Driving License @Saudi Part-3

                     ഫൈനല്‍ ടെസ്ടിനുള്ള തീയതി അടുക്കും തോറും ടെന്‍ഷന്‍ കൂടി കൂടി വന്നു. ഇടയ്ക്കു ഒരു ദിവസം ഇക്കയുടെ റൂമില്‍ പോയപ്പോ ഇക്കയുടെ സുഹൃത്തിന്റെ വണ്ടിയില്‍ പാര്‍ക്കിംഗ് പ്രാക്ടീസ് നടത്തി. ടെസ്ടിനു തലേ ദിവസം ഓഫീസിലെ സഹ പ്രവര്‍ത്തകരുടെ സഹായത്തോടെ ഒന്നുടെ പ്രാക്ടീസ് നടത്തി. ഒരു ദൈര്യത്തിനു വേണ്ടി. അന്ന് രാത്രി ഉറക്കം വന്നതെ ഇല്ല.പിറ്റേ ദിവസം രാവിലെ തന്നെ പോകണം, ഉറങ്ങിയെ പറ്റുകയുള്ളൂ കുറെ തിരിഞ്ഞും മറിഞ്ഞും കിടന്നു. 5 മണിക്ക് മുന്നേ എത്തണം അപ്പൊ റൂമില്‍  നിന്നും ഏകദേശം 3.30 നു തന്നെ ഇറങ്ങണം. 3 മണിക്ക് അലാറം വെച്ച് കിടന്നു. ഇടക്കെപ്പോഴോ ഉറങ്ങി. ഇടക്കൊക്കെ ഉണര്‍ന്നു കൊണ്ടേ ഇരുന്നു. 2.30 ആയപ്പോ ഉണര്‍ന്നു. പിന്നെ കുളിയും കഴിഞ്ഞു 3.30 ക്ക് തന്നെ ഇറങ്ങി. ഇനി ഒരു ടാക്സി ഒപ്പിക്കണം. അതിനായി ടാക്സി സ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു.
അങ്ങോട്ടുള്ള നടത്തത്തിനിടയിൽ ടാക്സികൾ ആളുകളെ കയറ്റി വരുന്നുണ്ടായിരുന്നു.
അതിലൊരു ടാക്സി എന്റെ അടുത്ത് വന്നു സൈഡ് ആക്കി എങ്ങോട്ടാ എന്ന അർത്ഥത്തിൽ ഹോൺ അടിച്ചു. ഞാൻ ഡ്രൈവിംഗ് സ്കൂൾ എന്ന് പറഞ്ഞപ്പോ കയറാൻ പറഞ്ഞു. ചോദിച്ചിട്ട് കയറിയില്ലെങ്കിൽ അവന്മാർ ഹൈവേ യിൽ ഇറക്കി സ്ഥലം വിടും. സ്കൂൾ സർവീസ് റോഡിലാണ് അതിലെ പോകുമ്പോൾ സിഗ്നൽ ഉണ്ടാകും അത് കാരണം ചില ടാക്സിക്കാർ നേരെ ഹൈവേയിൽ വിടും.

                ഏകദേശം 4 മണി ആകുന്നേന് മുന്നേ ടാക്സി സ്കൂളിന് മുന്നിൽ എത്തി. അവിടെ ഇറങ്ങുമ്പോ ഒരു മനുഷ്യൻ ഇല്ല ആ പരിസരത്തൊന്നും. കുറച്ചു ആയപ്പോഴേക്കും ഒരുത്തൻ കൂടെ വന്നു. റോഡിൽ സൈഡിലുള്ള ഒരു ബെഞ്ചിൽ ഇരുന്നു ഞാൻ. അരണ്ട വെളിച്ചത്തിൽ കയ്യിലുള്ള ബുക്ക് മറിച്ചു നോക്കിക്കൊണ്ടിരുന്നു.. സ്കൂളും പരിസരവും ഫുൾ ഇരുളിൽ തന്നെ. 5 മണിയോട് അടുത്ത് ഗേറ്റ് തുറന്നു. അതിനു കുറച്ചു മുന്നേ സുബീഹ് ബാങ്ക് വിളിച്ചിരുന്നു.അപ്പൊ ഇനി എന്തായാലും നിസ്കാരം കഴിയാതെ ഒരു പരിപാടിയും നടക്കില്ല. നേരെ സ്കൂളിന് അകത്തുള്ള പള്ളിയിലേക്ക്. ജമാഅത് കഴിഞ്ഞു പുറത്തിറങ്ങി ടെസ്റ്റ് ഗ്രൗണ്ടിലേക്ക് നടന്നു.

