Posts

Showing posts from May, 2025

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part -3 (ആഗ്രയിൽ )

Image
പാർട്ട് -2 വായിക്കാൻ... (ഡൽഹിയിൽ...)              രാവിലെ ഏകദേശം നാലര മണിയോടെ ഞങ്ങളുടെ ബസ് ആഗ്ര ഫോർട്ടിനു മുന്നിലെ സ്റ്റോപ്പിൽ എത്തിച്ചേർന്നു. ബസിന്റെ അവസാന സ്റ്റോപ് ആയ അവിടെ ഞങ്ങൾ ഇറങ്ങി. നേരെ മുന്നിൽ അരണ്ട വെളിച്ചത്തിൽ ആഗ്ര ഫോർട്ട് കാണാം. നല്ല തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് ചെറുതായിട്ട് വിറക്കാൻ തുടങ്ങി. ബസ് നിർത്തിയ പരിസരത്തായി 2-3 ഓട്ടോകൾ മാത്രമേ ഒള്ളു, തെരുവ് വിജനമാണ്. ബസ് ഇറങ്ങിയ ആളുകളെ കണ്ടു ഓട്ടോക്കാർ എണീറ്റു. ബസ്സിറങ്ങിയ ഉടനെ ഞങ്ങളുടെ അടുത്തേക്ക് ഒരു ഓട്ടോ ഡ്രൈവർ ഓടി വന്നു. അദ്ദേഹം ഞങ്ങളെ ക്യാൻവാസ് ചെയ്യാനുള്ള ശ്രമത്തിലായി. 1200 രൂപ കൊടുത്താൽ ഹോട്ടലിൽ കൊണ്ടു പോയി വിടാം എന്നൊക്കെ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങൾ താൽപര്യം പ്രകടിപ്പിച്ചതേ ഇല്ല. കുറെ സമയത്തിന് ശേഷം ഞങ്ങൾ അയാളോട് താജ്മഹലിന് മുന്നിൽ എത്തിക്കാൻ പറഞ്ഞു. 100 രൂപ പറഞ്ഞ ഓട്ടം 80 രൂപയ്ക്ക് ഉറപ്പിച്ചു. അൽപ ദൂരമേ ഓടാനുള്ളു. താജ്മഹലിലെ വെസ്റ്റ് ഗേറ്റിനു മുന്നിൽ ഞങ്ങളെ ഇറക്കി ഓട്ടോ തിരിച്ചു  പോയി.   ഒരു ചായ കുടിക്കണം എന്നുള്ള മോഹം എല്ലാർക്കും ഉണ്ടായിരുന...

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part 7 (ശ്രീനഗർ കാഴ്ചകൾ )

Image
പാർട്ട് -6 വായിക്കാൻ... (ദൂത് പത്രി...)                 ഇന്ന് വെള്ളിയാഴ്ച ആണ്, ദൂരെ സ്ഥലങ്ങളിലേക്ക് ഇന്ന് പ്ലാൻ ഇല്ല, ജുമുഅ ഒക്കെ കൂടാൻ നല്ലത് ശ്രീനഗർ പരിസരം തന്നെ.. അത് കൊണ്ട് ഇന്ന് ശ്രീനഗറിലെ പല കാഴ്ചകൾ കാണാം എന്ന് ആണ് പ്ലാൻ. ഡ്രൈവർ രാവിലെ 7.30 നു എത്താം എന്ന് പറഞ്ഞിട്ടുണ്ട്. അതിനു മുന്നേ തന്നെ ഫ്രഷ് ആയി ആദിൽ ഭായിയുടെ ബ്രഡ് ഓംലെറ്റും ചായയും കഴിച്ചു ഞങ്ങൾ റെഡി ആയി താഴെ എത്തി. ഇന്ന് ഒരു പുതിയ ഡ്രൈവർ ആണ് പേര് സമീർ. നിലവിലെ ഡ്രൈവർ ഫർഹാൻ ഭായിക്ക് സുഖമില്ലാത്തോണ്ട് പകരം വന്ന ആളാണ്. ഫർഹാൻ ഭായിയുടെ അത്ര സംസാരക്കാരനല്ല എന്നാലും ആള് കമ്പനിയാണ്. പുതിയ ഡ്രൈവറും കാറും ആയി ഞങ്ങൾ ശ്രീനഗർ കാഴ്ചയിലേക്ക് ഇറങ്ങി.                                    ആദ്യം പോകാൻ പ്ലാൻ ചെയ്തത് ട്യൂലിപ് ഗാർഡൻ ആണ്. അവിടേക്ക് പോകുന്ന വഴിയിൽ കുറച്ചൂടെ മുന്നിൽ വേറെ ഒരു ഗാർഡൻ (ചാഷ്മേ ഷാഹി ഗാർഡൻ - മുഗൾ ഗാർഡൻ ആണ് -1632 ൽ നിർമിച്ചതാണ്)  ഉണ്ട് എന്ന് പറഞ്ഞു സമീർ ഭായ് വണ്ടി അങ്ങോട്ട് വിട്ടു, അ...