇനി എന്ത് ചെയ്യും എന്നാലോചിച്ചു കുറച്ചു സമയം നിന്ന് പോയി. പിന്നീട് ജേഷ്ഠ സഹോദരന്റെ അടുത്ത് പോയി കാര്യങ്ങൾ ഒക്കെ പറഞ്ഞു, അപ്പൊ അവിടെ ഉണ്ടായിരുന്ന ജേഷ്ഠന്റെ സഹ പ്രവർത്തകൻ പറഞ്ഞ ബ്രാഞ്ചിൽ കൂടി ഒന്ന് പോയി നോക്കാൻ ഞാൻ തീരുമാനിച്ചു. ഉടനെ അങ്ങോട്ടു വിട്ടു. (ബ്രാഞ്ച് നമ്പർ 4). അവിടെ എത്തി കാത്തിരുന്ന് എൻ്റെ ഊഴം എത്തിയപ്പോഴേക്കും ളുഹർ ബാങ്ക് വിളിക്കാൻ സമയമായി, ഇന്നിനി പറ്റില്ല പോയി നാളെ രാവിലെ 9 മണിക്ക് വന്നോളാൻ പറഞ്ഞു കൗണ്ടറിൽ ഉള്ള ആള്. ഓക്കേ നന്ദി എന്നും പറഞ്ഞു തിരിച്ചു പോന്നു.
പിറ്റേന്ന് രാവിലെ പോകാൻ ഒരു സഹപ്രവർത്തകന്റെ കാർ ചോദിച്ചു വാങ്ങി ഓടി പാഞ്ഞു 9 മണിയോടെ ബാങ്കിലെത്തി. ഊഴം എത്തിയപ്പോ രേഖകൾ എല്ലാം കാണിച്ചു ഐഡിയുടെയും പാസ്സ്പോർട്ടിന്റെയും ഫോട്ടോ കോപ്പി എടുക്കാൻ പ്യൂണിനോട് പറഞ്ഞപ്പോ അക്കൗണ്ട് ഇപ്പൊ റെഡി ആകും എന്ന് തോന്നി. പിന്നെ ഓൺലൈനിൽ അപ്ലൈ ചെയ്ത റഫറൻസ് നമ്പർ കൂടി ചോദിച്ചു. അതോടെ അക്കൗണ്ട് പടിവാതിലിൽ എത്തിയ പോലെ തോന്നി.... പെട്ടെന്നതാ ഒരു ശബ്ദം... നിങ്ങൾക്ക് നാട്ടിലേക്ക് ക്യാഷ് അയക്കാൻ ഉള്ള എടിഎം കാർഡ് ഉണ്ടോ എന്ന്. അതെ എന്ന് പറഞ്ഞപ്പോൾ അത് കാരണം നിങ്ങൾക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ ആകുന്നില്ല എന്ന മറുപടി കിട്ടി. ഉടനെ പോയി അത് ക്യാൻസൽ ചെയ്തു വന്നോളാൻ പറഞ്ഞു. ഒരു നല്ല മനുഷ്യൻ. ആദ്യമായിട്ടാണ് ബാങ്കിൽ ഇങ്ങനെ ഒരു ആളെ കാണുന്നത്. (ഇതേ പ്രശ്നം തന്നെ ആയിരുന്നു തലേ ദിവസം പോയ ബാങ്കിലും ഉണ്ടായതു പക്ഷെ അവനു അത് എനിക്ക് പറഞ്ഞു തരാനുള്ള വിവരം ഇല്ലാതെ പോയി.) ഉടനെ തന്നെ പേപ്പർ എല്ലാം വാരിക്കൂട്ടി ഞാൻ പ്രശ്നക്കാരനായ എ ടി എം ക്യാൻസൽ ചെയ്യാൻ ഓടി.
അവിടെ ഉള്ള ഒരു മലയാളിയെ പരിചയം ഉണ്ടായിരുന്നു അയാളുടെ നമ്പർ തപ്പി എടുത്തു വിളിച്ചപ്പോ എവിടെ നിന്ന് വേണേലും ക്യാൻസൽ ചെയ്യാം പക്ഷെ അവരുടെ മാനേജർ ഹെഡ് ഓഫീസിലേക്ക് ഇ മെയിൽ അയക്കണം എന്നാലേ ക്യാൻസൽ ആകൂ എന്ന് റിപ്ലൈ കിട്ടി. അവിടെ വന്നാൽ നടക്കുമോ എന്ന് ചോദിച്ചപ്പോ അതെ എന്ന് പറഞ്ഞു ഉടനെ അങ്ങോട്ട് വിട്ടു. അവിടെ ചെന്ന് കാര്യം പറഞ്ഞു ഐഡിയുടെയും എ ടി എം കാർഡിന്റെയും ഫോട്ടോസ്റ്റാറ്റ് എടുത്തു കൊടുത്തു അതിൽ ഫോൺ നമ്പറും സൈനും ചെയ്തു കൊടുക്കാൻ പറഞ്ഞു. അത് പോലെ ചെയ്തു അവിടെ ഏല്പിച്ചു. 2 ദിവസം എടുക്കും റിയാദിൽ പോയി വരണം ഇത് എന്ന് മറുപടി കിട്ടി. പറഞ്ഞ പ്രകാരം ഉടനെ അത് നടക്കില്ല എന്ന് തീരുമാനം ആയി. ഞാൻ ബാങ്കിലേക്ക് തന്നെ തിരിച്ചു ചെന്ന് കാര്യം പറഞ്ഞു. ഇനി 2 ദിവസം കഴിഞ്ഞാലേ നടക്കു എന്നും അത് കൊണ്ടു ഞാൻ ഞായറാഴ്ച്ച വരാം എന്നും പറഞ്ഞു (അന്ന് ചൊവ്വാഴ്ച്ച ആയിരുന്നു) ഉടനെ അയാള് ചോദിച്ചു എന്തിനാ ഞായറാഴ്ച്ച വരെ വെയിറ്റ് ചെയ്യുന്നത് എന്ന്. വ്യാഴാഴ്ച മാത്രമേ ക്യാൻസൽ ആയി കിട്ടു അത് കൊണ്ട് ഇനി സൺഡേ വരാം എന്ന് ഞാൻ പറഞ്ഞു അപ്പൊ ഓക്കേ എന്ന് പറഞ്ഞു ആ നല്ല മനുഷ്യൻ.