ഗ്രൗണ്ടിന് പുറത്തു അപ്പോഴേക്കും വലിയ വരി രൂപപ്പെട്ടു കഴിഞ്ഞിരുന്നു. അതിനു പിന്നിൽ ഞാനും ഇടം പിടിച്ചു. കുറചു സമയത്തിനുള്ളിൽ ജോലിക്കാരെക്കെ എത്തിത്തുടങ്ങി. ഓരോരുത്തരുടെയായി പേപ്പർ നോക്കി അകത്തേക്ക് കടത്തി വിട്ടു കൊണ്ടിരുന്നു. അങ്ങനെ ആ മേഖലയും കടന്നു അകത്തു എത്തി. എല്ലാവരെയും ഒരു റൂമിലേക്ക് ആണ് കടത്തി വിടുന്നത്. അകത്തു കടന്ന എല്ലാവരോടും അവരവരുടെ ഫയൽ എടുക്കാൻ ആവശ്യപ്പെടുന്നുണ്ട്. റൂമിനുള്ളിൽ നീണ്ട ഒരു മേശയിൽ എല്ലാരുടെയും ഫയൽ നിരത്തി വെച്ചിരിക്കുന്നു. ഓട്ടോമാറ്റിക് കാർ തിരഞ്ഞെടുത്തവർ ഒരു വരിയിലും മാന്വൽ കാർ തിരഞ്ഞെടുത്തവർ മറ്റൊരു വരിയിലും ഇരിക്കാൻ ആണ് കല്പന. ഞാൻ എന്റെ ഫയൽ കണ്ടു പിടിച്ചു അതുമായി ഓട്ടോമാറ്റിക് കാർ ഓടിക്കേണ്ടവരുടെ നിരയിൽ പോയി ഇരുന്നു.
         
