ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part -3 (ആഗ്രയിൽ )
പാർട്ട് -2 വായിക്കാൻ... (ഡൽഹിയിൽ...) രാവിലെ ഏകദേശം നാലര മണിയോടെ ഞങ്ങളുടെ ബസ് ആഗ്ര ഫോർട്ടിനു മുന്നിലെ സ്റ്റോപ്പിൽ എത്തിച്ചേർന്നു. ബസിന്റെ അവസാന സ്റ്റോപ് ആയ അവിടെ ഞങ്ങൾ ഇറങ്ങി. നേരെ മുന്നിൽ അരണ്ട വെളിച്ചത്തിൽ ആഗ്ര ഫോർട്ട് കാണാം. നല്ല തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് ചെറുതായിട്ട് വിറക്കാൻ തുടങ്ങി. ബസ് നിർത്തിയ പരിസരത്തായി 2-3 ഓട്ടോകൾ മാത്രമേ ഒള്ളു, തെരുവ് വിജനമാണ്. ബസ് ഇറങ്ങിയ ആളുകളെ കണ്ടു ഓട്ടോക്കാർ എണീറ്റു. ബസ്സിറങ്ങിയ ഉടനെ ഞങ്ങളുടെ അടുത്തേക്ക് ഒരു ഓട്ടോ ഡ്രൈവർ ഓടി വന്നു. അദ്ദേഹം ഞങ്ങളെ ക്യാൻവാസ് ചെയ്യാനുള്ള ശ്രമത്തിലായി. 1200 രൂപ കൊടുത്താൽ ഹോട്ടലിൽ കൊണ്ടു പോയി വിടാം എന്നൊക്കെ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങൾ താൽപര്യം പ്രകടിപ്പിച്ചതേ ഇല്ല. കുറെ സമയത്തിന് ശേഷം ഞങ്ങൾ അയാളോട് താജ്മഹലിന് മുന്നിൽ എത്തിക്കാൻ പറഞ്ഞു. 100 രൂപ പറഞ്ഞ ഓട്ടം 80 രൂപയ്ക്ക് ഉറപ്പിച്ചു. അൽപ ദൂരമേ ഓടാനുള്ളു. താജ്മഹലിലെ വെസ്റ്റ് ഗേറ്റിനു മുന്നിൽ ഞങ്ങളെ ഇറക്കി ഓട്ടോ തിരിച്ചു പോയി. ഒരു ചായ കുടിക്കണം എന്നുള്ള മോഹം എല്ലാർക്കും ഉണ്ടായിരുന...