വ്യാഴാഴ്ച ഞാൻ നോക്കുമ്പോഴും എ ടി എം ക്യാൻസൽ ആയിട്ടില്ല, അത് വർക്കിംഗ് തന്നെ ആണ്. അവന്മാരുടെ 2 ദിവസം ഇങ്ങനെ ഒക്കെ ആണ്, എന്തായാലും സൺഡേ വരെ ടൈം ഉണ്ടല്ലോ നോക്കാം എന്ന് കരുതി. അപ്പോഴാണ് ഓഫീസിൽ സ്‌പോൺസറുടെ അനിയൻ (ഹെഡ് ഓഫീസിലെ അഡ്മിൻ) ആയ സഹോദരൻ ഞങ്ങളുടെ ബ്രാഞ്ചിൽ വരുന്നത്. വന്ന ഉടനെ എന്നെ വിളിച്ചു അക്കൗണ്ടിന്റെ കാര്യം ചോദിച്ചു, റെഡി ആയില്ല എന്ന് പറഞ്ഞപ്പോ ഏതു ബ്രാഞ്ചിൽ പോയാൽ നല്ല സർവീസ് കിട്ടും എന്ന് അങ്ങേരു എൻ്റെ ബ്രാഞ്ച് മാനേജരോട് ചോദിച്ചു,അപ്പോൾ ബ്രാഞ്ച് മാനേജർ പറഞ്ഞു കൊടുത്ത ബാങ്ക് എൻ്റെ ഐഡി ക്ലിയർ ഇല്ല പോയി മാറ്റി വാ എന്ന് പറഞ്ഞ ബ്രാഞ്ച് ആണ്. അവിടേക്കു പോകാം എന്ന് സ്വദേശി ആയ സഹോദരൻ പറഞ്ഞപ്പോ അവിടെ ഉണ്ടായ കാര്യങ്ങൾ ഒക്കെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഇന്ഷാ അല്ലാഹ് നമുക്ക് നോക്കാം എന്നും പറഞ്ഞു ഞങ്ങൾ അങ്ങോട്ട് തിരിച്ചു. അവിടെ ചെന്ന് ടോക്കൺ എടുത്തു ഞങ്ങളുടെ ഊഴത്തിനായി കാത്തിരുന്നു. ആ കാത്തിരിപ്പിനിടയിൽ ആ ബ്രാഞ്ചിലെ മാനേജർ അത് വഴി വരികയും എന്താണ് ആവശ്യം എന്ന് ചോദിക്കുകയും ചെയ്തു. അങ്ങേരു പോയി കഴിഞ്ഞപ്പോ എൻ്റെ കൂടെ ഉള്ള സഹോദരൻ പറഞ്ഞു ഇങ്ങേരു നല്ല ആളാണ്, കൊണ്ടെറിൽ നിന്നും എന്തേലും പറ്റില്ല എന്ന് പറഞ്ഞാൽ ഞാൻ അയാളെ പോയി കണ്ടു പറയും എന്ന് പറഞ്ഞു. കാത്തിരുപ്പ് നീണ്ടു പോയപ്പോൾ പുള്ളി എണീറ്റ് മാനേജരുടെ റൂമിൽ പോയി സംസാരിച്ചു. ഉടനെ അവിടെ നിന്നും കൗണ്ടറിലേക്ക് കാൾ വന്നു, എനിക്ക് മനസിലായി അത് ഇങ്ങേരു ഒപ്പിച്ച പണി ആണ് എന്ന്. തിരികെ വന്ന അദ്ദേഹം എന്നോട് ചോദിച്ചു ഇപ്പൊ ഒരു കാൾ സെക്ഷനിലേക്ക് വന്നില്ലേ എന്ന്. ഞാൻ മാനേജരോട് സംസാരിച്ചിട്ടുണ്ട്, ഇനി പ്രശനം ഒന്നും ഉണ്ടാകില്ല എന്ന് അദ്ദേഹം ഉറപ്പ് തന്നിട്ടുണ്ട് നീ ധൈര്യമായി പൊയ്‌ക്കോളൂ, അദ്ദേഹം എനിക്ക് ധൈര്യം പകർന്നു.
എൻ്റെ ഊഴം വന്നു, ഞാൻ സീറ്റിൽ ചെന്നിരുന്നു. രേഖകൾ എല്ലാം കൊടുത്തു, ഐഡി കാർഡ് വാങ്ങി അങ്ങേരു മുൻപത്തെ പോലെ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ തുടങ്ങി, ക്ലിയർ ആകുന്നില്ല, അങ്ങേരു മെഷീനിൽ അഡ്ജസ്റ്റ് ചെയ്തു 2 -3 കോപ്പി എടുത്തു, മാനേജർ വിളിച്ചു പറഞ്ഞ കാരണം ഒന്നും പറയാനും വയ്യാത്ത അവസ്ഥ. അങ്ങേരു പണി ചെയ്യാൻ തുടങ്ങി, ഡോക്യൂമെൻറ്സിൽ എല്ലാം ഫോൺ നമ്പറും സൈനും ചെയ്യിച്ചു. ഒരു വിധം സമാധാനമായി, അപ്പോഴും ക്യാൻസൽ ആകാത്ത എ ടി എം കാർഡിന്റെ ചിന്ത എൻ്റെ മനസ്സിൽ ഉയർന്നു വന്നു കൊണ്ടേ ഇരുന്നു. അടുത്ത മിനുട്ടിൽ അത് പ്രശ്‌നമായി വരും എന്ന് എനിക്ക് ഉറപ്പായിരുന്നു. ചിലപ്പോ അത് മറികടക്കാൻ ഇവരുടെ കയ്യിൽ വഴിയുണ്ടായാലോ (അവരുടെ മാനേജർ വിളിച്ചു പറഞ്ഞ കേസ് ആണല്ലോ) ഞാൻ ചെറിയ പ്രതീക്ഷയിൽ ഇരുന്നു. കുറെ പേപ്പറിൽ ഒക്കെ ഒപ്പിടാൻ പറഞ്ഞു. അതെല്ലാം ചെയ്തു. പുള്ളിക്കാരൻ പിന്നെ കമ്പ്യൂട്ടറിൽ പണി എടുക്കാൻ തുടങ്ങി. അൽപ സമയത്തിനകം പേടിച്ച പോലെ തന്നെ മറുപടി വന്നു. അക്കൗണ്ട് ഓപ്പൺ ആക്കാൻ പറ്റുന്നില്ല. പ്രശ്നം എനിക്കറിയാം അല്ലോ അത് കൊണ്ട് ഞാൻ ഞെട്ടിയില്ല. അങ്ങേരു എൻ്റെ കൂടെ വന്ന സഹോദരനെ വിളിച്ചു കാര്യം പറഞ്ഞു. അക്കൗണ്ട് നമ്പർ ഒക്കെ റെഡി ആണ്, ഇപ്പൊ ഉള്ള ഈ പ്രശനം കൂടി റെഡി ആക്കിയാൽ ഇന്ന് തന്നെ അക്കൗണ്ട് തരാം, അതിനു നിങ്ങൾ വരണം എന്നില്ല ഞാൻ മാത്രം ചെന്നാൽ മതി എന്നും പറഞ്ഞു.