                      ആദ്യമായി എല്ലാരുടെയും ഫയലും  ഇഖാമയും പരിശോധനയായിരുന്നു. അത് കഴിഞ്ഞു വീണ്ടും വേറെ ഒരു നിരയിലേക്ക് മാറി ഇരുന്നു. ആദ്യം ടെസ്റ്റിന് വിളിച്ചു കൊണ്ടിരുന്നത് മാനുവൽ കാർ ഓടിക്കേണ്ടവരെ ആയിരുന്നു. അത് കണ്ട എന്റെ നിരയിൽ ഇരുന്ന ചിലരൊക്കെ മാനുവൽ സൈഡിലേക്കു മാറുന്ന കണ്ടു. ഞാൻ എന്തായാലും മാറാൻ പോയില്ല.  പുറത്തേക്ക് നോക്കിയാൽ ഒന്നും കാണാൻ പറ്റില്ല അത്രക്ക് ഇരുട്ട് ആണ് വണ്ടിയൊക്കെ ലൈറ്റ് ഇട്ടിട്ടാണ് ടെസ്റ്റ് നടത്തുന്നത്. അങ്ങനെ പതിയെ പതിയെ മാന്വൽ കാറിന്റെ ആളുകൾ തീർന്നു. ഓട്ടോമാറ്റിക് കാറിന്റെ സമയം ആയി. അവസാനം എന്റെയും അവസരം വന്നു. എന്റെ പേര് വിളിക്കപ്പെട്ടപ്പോൾ നന്നായി പ്രാർത്ഥിച്ചു ഫയലും എടുത്തു ഞാൻ പുറത്തേക്ക് നടന്നു. ടെസ്റ്റ് കഴിഞ്ഞവർ വണ്ടി കൊണ്ട് വന്നു നമ്മൾ വെയിറ്റ് ചെയ്യുന്ന റൂമിനു പുറത്തു പാർക്ക് ചെയ്യണം. അവിടെ നിന്നാണ് പിന്നെ പുതിയ ആള് ഓടിച്ചു പാർക്കിംഗ് വരെ ഉള്ള ടെസ്റ്റ് എടുക്കേണ്ടത്. പോകുന്ന വഴിയിൽ സാധാരണ റോഡിൽ കാണുന്ന പോലെ ഉള്ള സിഗ്നൽ ഒക്കെ കാണാം. അതൊക്കെ പാലിച്ചു വേണം പോകാൻ. 20 km സ്പീഡ് എന്ന് മാർക്ക് ചെയ്തിടത്തു അങ്ങനെ പോകണം.നിർത്താൻ മാർക്ക് ചെയ്‌തിടത്തു നിർത്തണം. അതെല്ലാം കഴിഞ്ഞു പാർക്കിങ് സ്പോട്ടിലെത്തി. മുന്നോട്ട് വണ്ടി കയറ്റി നിർത്തി. പിന്നെ ബാക്കിലേക്ക് വരാൻ ഉള്ള നിർദേശം കിട്ടിയപ്പോ റിവേഴ്‌സ് എടുക്കാൻ ആരംഭിച്ചു. അപ്പോഴേക്കും വെളിച്ചം വെച്ച് തുടങ്ങിയിരുന്നു. ഒരു പോലീസ് കാരനും പിന്നെ ചില ഇൻസ്റ്റ്‌ക്ടർമാരും ആണ് അവിടെ നോക്കാൻ ഉള്ളത്. ആ പോലീസ് കാരനെ ഞാൻ അറിയും. എന്നെ ആദ്യ ദിവസം തോൽപ്പിച്ച ആളെ ഞാൻ എങ്ങനെ മറക്കാൻ...  