Posts

Showing posts from 2018

ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങിയ സംഭവ കഥ

Image
             സൌദിയില്‍ കമ്പനിയിൽ ജോയിൻ ചെയ്തപ്പോ മുതൽ കേൾക്കുന്നത് ആണ് ഒരു അക്കൗണ്ട് തുടങ്ങുന്ന കാര്യം. അൽ........ (പേര് പറയുന്നില്ല ഇനി അത് പ്രശ്നം ആകണ്ട) ബാങ്കിലാണ് കമ്പനി അക്കൗണ്ട്. അത് കൊണ്ട് നമ്മൾക്കും അതിൽ തന്നെ വേണം അല്ലെങ്കിൽ എല്ലാ മാസവും ഒരു തുക ട്രാൻസാക്ഷൻ ചാർജ് ആയി കമ്പനി പിടിക്കും. എന്നാ  പിന്നെ അൽ..... എങ്കിൽ അത് തന്നെ..... രണ്ടും കല്പിച്ചു അക്കൗണ്ട് എടുക്കാനായി ഇറങ്ങി. നമ്മുടെ നാട്ടിൽ ഒക്കെ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ വേണ്ടി മാനേജർമാർ വലിയ താല്പര്യം പ്രകടിപ്പിക്കാറുണ്ട് (മുന്‍പത്തെ കാര്യമാണേ ഇപ്പൊ അത്ര താല്പര്യം ഒന്നും ഇല്ല എന്ന് തോന്നുന്നു, ഇപ്പൊ എല്ലാര്‍ക്കും അക്കൗണ്ട്‌ ഉണ്ടാകണമല്ലോ..)  പ്രതെയ്കിച്ചും സാലറി അക്കൗണ്ട് ആണെങ്കിൽ. മാസാമാസം ഒരു നിശ്‌ചിക തുക അക്കൗണ്ടിൽ എത്തുമല്ലോ. അക്കൗണ്ട് എടുക്കാൻ എന്തൊക്കെ രേഖകൾ വേണം എന്ന് കമ്പനിയിൽ മുൻപ് അക്കൗണ്ട് എടുത്തവരോട് അന്വേഷിച്ചപ്പോ ഓരോരുത്തരും ഓരോ ഉത്തരങ്ങൾ ആണ് നൽകിയത്. ഒന്നും വേണ്ട ഐഡി യും പാസ്സ്പോർട്ടും മാത്രം മതി എന്ന് ചിലർ, കമ്പനി ലെറ്റർ വേണം എന്ന് ചിലർ, അതും ഒന്നും വേണ്ട നാട്ട...

Driving License @Saudi Part-3

Image
                     ഫൈനല്‍ ടെസ്ടിനുള്ള തീയതി അടുക്കും തോറും ടെന്‍ഷന്‍ കൂടി കൂടി വന്നു. ഇടയ്ക്കു ഒരു ദിവസം ഇക്കയുടെ റൂമില്‍ പോയപ്പോ ഇക്കയുടെ സുഹൃത്തിന്റെ വണ്ടിയില്‍ പാര്‍ക്കിംഗ് പ്രാക്ടീസ് നടത്തി. ടെസ്ടിനു തലേ ദിവസം ഓഫീസിലെ സഹ പ്രവര്‍ത്തകരുടെ സഹായത്തോടെ ഒന്നുടെ പ്രാക്ടീസ് നടത്തി. ഒരു ദൈര്യത്തിനു വേണ്ടി. അന്ന് രാത്രി ഉറക്കം വന്നതെ ഇല്ല.പിറ്റേ ദിവസം രാവിലെ തന്നെ പോകണം, ഉറങ്ങിയെ പറ്റുകയുള്ളൂ കുറെ തിരിഞ്ഞും മറിഞ്ഞും കിടന്നു. 5 മണിക്ക് മുന്നേ എത്തണം അപ്പൊ റൂമില്‍  നിന്നും ഏകദേശം 3.30 നു തന്നെ ഇറങ്ങണം. 3 മണിക്ക് അലാറം വെച്ച് കിടന്നു. ഇടക്കെപ്പോഴോ ഉറങ്ങി. ഇടക്കൊക്കെ ഉണര്‍ന്നു കൊണ്ടേ ഇരുന്നു. 2.30 ആയപ്പോ ഉണര്‍ന്നു. പിന്നെ കുളിയും കഴിഞ്ഞു 3.30 ക്ക് തന്നെ ഇറങ്ങി. ഇനി ഒരു ടാക്സി ഒപ്പിക്കണം. അതിനായി ടാക്സി സ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു. അങ്ങോട്ടുള്ള നടത്തത്തിനിടയിൽ ടാക്സികൾ ആളുകളെ കയറ്റി വരുന്നുണ്ടായിരുന്നു. അതിലൊരു ടാക്സി എന്റെ അടുത്ത് വന്നു സൈഡ് ആക്കി എങ്ങോട്ടാ എന്ന അർത്ഥത്തിൽ ഹോൺ അടിച്ചു. ഞാൻ ഡ്രൈവിംഗ് സ്കൂൾ എന്ന് പറഞ്ഞപ്പോ കയറാൻ ...