ഉടനെ തന്നെ എടിഎം ക്യാൻസൽ ചെയ്യിക്കാനായി ഞങ്ങൾ അതിൻ്റെ ബ്രാഞ്ച് ലക്ഷ്യമാക്കി നീങ്ങി. ദൂരെ വാഹനം പാർക്ക് ചെയ്തു കത്തിക്കാളുന്ന വെയിലത്തു എൻ്റെ ആവശ്യത്തിനായി ആ സ്വദേശി സഹോദരൻ ബാങ്കിലേക്ക് നടന്നു. അവിടെ മുൻപ് അപേക്ഷ കൊടുത്ത കാര്യം ഞാൻ പറഞ്ഞിരുന്നു. അതൊന്നും പറയണ്ട എന്നും ഞാൻ മാനേജരോട് നേരിട്ട് സംസാരിക്കാം എന്ന് പുള്ളി ഏറ്റു. നേരെ മാനേജരെ കണ്ടു കാര്യം പറഞ്ഞു. ഉടനെ തന്നെ മാനേജർ ക്ലർക്കിനെ വിളിച്ചു കാര്യം സംസാരിച്ചു പുള്ളി തന്നെ ക്യാൻസൽ ചെയ്യിക്കാൻ ഉള്ള നടപടികൾ ചെയ്യാൻ തുടങ്ങി. എന്തോ ഒരു പ്രശനം ഉണ്ട് ഒരു മണിക്കൂറിനകം റെഡി ആക്കിത്തരാം , ആകുമ്പോ നിങ്ങളെ വിളിച്ചു പറയാം എന്നും പറഞ്ഞു പുള്ളി ഞങ്ങളെ യാത്രയാക്കി.
തിരികെ ഓഫീസിൽ എത്തി സീറ്റിൽ ഇരുന്നതേ ഒള്ളു ഒരു കാൾ വന്നു. നിങ്ങളുടെ അക്കൗണ്ട് റെഡി ആണ് ബാങ്കിൽ വന്നു അക്കൗണ്ട് നമ്പർ വാങ്ങിക്കോളൂ എന്നും പറഞ്ഞു. ഇത്ര പെട്ടെന്ന് റെഡി ആയോ എന്നും ഓർത്തു ഞാൻ ബാങ്കിലേക്ക് ഓടി. അവിടെ ചെന്ന് കാര്യം പറഞ്ഞു ഉടനെ തന്നെ അക്കൗണ്ട് നമ്പറും ഐബാൻ നമ്പറും ഒക്കെ ഒരു പേപ്പറിൽ എഴുതി തന്നു. എടിഎം കാർഡ് കിട്ടാൻ അടുത്ത കൗണ്ടറിൽ ചെന്നോളാനും പറഞ്ഞു. അങ്ങേരു തന്ന പേപ്പറുമായി ഊഴം കാത്തിരുന്നു. എൻ്റെ ഊഴം എത്തിയപ്പോ വീണ്ടും പണി, പ്രിൻറർ കേടാണ്, വേറെ ഏതേലും ബ്രാഞ്ചിൽ പൊയ്‌ക്കോളാൻ പറഞ്ഞു. കിട്ടിയതു ആയി എന്നും മനസ്സിൽ കരുതി ഇറങ്ങി നടന്നു.
എടിഎം കിട്ടാതെ അക്കൗണ്ട് കൊണ്ട് വലിയ കാര്യം ഇല്ലല്ലോ അത് കാരണം എടിഎം കിട്ടാനായി വേറെ ഒരു ബ്രാഞ്ചിലേക്കു ഞാൻ ചെന്നു. അവിടെയും കുറെ സമയം കാത്തിരുന്നു. പേപ്പർ കൊടുത്തു കാര്യം പറഞ്ഞു അപ്പൊ അവൻ ഒരു കാർഡ് പ്രിന്റ് ചെയ്തു തന്നു. അക്കൗണ്ട് കാർഡ്. മൊബൈൽ നമ്പർ ചോദിച്ചപ്പോ ഞാൻ പറഞ്ഞു കൊടുത്ത നമ്പർ കമ്പ്യൂട്ടറിൽ എന്റർ ചെയ്ത അവൻ പറഞ്ഞു നിങ്ങളുടെ നമ്പർ ശരിയാകുന്നില്ല പിന്നീട് വന്നോളൂ എന്ന്. പിന്നെ എന്ത് പറയാൻ തിരികെ പോരുക അല്ലാതെ.
പിന്നീട് രണ്ടു ദിവസം ഞാൻ അതിനെ കുറിച്ച് ആലോചിച്ചതേ ഇല്ല. രണ്ടു ദിവസം കഴിഞ്ഞു അക്കൗണ്ട് കിട്ടിയ ബ്രാഞ്ചിൽ തന്നെ ചെന്നു, അവിടെയും മൊബൈൽ നമ്പർ പ്രശ്നം ഉണ്ടായി. പകരം വേറെ ഒരു നമ്പർ കൊടുത്തു പ്രശ്നം തീർത്തു. അങ്ങനെ ഒരു പാട് നാളത്തെ കഷ്ടപ്പാടിനും അലച്ചിലിനും ശേഷം എനിക്ക് അക്കൗണ്ടും എടിഎം കാർഡും കയ്യിൽ കിട്ടി. ആ ബാങ്കിലെ ഉദ്യാഗസ്ഥർക്കും എൻ്റെ കൂടെ വന്ന സ്‌പോൺസറുടെ അനിയനായ സഹോദരനും ദൈവത്തിനും മനസ്സിൽ നന്ദി പറഞ്ഞു ഞാൻ സന്തോഷത്തോടെ തിരിച്ചു പോന്നു.
അതുവരെ നടന്ന എല്ലാ കാര്യങ്ങളും വള്ളി പുള്ളി വിടാതെ ഓഫീസിലെ ഇക്കാര്യങ്ങൾ ഒക്കെ നോക്കുന്ന ആളോട് പറഞ്ഞു. അപ്പൊ അവൻ്റെ വക ഡയലോഗ്... ഇതൊക്കെ ഇങ്ങനെ തന്നെ ആണ്, നിങ്ങൾ വേറെ ബ്രാഞ്ചിൽ പോയി നോക്ക് എന്ന്... കമ്പനി ലെറ്റർ ഒന്നും കിട്ടിയതും ഇല്ല.... പിന്നെ അക്കൗണ്ട് തെണ്ടൽ കുറച്ചു കാലത്തേക്ക് ഞാൻ നിർത്തി . പിന്നെ എല്ലാ മാസവും സാലറി തരുമ്പോ അവൻ്റെ വക ഒരു ഉപദേശം അടുത്ത തവണ അക്കൗണ്ട് റെഡി ആക്കണം ഇല്ലേൽ പ്രോബ്ലം ആണ് എന്ന്. നമ്മൾ എന്ത് ചെയ്യാനാ...