എനിക്ക് പാർക്ക് ചെയ്യേണ്ട നമ്പർ കിട്ടി 6. ദൈവ സഹായത്തോടെ എല്ലാം ഭംഗിയായി നടന്നു. കറക്റ്റ് ആയി പാർക്ക് ചെയ്തു. പിന്നീട് വണ്ടി മുന്നോട്ട് എടുത്തു പുറത്തു വരാൻ ഇൻസ്റ്റ്‌ക്ടർ ആംഗ്യം കാണിക്കുന്ന വരെ അവിടെ തന്നെ നിന്നു. പിന്നെ വണ്ടി എടുത്തു പോലീസു കാരൻ നിൽക്കുന്നതിനു അടുത്തേക്ക്. അവനു അടുത്ത് സൈഡാക്കി ഫയൽ കൈമാറി. അവൻ ഫയലിൽ എന്തൊക്കെയോ എഴുതി ഒരു ചെറിയ പേപ്പറിൽ എന്തോ അറബിയിൽ എഴുതി എനിക്ക് തന്നിട്ട് പോകാൻ പറഞ്ഞു. താങ്ക്സ് പറഞ്ഞു വണ്ടിയുമായി വെയ്റ്റിംഗ് റൂമിനു മുന്നിലേക്ക്.
വണ്ടി വെയിറ്റിംഗ് റൂമിന് മുന്നില്‍ പാര്‍ക്ക്‌ ചെയ്തു പേപ്പര്‍ വാതിലിനു അടുത്ത് നില്‍ക്കുന്നവനെ കാണിച്ചു. എന്താ എഴുതിയത് എന്ന് അറിയണമല്ലോ. അവന്‍ ആദ്യം എന്നെ ഒന്ന് പേടിപ്പിച്ചു. നീ ശരിക്കും പാര്‍ക്ക്‌ ചെയ്തില്ലല്ലോ അല്ലെ, നീ ഫെയില്‍ ആയി. ഞാന്‍ ആദ്യം ഒന്ന് ഞെട്ടി. അവന്റെ ചിരി കണ്ടപ്പോ അങ്ങനെ അല്ല പേപ്പറില്‍ എഴുതിയത് എന്ന് എനിക്ക് തോന്നി. ഹബീബി സത്യം പറ എന്ന് പറഞ്ഞപ്പോ അവന്‍ കറക്റ്റ് വായിച്ചു തന്നു. ഗോ ടൂ കമ്പ്യൂട്ടര്‍ ടെസ്റ്റ്‌ എന്നാണ് എഴുതിയത്, അതായത് നീ ടെസ്റ്റ്‌ പാസായി ഇനി കമ്പ്യൂട്ടര്‍ ടെസ്റ്റ്‌ കൂടി പാസ്സായാല്‍ ലൈസന്‍സ് കിട്ടും എന്ന്. അത് കേട്ടപ്പോ മനസ്സില്‍ ഒരു കുളിര്‍ തെന്നല്‍ ഓടിപ്പോയി. അവനു നന്ദി പറഞ്ഞു സമാധാനത്തോടെ കമ്പ്യൂട്ടര്‍ സെന്റെര്‍ ലക്ഷ്യമാക്കി നടന്നു.