അവൻ്റെ ഉപദേശം പോലെ അടുത്ത തവണ വേറെ ഒരു ബ്രാഞ്ചിലേക്കു ആണ് അക്കൗണ്ടിനായി പോയത്. (ബ്രാഞ്ച് നമ്പർ 3) എല്ലായിടത്തെയും പോലെ അവിടെ ചെന്ന് ഞങ്ങൾ ടോക്കൺ എടുത്തു കാത്തിരിക്കാൻ തുടങ്ങുമ്പോ കൗണ്ടറിൽ ഉള്ളവൻ എണീറ്റ് വന്നു ചോദിച്ചു എന്തിനാ വന്നേ എന്ന്. കാര്യം പറഞ്ഞപ്പോ ഡോക്യൂമെൻറ്സ് കാണിക്കാൻ പറഞ്ഞു. പഴയ അനുഭവം ഉള്ളത് കൊണ്ട് ഇപ്രാവശ്യം ഐഡിയുടെയും പാസ്സ്പോർട്ടിന്റെയും ഒക്കെ കോപ്പി കയ്യിൽ എടുത്തിരുന്നു. അത് കാണിച്ചു കൊടുത്തു. കൂട്ടുകാരന്റെ ഐഡി പ്രോബ്ലം അവിടെയും ഉണ്ടായി. എൻ്റെ ഡോക്യൂമെൻറ്സ് നോക്കി പുള്ളി പറഞ്ഞു ഇതിൽ കമ്പനി ലെറ്റർ ഇല്ലല്ലോ, ആ ലെറ്റർ വേണം എന്ന്... ഓൺലൈനിൽ അപേക്ഷ കൊടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോ ഞാൻ ചാടി എണീറ്റ് പറഞ്ഞു അതെ, മെസ്സേജ് കാണിക്കാനായി ഫോണും എടുത്തു. ഉടൻ അടുത്ത ചോദ്യം. ഏതു ബ്രാഞ്ച് ആണ് സെലക്ട് ചെയ്തത് എന്ന്, പെട്ടു... ഓർക്കുന്നില്ല എന്ന് പറഞ്ഞു രക്ഷപെടാൻ നോക്കി. ഓർമ വരുന്നുണ്ടേൽ അപേക്ഷിച്ച ബ്രാഞ്ചിലേക്ക് ഈ ഡോക്യൂമെൻറ്സ് എല്ലാം കൊണ്ട് പൊയ്ക്കോളൂ അല്ലെങ്കിൽ ഹെഡ് ഓഫീസിലേക്ക് പൊക്കോളൂ.. ഇവിടെ വരണ്ട എന്ന് മറുപടി.... സന്തോഷമായി ഗോപിയേട്ടാ എന്നും പറഞ്ഞു അവിടെ നിന്നും ഇറങ്ങി.
ഇനി കമ്പനി ലെറ്റർ ഇല്ലാതെ ഒന്നും നടക്കില്ല, ഓഫിൽ വീണ്ടും കാര്യം പറഞ്ഞു, ഒരു അനക്കവും ഇല്ല. അവസാനം ഹെഡ് ഓഫീസിലേക്ക് മെയിൽ അയച്ചു.. വന്നിട്ട് 9 മാസം ആയി ഇത് വരെ അക്കൗണ്ട് റെഡി ആയിട്ടില്ല, അത് കൊണ്ട് ലെറ്റർ വേണം എന്ന്. അതിനു ഫലം ഉണ്ടായി. 2 ദിവസം കൊണ്ട് ലെറ്റർ കിട്ടി. പിറ്റേന്ന് രാവിലെ അതുമായി രണ്ടാമത് പോയ ബാങ്കിൽ വീണ്ടും പോയി. ഊഴം എത്തിയപ്പോ താണ് കൂണ് കാര്യം അവതരിപ്പിച്ചു. വലിയ അഭിമാനത്തോടെ മുന്നിൽ തന്നെ കമ്പനി ലെറ്റർ എടുത്തു വെച്ചു. അയാൾ ഐഡി കാർഡ് ആവശ്യപ്പെട്ടു, ഉടനെ അത് മുന്നിൽ വച്ച് കൊടുത്തു, അതുമായി അങ്ങേര് ഫോട്ടോസ്റ്റാറ്റ് മെഷിനു അടുത്തേക്ക് നീങ്ങി, എനിക്ക് ആശ്വാസമായി, അക്കൗണ്ട് പ്രോസസ്സിന്റെ ആദ്യ ഘട്ടം ആണ് അത്, ഉടനെ തന്നെ അക്കൗണ്ട് റെഡി ആകും എന്ന് ഞാൻ കരുതി. ഒന്നും രണ്ടും മൂന്നും വട്ടം ഫോട്ടോ കോപ്പി എടുത്ത അവൻ പേപ്പറിലും ഐഡി യിലും മാറി മാറി നോക്കുന്നു, എനിക്ക് എന്തോ അപകടം മണത്തു, ഇവൻ എന്തോ ഒപ്പിക്കാനുള്ള പുറപ്പാടാണ് എന്ന് മുഖം കണ്ടപ്പോ എനിക്ക് മനസ്സിലായി. എൻ്റെ അടുത്തേക്ക് വന്നു അവൻ പറഞ്ഞു. നിന്റെ ഐഡി കാർഡ് ക്ലിയർ ഇല്ല, ഫോട്ടോസ്റ്റാറ്റ് ക്ലിയർ ആകുന്നില്ല, നീ പോയി ആദ്യം ഐഡി ശരിയാക്കി വാ എന്നും പറഞ്ഞു അവൻ എടുത്ത കോപ്പി എല്ലാം എനിക്ക് തന്നു. ഞാൻ നോക്കുമ്പോ എൻ്റെ ഫോട്ടോ ഉണ്ട് കറുത്ത് കിടക്കുന്നു, ഫോട്ടോസ്റ്റാറ്റ് മെഷീൻ ഒന്ന് അഡ്ജസ്റ്റ് ചെയ്തു എടുത്താൽ ക്ലിയർ ആകും അത് അവനോടു ഞാൻ എങ്ങനെ പറയാനാ... ഐഡി ക്ലിയർ ഇല്ലാത്തതു എൻ്റെ കുറ്റം അല്ലല്ലോ.... പാതി രാത്രി ഉറക്കം ഒഴിച്ച് എയർപോർട്ടിൽ വന്നിറങ്ങുമ്പോ ഇവരുടെ ആളുകൾ എടുക്കുന്ന ഫോട്ടോ ആണ് പിന്നെ എല്ലാ ഡോക്യൂമെൻറ്സിലും വരിക. ഉറക്കച്ചടവിൽ വെളിച്ചം കുറഞ്ഞ സ്ഥലത്തു വച്ച് എടുത്ത ഫോട്ടോ ഞാൻ എങ്ങനെ ക്ലിയർ ആക്കും. അവനോടു കുറെ പറഞ്ഞു നോക്കി. ഖലാസ് എന്ന് പറഞ്ഞാൽ പിന്നെ ഒന്നും നടക്കില്ല. നിരാശയോടെ ഞാൻ തിരികെ നടന്നു. അക്കൗണ്ട് എന്ന എൻ്റെ ലക്‌ഷ്യം എന്നെ കൈ വീശി ഒരു മരീചിക പോലെ ഓടി അകലുന്ന പോലെ എനിക്ക് തോന്നി.
ഐഡി തിരുത്തുക എന്നൊക്കെ പറഞ്ഞാൽ ഇവിടെ നടക്കാത്ത കാര്യങ്ങൾ ആണ്, 5 വർഷം ആണ് വാലിഡിറ്റി പിന്നീട് പുതുക്കുമ്പോഴേ ഇതൊക്കെ നടക്കു. അക്കൗണ്ടിന്റെ കാര്യം അപ്പൊ ഖുദാ ഗവ....
മുൻപ് പോയ ബാങ്കിൽ കൂടി ഒന്ന് ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചു വണ്ടി അങ്ങോട്ട് വിട്ടു. കൗണ്ടറിൽ ഉള്ളവൻ എന്നെ ഓർക്കില്ല എന്ന ധൈര്യത്തോടെ. (ഇനി അവിടെ ചെല്ലണ്ട എന്ന് പറഞ്ഞതല്ലേ). അവിടെ ചെന്ന് കാര്യം പറഞ്ഞപ്പോ അവൻ കമ്പനി ലെറ്റർ തിരിച്ചും മറിച്ചും നോക്കി അടുത്ത വെടി പൊട്ടിച്ചു. ലെറ്റർ ചുമ്മാ തന്നാൽ പോരാ ചേംബർ ചെയ്യണം (ഗവൺമെൻറ് അറ്റസ്റ്റേഷൻ). ബാക്കി രേഖകളിൽ ഒക്കെ കമ്പനി സീലും വേണം. വീണ്ടും ഓൺലൈൻ അപേക്ഷയുടെ കാര്യം അവൻ ചോദിച്ചു എൻ്റെ മറുപടി പഴയതു തന്നെ.... അവൻ്റെയും ... ഇതെല്ലം ആയിട്ടു ഓൺലൈനിൽ സെലക്ട് ചെയ്ത ബ്രാഞ്ചിലേക്കു .വിട്ടോളാൻ...
അവിടെ നിന്നും ഓഫീസിലേക്ക് മടങ്ങി. എല്ലാം ഓഫീസിൽ അറിയിച്ചു ഒരു പേരിനു. ബ്രാഞ്ച് മാനേജർ തന്ന വിവര പ്രകാരം ഹെഡ് ഓഫീസിൽ നിന്ന് എന്തോ കാര്യത്തിന് അവിടുത്തെ അക്കൗണ്ടൻറ് ഇവിടെ വരുന്നുണ്ട് എന്ന് അറിഞ്ഞു. അവനെ വിളിച്ചു കാര്യം പറഞ്ഞു. കമ്പനി ലെറ്റർ ചേംബർ ചെയ്തു കൊണ്ട് വരാം എന്ന് അവൻ ഏറ്റു. രണ്ടു ദിവസത്തിന് അകം അത് കിട്ടി.എല്ലാ പേപ്പറുകളുമായി ഞാൻ ആദ്യമായി പോയ ബ്രാഞ്ചിലേക്കു തന്നെ ചെന്നു, ചെന്നപ്പോ ആളില്ല, സെക്യൂരിറ്റി യോട് ചോദിച്ചപ്പോ മൗജൂദ് (ആളുണ്ട്) എന്ന് മറുപടി കിട്ടി. കുറെ കാത്തിരുന്നപ്പോ ആള് വന്നു. ആഗമനോദ്ധേശം അറിയിച്ചപ്പോ ഇരിക്കാൻ പറഞ്ഞു. ഇടയ്ക്കിടെ സിസ്റ്റത്തിൽ കുത്തി കൊണ്ടിരുന്ന അവൻ സിസ്റ്റം ഹാങ്ങ് ആണ് പ്ലീസ് വെയിറ്റ് എന്ന് പറഞ്ഞു. ഒരു അക്കൗണ്ട് കിട്ടാൻ എത്ര വെയിറ്റ് ചെയ്യാനും ഞാൻ റെഡി ആയിരുന്നു. അതിനിടയിൽ അവൻ്റെ മാനേജർ വന്നു എന്തോ ചോദിച്ചു അതോടെ അവൻ ഉഷാറായി. എന്നോട് ഐഡി കാർഡ് കൊടുക്കാൻ പറഞ്ഞു അതുമായി പോയി അവൻ തന്നെ ടോക്കൺ എടുത്തു വന്നു. പിന്നെ അക്കൗണ്ട് തുടങ്ങാൻ ഉള്ള ശ്രമമായി. ക്യാഷ് ട്രാൻസ്ഫർ ചെയ്യാനുള്ള അക്കൗണ്ട് ഉണ്ടോ എന്ന് ചോദിച്ചു. ഉണ്ട് എന്ന് പറഞ്ഞപ്പോ കാർഡ് ചോദിച്ചു. അത് കൊടുത്തു. അതിലും ഐഡി കാർഡിലും നോക്കി അവൻ എന്തൊക്കെയോ കമ്പ്യൂട്ടറിൽ ചെയ്തു കൊണ്ടിരുന്നു. ശരിയാകാൻ അവനു നല്ല മനസ്സ് തോന്നിപ്പിക്കാൻ ഒക്കെ ഞാൻ ദൈവത്തിനോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു.അതിനൊക്കെ നേർ വിപരീതമായികൊണ്ടു അവൻ്റെ ശബ്ദം ഉയർന്നു. നിങ്ങൾക്ക് അക്കൗണ്ട് തരാൻ പറ്റില്ല, സിസ്റ്റത്തിൽ അങ്ങനെ ആണ് കാണിക്കുന്നത് എന്നും പറഞ്ഞു എൻ്റെ ഡോക്യൂമെന്റസ് എല്ലാം തിരികെ തന്നു. എന്ത് കൊണ്ടാണ് എനിക്ക് അക്കൗണ്ട് തുടങ്ങാൻ പറ്റാത്തത് എന്ന് ചോദിച്ചപ്പോ കമ്പ്യൂട്ടർ സ്‌ക്രീനിൽ അവരുടെ ഭാഷയിൽ ചുവന്ന കളറിൽ ഉള്ള ഒരു വാക്യം കാണിച്ചു തന്നു. അതിന്റെ അർഥം എന്താണ് എന്ന് എനിക്ക് പറഞ്ഞു തരാൻ അവനും അത് വായിച്ചു അർഥം മനസ്സിലാക്കാൻ എനിക്കും അറിയില്ലായിരുന്നു. എന്നാൽ ഞാൻ അതൊന്നു ഫോട്ടോ എടുത്തോട്ടെ എന്ന ചോദ്യത്തിന് അത് പറ്റില്ല എന്നായിരുന്നു മറുപടി. ഞാൻ പിന്നെയും പിന്നെയും സങ്കടം പറഞ്ഞപ്പോ അവൻ ഡോക്യൂമെന്സുമായി മാനേജരുടെ അടുത്തേക്ക് പോയി. അല്പസമയത്തിനകം പുറത്തു വന്ന അവൻ്റെ മറുപടി കേട്ടപ്പോ ഞാൻ ആകെ അന്തം വിട്ടു പോയി. നിങ്ങളുടെ കമ്പനിക്ക് ഞങ്ങളുടെ ബാങ്കിൽ അക്കൗണ്ട് ഇല്ല എന്ന് ആയിരുന്നു അത്. കമ്പനി അക്കൗണ്ട് ഈ ബാങ്കിൽ ആയ കാരണം ആണ് ഇവരുടെ പിറകെ അക്കൗണ്ടിനായി നടക്കേണ്ടി വന്നത് എന്ന് ഞാൻ ആ സമയം ഓർത്തു പോയി.കമ്പനി അക്കൗണ്ട് നിങ്ങളുടെ ബാങ്കിലാണ് എന്ന് ഞാൻ പറഞ്ഞത് അവൻ കേട്ടതായി ഭാവിച്ചില്ല. ഒരു സോറി പറഞ്ഞു അവൻ അകത്തേക്ക് നടന്നു മറഞ്ഞു. ആദ്യമായി ഒരു സോറി കേൾക്കാൻ പറ്റിയല്ലോ എന്നോർത്ത് നിരാശയോടെ ഞാൻ പുറത്തേക്കും.