ആ നടത്തം അവസാനിച്ചത് കമ്പ്യൂട്ടര്‍ ടെസ്റ്റ്‌ റൂമിന്റെ പുറത്തുള്ള വെയിറ്റിംഗ് റൂമില്‍. കുറെ ആളുകള്‍ അങ്ങിങ്ങായി ഇരിപ്പുണ്ട്. ഇടയ്ക്കു ഒരു ആളു വന്നു കുറെ ആളുകളെ ഉള്ളിലേക്ക് വിളിച്ചു കൊണ്ട് പോയി. ചിലരൊക്കെ സന്തോഷിച്ചു കൊണ്ട് ഇറങ്ങി വരുന്നു,. ചിലര്‍ സന്തോഷം ഒന്നും ഇല്ലാതെ .. ഫെയില്‍ അയവരാണ് അവര്‍. കുറച്ചു സമയത്തെ കാത്തിരിപ്പിനൊടുവില്‍ എനിക്കും അകത്തേക്ക് പ്രവേശനം കിട്ടി.
ഉള്ളിലേക്ക് കയറുമ്പോ തന്നെ കാണാം കുറെ കമ്പ്യൂട്ടര്‍ ടെര്‍മിനലുകള്‍ (കിയോസ്ക്) അതിനു മുന്നില്‍ ഇയര്‍ ഫോണും വെച്ച് കുറെ ആളുകള്‍ സ്ക്രീനില്‍ നോക്കി നില്‍ക്കുന്നു. ഒഴിവുണ്ടായിരുന്ന ഒരു ടെര്‍മിനല്‍ എനിക്ക് കിട്ടി. നേരെ മുന്നില്‍ ചെന്ന് നിന്നു. ഇയര്‍ ഫോണ്‍ എടുത്തു ചെവിയില്‍ വെച്ചു. പാട്ട് കേള്‍ക്കാനല്ല കേട്ടോ. ചോദ്യം കേള്‍ക്കാനാണ്‌. സ്ക്രീനില്‍ നമ്മുടെ ഇഖ്‌അമ  നമ്പര്‍ എന്റര്‍ ചെയ്യാന്‍ ഉള്ള ഒരു സ്ഥലമുണ്ട് അവിടെ നമ്പര്‍ എന്റര്‍ ചെയ്തു കഴിയുമ്പോ പേര് , വിവരങ്ങള്‍ ഒക്കെ ദൃശ്യമാകും. അത് കഴിഞ്ഞു സ്റ്റാര്‍ട്ട്‌ എന്ന് ഒരു ബട്ടണ്‍ കാണാം അതില്‍ പ്രസ്‌ ചെയ്താല്‍ പിന്നെ ടൈമര്‍ ഓണകും. പിന്നെ 30 മിനിറ്റ് ആണ് എക്സാം. ഓരോ ചോദ്യം വീതം വന്നു കൊണ്ടിരിക്കും. 4 ചോയ്സ് ഉണ്ടാകും . നമ്മള്‍ തിരഞ്ഞെടുത്തത് ശരി ആയാലും തെറ്റ് ആയാലും അടുത്ത ചോദ്യം വരും. ആകെ 20 ചോദ്യം (ആണെന്ന് തോന്നുന്നു ഉറപ്പില്ല, അതില്‍ 15 എണ്ണം ശരിയാകണം എന്നാലെ പാസ്‌ ആകു.) ഒരു ചോദ്യം നമുക്ക് അറിയില്ല അല്ലെങ്കില്‍ പിന്നീട് വിശദമായി നോക്കാന്‍ വേണ്ടി നമുക്ക് ആ ചോദ്യം സ്കിപ് ചെയ്യാന്‍ ഉള്ള അവസരമുണ്ട്. അങ്ങനെ സ്കിപ് ചെയ്ത ചോദ്യങ്ങള്‍ പിന്നെയും നമുക്ക് ലഭ്യമാകും.
ദൈവത്തെ മനസ്സില്‍ ധ്യാനിച്ച് ബിസ്മി ചെല്ലി ഞാന്‍ സ്റ്റാര്‍ട്ട്‌ ബട്ടണ്‍ പ്രസ്‌ ചെയ്തു. ആദ്യത്തെ കുറച്ചു ചോദ്യങ്ങള്‍ ഒക്കെ സിമ്പിള്‍ ആയി തോന്നി. പിന്നെ പിന്നെ ചോദ്യങ്ങള്‍ കുറച്ചു കട്ടി ആയി വന്നു. പെട്ടെന്ന് മനസ്സിലാകാത്തത് ഞാന്‍ സ്കിപ് ചെയ്തു കൊണ്ടിരുന്നു. ഞാന്‍ ശരിയുത്തരങ്ങള്‍ എന്റെ മനസ്സില്‍ എന്നി കൊണ്ടിരുന്നു. 15 എണ്ണം കഴിഞു എങ്കിലും എക്സാം ഒരു റിസള്‍ട്ടും തരുന്നില്ല. അവസാനം 2 ചോദ്യങ്ങള്‍ എന്നെ കുഴക്കി കൊണ്ടിരുന്നു. ഒന്ന് accident പറ്റുമ്പോള്‍ ഉണ്ടാകുന്ന ഇന്റെര്‍ണല്‍ ബ്ലീടിങ്ങിനെ കുറിച്ചുള്ളതും മറ്റൊന്ന് കാറിലെ ടയറിന്റെ എക്സ്പയരിയെ പറ്റിയും ആയിരുന്നു. സ്കൂളില്‍ ചെരുമ്പോ ഒരു ഹാന്‍ഡ്‌ ബുക്ക്‌ തന്നിരുന്നു. അതില്‍ ഈ രണ്ടു ഭാഗങ്ങളും വായിച്ചതായി ഓര്മ ഉണ്ട്. ആ ഓര്മ വച്ച് കറക്കി കുത്തി. അതാ വരുന്നു റിസള്‍ട്ട്‌. നിങ്ങള്‍ ഈ ടെസ്റ്റ്‌ പാസ്സായിരിക്കുന്നു എന്ന് ... അല്‍ഹംദു ലില്ലഹ്. ലൈസെന്‍സ് തൊട്ടടുത്ത്‌ എത്തിയിരിക്കുന്നു. ടാസ്ക് കമ്പ്ലീറ്റ്‌ ചെയ്തു കൌണ്ടറില്‍ ചെന്ന് കമ്പ്യൂട്ടര്‍ ടെസ്റ്റ്‌ പാസായതിനു ശേഷം അവര്‍ തരുന്ന ഫോം വാങ്ങി പുറത്തിറങ്ങി.