പുറത്തിറങ്ങിയ ഞാൻ ഇനി എന്ത് ചെയ്യും എന്നാലോചിച്ചു കുറച്ചു സമയം നിന്ന് പോയി. പിന്നീട് ജേഷ്ഠ സഹോദരന്റെ അടുത്ത് പോയി കാര്യങ്ങൾ ഒക്കെ പറഞ്ഞു, അപ്പൊ അവിടെ ഉണ്ടായിരുന്ന ജേഷ്ഠന്റെ സഹ പ്രവർത്തകൻ പറഞ്ഞ ബ്രാഞ്ചിൽ കൂടി ഒന്ന് പോയി നോക്കാൻ ഞാൻ തീരുമാനിച്ചു. ഉടനെ അങ്ങോട്ടു വിട്ടു. (ബ്രാഞ്ച് നമ്പർ 4). അവിടെ എത്തി കാത്തിരുന്ന് എൻ്റെ ഊഴം എത്തിയപ്പോഴേക്കും ളുഹർ ബാങ്ക് വിളിക്കാൻ സമയമായി, ഇന്നിനി പറ്റില്ല പോയി നാളെ രാവിലെ 9 മണിക്ക് വന്നോളാൻ പറഞ്ഞു കൗണ്ടറിൽ ഉള്ള ആള്. ഓക്കേ നന്ദി എന്നും പറഞ്ഞു തിരിച്ചു പോന്നു.
പിറ്റേന്ന് രാവിലെ പോകാൻ ഒരു സഹപ്രവർത്തകന്റെ കാർ ചോദിച്ചു വാങ്ങി ഓടി പാഞ്ഞു 9 മണിയോടെ ബാങ്കിലെത്തി. ഊഴം എത്തിയപ്പോ രേഖകൾ എല്ലാം കാണിച്ചു ഐഡിയുടെയും പാസ്സ്പോർട്ടിന്റെയും ഫോട്ടോ കോപ്പി എടുക്കാൻ പ്യൂണിനോട് പറഞ്ഞപ്പോ അക്കൗണ്ട് ഇപ്പൊ റെഡി ആകും എന്ന് തോന്നി. പിന്നെ ഓൺലൈനിൽ അപ്ലൈ ചെയ്ത റഫറൻസ് നമ്പർ കൂടി ചോദിച്ചു. അതോടെ അക്കൗണ്ട് പടിവാതിലിൽ എത്തിയ പോലെ തോന്നി.... പെട്ടെന്നതാ ഒരു ശബ്ദം... നിങ്ങൾക്ക് നാട്ടിലേക്ക് ക്യാഷ് അയക്കാൻ ഉള്ള എടിഎം കാർഡ് ഉണ്ടോ എന്ന്. അതെ എന്ന് പറഞ്ഞപ്പോൾ അത് കാരണം നിങ്ങൾക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ ആകുന്നില്ല എന്ന മറുപടി കിട്ടി. ഉടനെ പോയി അത് ക്യാൻസൽ ചെയ്തു വന്നോളാൻ പറഞ്ഞു. ഒരു നല്ല മനുഷ്യൻ. ആദ്യമായിട്ടാണ് ബാങ്കിൽ ഇങ്ങനെ ഒരു ആളെ കാണുന്നത്. (ഇതേ പ്രശ്നം തന്നെ ആയിരുന്നു തലേ ദിവസം പോയ ബാങ്കിലും ഉണ്ടായതു പക്ഷെ അവനു അത് എനിക്ക് പറഞ്ഞു തരാനുള്ള വിവരം ഇല്ലാതെ പോയി.) ഉടനെ തന്നെ പേപ്പർ എല്ലാം വാരിക്കൂട്ടി ഞാൻ പ്രശ്നക്കാരനായ എ ടി എം ക്യാൻസൽ ചെയ്യാൻ ഓടി.
അവിടെ ഉള്ള ഒരു മലയാളിയെ പരിചയം ഉണ്ടായിരുന്നു അയാളുടെ നമ്പർ തപ്പി എടുത്തു വിളിച്ചപ്പോ എവിടെ നിന്ന് വേണേലും ക്യാൻസൽ ചെയ്യാം പക്ഷെ അവരുടെ മാനേജർ ഹെഡ് ഓഫീസിലേക്ക് ഇ മെയിൽ അയക്കണം എന്നാലേ ക്യാൻസൽ ആകൂ എന്ന് റിപ്ലൈ കിട്ടി. അവിടെ വന്നാൽ നടക്കുമോ എന്ന് ചോദിച്ചപ്പോ അതെ എന്ന് പറഞ്ഞു ഉടനെ അങ്ങോട്ട് വിട്ടു. അവിടെ ചെന്ന് കാര്യം പറഞ്ഞു ഐഡിയുടെയും എ ടി എം കാർഡിന്റെയും ഫോട്ടോസ്റ്റാറ്റ് എടുത്തു കൊടുത്തു അതിൽ ഫോൺ നമ്പറും സൈനും ചെയ്തു കൊടുക്കാൻ പറഞ്ഞു. അത് പോലെ ചെയ്തു അവിടെ ഏല്പിച്ചു. 2 ദിവസം എടുക്കും റിയാദിൽ പോയി വരണം ഇത് എന്ന് മറുപടി കിട്ടി. പറഞ്ഞ പ്രകാരം ഉടനെ അത് നടക്കില്ല എന്ന് തീരുമാനം ആയി. ഞാൻ ബാങ്കിലേക്ക് തന്നെ തിരിച്ചു ചെന്ന് കാര്യം പറഞ്ഞു. ഇനി 2 ദിവസം കഴിഞ്ഞാലേ നടക്കു എന്നും അത് കൊണ്ടു ഞാൻ ഞായറാഴ്ച്ച വരാം എന്നും പറഞ്ഞു (അന്ന് ചൊവ്വാഴ്ച്ച ആയിരുന്നു) ഉടനെ അയാള് ചോദിച്ചു എന്തിനാ ഞായറാഴ്ച്ച വരെ വെയിറ്റ് ചെയ്യുന്നത് എന്ന്. വ്യാഴാഴ്ച മാത്രമേ ക്യാൻസൽ ആയി കിട്ടു അത് കൊണ്ട് ഇനി സൺഡേ വരാം എന്ന് ഞാൻ പറഞ്ഞു അപ്പൊ ഓക്കേ എന്ന് പറഞ്ഞു ആ നല്ല മനുഷ്യൻ.