ഇനി ആ ഫോര്മുമായി പോയി ലൈസെന്‍സിനുള്ള ഫീസ്‌ അടക്കണം. 2 വര്‍ഷത്തേക്ക് ഒരു ഫീസ്‌, 5 വര്‍ഷത്തേക്ക് 225 റിയാല്‍ , 10 വര്‍ഷത്തേക്ക് വേറെ ഫീസ്‌. സൌദിയില്‍ അധിക കാലം നില്ക്കാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ട് 5 വര്‍ഷത്തേക്ക് ഉള്ളത് മതി എന്ന് തീരുമാനിച്ചു. സ്കൂള്‍ കമ്പൌണ്ടിനു പുറത്തു എന്നാല്‍ അകത്തു എന്നു പറയാവുന്ന അല്‍ രജിഹ് ബാങ്കില്‍ പോയി 5 വര്‍ഷത്തേക്കുള്ള ഫീസ്‌ അടച്ചു. വീണ്ടും സ്കൂളിന്റെ ഓഫീസില്‍ ചെന്ന്  ഫീസ്‌ അടച്ച റെസീപ്റ്റും മറ്റു പേപ്പറുകളും എല്ലാം കൂടി അവിടെ കൊടുത്തു. ലൈസെന്‍സ് പ്രിന്റ്‌ ചെയ്തു കിട്ടാന്‍  അടുത്ത ദിവസം രാവിലെ ചെല്ലാന്‍ പറഞ്ഞു. ഓക്കേ അടുത്ത ദിവസം വരം എന്ന് പറഞ്ഞു സന്തോഷത്തോടെ ഓഫീസിലേക്ക് മടങ്ങി. ഓഫീസില്‍ വന്നു കയറിയപ്പോ എന്തോ നേടിയെടുത്ത പോലെ തോന്നി.
അടുത്ത ദിവസം രാവിലെ തന്നെ ഒരു സഹപ്രവര്‍ത്തകന്‍ സ്കൂളില്‍ ഡ്രോപ്പ് ചെയ്തു, നേരെ ഓഫീസില്‍ ചെന്ന് ഒറിജിനല്‍ ലൈസെന്‍സ് കൈപറ്റി. ഒരു പാട് കഷ്ടപാടുകള്‍ക്ക് ഒടുവില്‍ ലൈസെന്‍സ് എന്റെ കയ്യില്‍ എത്തി. കുറച്ചു നേരം ഞാന്‍ അതില്‍ തന്നെ നോക്കി നിന്നു. നീ എന്റെ അരികില്‍ എത്താന്‍ ഞാന്‍ കുറെ കഷ്ടപെട്ടു എന്ന് ഞാന്‍ പറയാതെ പറഞ്ഞു. ഇനി എനിക്കും സ്വന്തമായി സൌദിയില്‍ കാര്‍ ഓടിക്കാം...... സന്തോഷപൂര്‍വ്വം ഞാന്‍ ഡ്രൈവിംഗ് സ്കൂളിന്റെ പടികള്‍ ഇറങ്ങി... വിശാലമായ സൌദിയുടെ ഡ്രൈവിംഗ് തിരക്കിലേക്ക്.....

Comments

Popular posts from this blog

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part- 2 (ഡൽഹിയിൽ )

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part -1 (ഡൽഹിയിലേക്ക് )

Driving licence @Saudi -Part1