വ്യാഴാഴ്ച ഞാൻ നോക്കുമ്പോഴും എ ടി എം ക്യാൻസൽ ആയിട്ടില്ല, അത് വർക്കിംഗ് തന്നെ ആണ്. അവന്മാരുടെ 2 ദിവസം ഇങ്ങനെ ഒക്കെ ആണ്, എന്തായാലും സൺഡേ വരെ ടൈം ഉണ്ടല്ലോ നോക്കാം എന്ന് കരുതി. അപ്പോഴാണ് ഓഫീസിൽ സ്‌പോൺസറുടെ അനിയൻ (ഹെഡ് ഓഫീസിലെ അഡ്മിൻ) ആയ സഹോദരൻ ഞങ്ങളുടെ ബ്രാഞ്ചിൽ വരുന്നത്. വന്ന ഉടനെ എന്നെ വിളിച്ചു അക്കൗണ്ടിന്റെ കാര്യം ചോദിച്ചു, റെഡി ആയില്ല എന്ന് പറഞ്ഞപ്പോ ഏതു ബ്രാഞ്ചിൽ പോയാൽ നല്ല സർവീസ് കിട്ടും എന്ന് അങ്ങേരു എൻ്റെ ബ്രാഞ്ച് മാനേജരോട് ചോദിച്ചു,അപ്പോൾ ബ്രാഞ്ച് മാനേജർ പറഞ്ഞു കൊടുത്ത ബാങ്ക് എൻ്റെ ഐഡി ക്ലിയർ ഇല്ല പോയി മാറ്റി വാ എന്ന് പറഞ്ഞ ബ്രാഞ്ച് ആണ്. അവിടേക്കു പോകാം എന്ന് സ്വദേശി ആയ സഹോദരൻ പറഞ്ഞപ്പോ അവിടെ ഉണ്ടായ കാര്യങ്ങൾ ഒക്കെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഇന്ഷാ അല്ലാഹ് നമുക്ക് നോക്കാം എന്നും പറഞ്ഞു ഞങ്ങൾ അങ്ങോട്ട് തിരിച്ചു. അവിടെ ചെന്ന് ടോക്കൺ എടുത്തു ഞങ്ങളുടെ ഊഴത്തിനായി കാത്തിരുന്നു. ആ കാത്തിരിപ്പിനിടയിൽ ആ ബ്രാഞ്ചിലെ മാനേജർ അത് വഴി വരികയും എന്താണ് ആവശ്യം എന്ന് ചോദിക്കുകയും ചെയ്തു. അങ്ങേരു പോയി കഴിഞ്ഞപ്പോ എൻ്റെ കൂടെ ഉള്ള സഹോദരൻ പറഞ്ഞു ഇങ്ങേരു നല്ല ആളാണ്, കൊണ്ടെറിൽ നിന്നും എന്തേലും പറ്റില്ല എന്ന് പറഞ്ഞാൽ ഞാൻ അയാളെ പോയി കണ്ടു പറയും എന്ന് പറഞ്ഞു. കാത്തിരുപ്പ് നീണ്ടു പോയപ്പോൾ പുള്ളി എണീറ്റ് മാനേജരുടെ റൂമിൽ പോയി സംസാരിച്ചു. ഉടനെ അവിടെ നിന്നും കൗണ്ടറിലേക്ക് കാൾ വന്നു, എനിക്ക് മനസിലായി അത് ഇങ്ങേരു ഒപ്പിച്ച പണി ആണ് എന്ന്. തിരികെ വന്ന അദ്ദേഹം എന്നോട് ചോദിച്ചു ഇപ്പൊ ഒരു കാൾ സെക്ഷനിലേക്ക് വന്നില്ലേ എന്ന്. ഞാൻ മാനേജരോട് സംസാരിച്ചിട്ടുണ്ട്, ഇനി പ്രശനം ഒന്നും ഉണ്ടാകില്ല എന്ന് അദ്ദേഹം ഉറപ്പ് തന്നിട്ടുണ്ട് നീ ധൈര്യമായി പൊയ്‌ക്കോളൂ, അദ്ദേഹം എനിക്ക് ധൈര്യം പകർന്നു.
എൻ്റെ ഊഴം വന്നു, ഞാൻ സീറ്റിൽ ചെന്നിരുന്നു. രേഖകൾ എല്ലാം കൊടുത്തു, ഐഡി കാർഡ് വാങ്ങി അങ്ങേരു മുൻപത്തെ പോലെ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ തുടങ്ങി, ക്ലിയർ ആകുന്നില്ല, അങ്ങേരു മെഷീനിൽ അഡ്ജസ്റ്റ് ചെയ്തു 2 -3 കോപ്പി എടുത്തു, മാനേജർ വിളിച്ചു പറഞ്ഞ കാരണം ഒന്നും പറയാനും വയ്യാത്ത അവസ്ഥ. അങ്ങേരു പണി ചെയ്യാൻ തുടങ്ങി, ഡോക്യൂമെൻറ്സിൽ എല്ലാം ഫോൺ നമ്പറും സൈനും ചെയ്യിച്ചു. ഒരു വിധം സമാധാനമായി, അപ്പോഴും ക്യാൻസൽ ആകാത്ത എ ടി എം കാർഡിന്റെ ചിന്ത എൻ്റെ മനസ്സിൽ ഉയർന്നു വന്നു കൊണ്ടേ ഇരുന്നു. അടുത്ത മിനുട്ടിൽ അത് പ്രശ്‌നമായി വരും എന്ന് എനിക്ക് ഉറപ്പായിരുന്നു. ചിലപ്പോ അത് മറികടക്കാൻ ഇവരുടെ കയ്യിൽ വഴിയുണ്ടായാലോ (അവരുടെ മാനേജർ വിളിച്ചു പറഞ്ഞ കേസ് ആണല്ലോ) ഞാൻ ചെറിയ പ്രതീക്ഷയിൽ ഇരുന്നു. കുറെ പേപ്പറിൽ ഒക്കെ ഒപ്പിടാൻ പറഞ്ഞു. അതെല്ലാം ചെയ്തു. പുള്ളിക്കാരൻ പിന്നെ കമ്പ്യൂട്ടറിൽ പണി എടുക്കാൻ തുടങ്ങി. അൽപ സമയത്തിനകം പേടിച്ച പോലെ തന്നെ മറുപടി വന്നു. അക്കൗണ്ട് ഓപ്പൺ ആക്കാൻ പറ്റുന്നില്ല. പ്രശ്നം എനിക്കറിയാം അല്ലോ അത് കൊണ്ട് ഞാൻ ഞെട്ടിയില്ല. അങ്ങേരു എൻ്റെ കൂടെ വന്ന സഹോദരനെ വിളിച്ചു കാര്യം പറഞ്ഞു. അക്കൗണ്ട് നമ്പർ ഒക്കെ റെഡി ആണ്, ഇപ്പൊ ഉള്ള ഈ പ്രശനം കൂടി റെഡി ആക്കിയാൽ ഇന്ന് തന്നെ അക്കൗണ്ട് തരാം, അതിനു നിങ്ങൾ വരണം എന്നില്ല ഞാൻ മാത്രം ചെന്നാൽ മതി എന്നും പറഞ്ഞു.
ഉടനെ തന്നെ എടിഎം ക്യാൻസൽ ചെയ്യിക്കാനായി ഞങ്ങൾ അതിൻ്റെ ബ്രാഞ്ച് ലക്ഷ്യമാക്കി നീങ്ങി. ദൂരെ വാഹനം പാർക്ക് ചെയ്തു കത്തിക്കാളുന്ന വെയിലത്തു എൻ്റെ ആവശ്യത്തിനായി ആ സ്വദേശി സഹോദരൻ ബാങ്കിലേക്ക് നടന്നു. അവിടെ മുൻപ് അപേക്ഷ കൊടുത്ത കാര്യം ഞാൻ പറഞ്ഞിരുന്നു. അതൊന്നും പറയണ്ട എന്നും ഞാൻ മാനേജരോട് നേരിട്ട് സംസാരിക്കാം എന്ന് പുള്ളി ഏറ്റു. നേരെ മാനേജരെ കണ്ടു കാര്യം പറഞ്ഞു. ഉടനെ തന്നെ മാനേജർ ക്ലർക്കിനെ വിളിച്ചു കാര്യം സംസാരിച്ചു പുള്ളി തന്നെ ക്യാൻസൽ ചെയ്യിക്കാൻ ഉള്ള നടപടികൾ ചെയ്യാൻ തുടങ്ങി. എന്തോ ഒരു പ്രശനം ഉണ്ട് ഒരു മണിക്കൂറിനകം റെഡി ആക്കിത്തരാം , ആകുമ്പോ നിങ്ങളെ വിളിച്ചു പറയാം എന്നും പറഞ്ഞു പുള്ളി ഞങ്ങളെ യാത്രയാക്കി.
തിരികെ ഓഫീസിൽ എത്തി സീറ്റിൽ ഇരുന്നതേ ഒള്ളു ഒരു കാൾ വന്നു. നിങ്ങളുടെ അക്കൗണ്ട് റെഡി ആണ് ബാങ്കിൽ വന്നു അക്കൗണ്ട് നമ്പർ വാങ്ങിക്കോളൂ എന്നും പറഞ്ഞു. ഇത്ര പെട്ടെന്ന് റെഡി ആയോ എന്നും ഓർത്തു ഞാൻ ബാങ്കിലേക്ക് ഓടി. അവിടെ ചെന്ന് കാര്യം പറഞ്ഞു ഉടനെ തന്നെ അക്കൗണ്ട് നമ്പറും ഐബാൻ നമ്പറും ഒക്കെ ഒരു പേപ്പറിൽ എഴുതി തന്നു. എടിഎം കാർഡ് കിട്ടാൻ അടുത്ത കൗണ്ടറിൽ ചെന്നോളാനും പറഞ്ഞു. അങ്ങേരു തന്ന പേപ്പറുമായി ഊഴം കാത്തിരുന്നു. എൻ്റെ ഊഴം എത്തിയപ്പോ വീണ്ടും പണി, പ്രിൻറർ കേടാണ്, വേറെ ഏതേലും ബ്രാഞ്ചിൽ പൊയ്‌ക്കോളാൻ പറഞ്ഞു. കിട്ടിയതു ആയി എന്നും മനസ്സിൽ കരുതി ഇറങ്ങി നടന്നു.
എടിഎം കിട്ടാതെ അക്കൗണ്ട് കൊണ്ട് വലിയ കാര്യം ഇല്ലല്ലോ അത് കാരണം എടിഎം കിട്ടാനായി വേറെ ഒരു ബ്രാഞ്ചിലേക്കു ഞാൻ ചെന്നു. അവിടെയും കുറെ സമയം കാത്തിരുന്നു. പേപ്പർ കൊടുത്തു കാര്യം പറഞ്ഞു അപ്പൊ അവൻ ഒരു കാർഡ് പ്രിന്റ് ചെയ്തു തന്നു. അക്കൗണ്ട് കാർഡ്. മൊബൈൽ നമ്പർ ചോദിച്ചപ്പോ ഞാൻ പറഞ്ഞു കൊടുത്ത നമ്പർ കമ്പ്യൂട്ടറിൽ എന്റർ ചെയ്ത അവൻ പറഞ്ഞു നിങ്ങളുടെ നമ്പർ ശരിയാകുന്നില്ല പിന്നീട് വന്നോളൂ എന്ന്. പിന്നെ എന്ത് പറയാൻ തിരികെ പോരുക അല്ലാതെ.പിന്നീട് രണ്ടു ദിവസം ഞാൻ അതിനെ കുറിച്ച് ആലോചിച്ചതേ ഇല്ല. രണ്ടു ദിവസം കഴിഞ്ഞു അക്കൗണ്ട് കിട്ടിയ ബ്രാഞ്ചിൽ തന്നെ ചെന്നു, അവിടെയും മൊബൈൽ നമ്പർ പ്രശ്നം ഉണ്ടായി. പകരം വേറെ ഒരു നമ്പർ കൊടുത്തു പ്രശ്നം തീർത്തു. അങ്ങനെ ഒരു പാട് നാളത്തെ കഷ്ടപ്പാടിനും അലച്ചിലിനും ശേഷം എനിക്ക് അക്കൗണ്ടും എടിഎം കാർഡും കയ്യിൽ കിട്ടി. ആ ബാങ്കിലെ ഉദ്യാഗസ്ഥർക്കും എൻ്റെ കൂടെ വന്ന സ്‌പോൺസറുടെ അനിയനായ സഹോദരനും ദൈവത്തിനും മനസ്സിൽ നന്ദി പറഞ്ഞു ഞാൻ സന്തോഷത്തോടെ തിരിച്ചു പോന്നു.
Comments
Post a Comment