ആധാര്‍......
നാട്ടിലൊക്കെ ഐഡന്റിറ്റി കാര്‍ഡുകളുടെ ബഹളമാണല്ലോ ഇപ്പൊ... എവിടെ നോക്കിയാലും ID കാര്‍ഡുകള്‍... വോട്ട് ചെയ്യാന്‍, പണിക്കു പോകാന്‍, ബസ്സില്‍ കയറാന്‍, ഇന്‍ഷുറന്‍സ് കിട്ടാന്‍, BPL ആണോ എന്നറിയാന്‍, വികലംഗനാണോ എന്നറിയാന്‍... എന്ന് വേണ്ട എല്ലാത്തിനും ഇപ്പൊ ഓരോ കാര്‍ഡു വേണം. പണ്ട് റേഷന്‍ കാര്‍ഡ് മാത്രമേ കാര്‍ഡായി ഉണ്ടായിരുന്നുള്ളു. ഇപ്പൊ കാര്‍ഡുകള്‍ എല്ലാം കൂടി കൊണ്ട് നടക്കാന്‍ തന്നെ ഒരു സഞ്ചി വാങ്ങിക്കേണ്ട ഗതിയാണ്.
അങ്ങനെ ഇരിക്കുമ്പോഴാണ് കേന്ദ്ര ഗവന്മേന്റ്റ് ഒരു പുതിയ സംഭവവുമായി വരുന്നത് . ആധാര്‍.... ഇന്ത്യയിലെ സകല മനുഷ്യന്മാര്ക്കും ഓരോ നമ്പര്‍ കൊടുക്കാന്‍ പോകുന്നു പോലും. അതിനു വേണ്ടി ഒരു കാര്‍ഡ് കൂടി. അതില്‍ രണ്ടു കയ്യിലേയും വിരലിന്റെ അടയാളം വേണം, കണ്ണിന്റെ പടം വേണം... വീടിലെ സ്ഥിതി വിവര കണക്കു വേണം...
ഇതിന്റെ തുടക്കം കുറിച്ചത് ഹരിയാനയിലെ ആദിവാസികള്‍ക്ക് കൊടുത്താണ് പോലും .. പിന്നെ നേരെ കേരളത്തിലേക്ക്.. നമ്മള് പണ്ടേ അങ്ങനെ ആണല്ലോ എന്തും ഇവിടെ ഓടിയാല്‍ പിന്നെ തിരിഞ്ഞു നോക്കേണ്ട കാര്യമില്ലല്ലോ. പണ്ട് വോട്ടിംഗ് മെഷീന് വന്നപ്പോ അതും പരീക്ഷിച്ചത് ഇവിടെ തന്നെ...
പറഞ്ഞു വന്നത് ആധാര്‍ കാര്‍ഡിനെ കുറിച്ചാണല്ലോ. എന്റെ നാട്ടിലും ഈ സംഭവം വന്നു എന്ന് കേട്ടു. ആരൊക്കെയോ അതിനു വേണ്ടി ഓടി നടക്കുന്നത് കണ്ടപ്പോഴാണ് ഞാന്‍ ഇതറിയുന്നത്. ആളുകളൊക്കെ ഇതിനു വേണ്ടി ഓടുന്നത് കണ്ടപ്പോ ഞാന്‍ ചിന്തിച്ചത് ഇവരൊക്കെ സര്‍ക്കാരിന്റെ പുതിയ പദ്ധതി വിജയിപ്പിക്കാന്‍ വേണ്ടി അതിന്റെ സകല കാര്യങ്ങളും അറിഞ്ഞാണ് ഈ ഓടുന്നത് എന്നാണ്.. ഒരാളോട് ചോദിച്ചപ്പോഴല്ലേ കാര്യം മനസ്സിലായത്.. അവരൊന്നും ഇതെന്താണ് എന്ന് അറിഞ്ഞിട്ടോന്നും അല്ല, എവിടെയോ ഏതോ ഒരു കാര്‍ഡ് കൊടുക്കുന്നുണ്ട് എന്നും അതിനു ഫോട്ടോ എടുക്കണം എന്നും മാത്രമേ അവര്‍ക്കറിയൂ.. ആ കാര്‍ഡ് ഉപയോഗിച്ച് എന്തെങ്കിലും ഫ്രീ ആയി കിട്ടും എന്ന് കരുതി ഓടി നടക്കുകയാണ് ഫോട്ടോ എടുക്കാനും കണ്ണ് കാണിക്കാനും പാവങ്ങള്‍... ഫോം കിട്ടാത്തതിനു സര്‍ക്കാരിനെ തെറി പറയുന്ന കുറെ ആളുകള്‍, ഫോട്ടോ എടുക്കാത്തതിനു അക്ഷയക്കാരെ ചീത്ത വിളിക്കുന്നവര്‍, അങ്ങനെ അങ്ങനെ... സര്‍ക്കാര്‍ പോലും കരുതിക്കാണില്ല ഇത് ഇത്രയും വലിയ വിജയം ആകും എന്ന്. ആധാര്‍ എല്ലാര്ക്കും നടപ്പിലാക്കിയാല്‍ അത് കൊണ്ട് ഗവേര്ന്മേന്റ്റ് ഭാവിയില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളൊക്കെ അറിഞ്ഞാല്‍ ഈ പാവങ്ങളൊക്കെ വീട്ടില്‍ ചെന്ന് ഫോട്ടോ എടുക്കാം എന്ന് പറഞ്ഞാലും പുറത്തു പോലും ഇറങ്ങില്ല.. ഇപ്പൊ രാവിലെ ഓഫീസിലേക്ക് വരുന്ന വഴിയിലെ അക്ഷയ കേന്ദ്രങ്ങളിലൊക്കെ മാവേലി സ്റ്റോറില്‍ പണ്ട് വരി നിന്നിരുന്ന പോലെ ആണും പെണ്ണും വരി നില്ക്കുകയാ ഫോട്ടോ എടുക്കാന്‍.
ഒരു ദിവസം ബസ്സില്‍ വരുമ്പോ ഒരാളുടെ ഫോണ്‍ വിളി കേട്ടു, അയാള്‍ വീട്ടില്‍ വിളിച്ചു പറയുകയാണ്, ഇന്ന് ഫോട്ടോ എടുക്കുന്നുണ്ട്, ഫോം വാങ്ങി പൂരിപ്പിച്ചു കൊടുത്തു ഫോട്ടോ എടുത്തോളു പക്ഷെ പാസ്പോര്‍ട്ട് ഉണ്ട് എന്നിങ്ങനെയുള്ള വിവരങ്ങളൊന്നും ഫോമില്‍ എഴുതണ്ട എന്നു. ആളുകള്‍ ശരിയായ വിവരങ്ങള്‍ നല്കിയില്ലേല് ഇതും പൊളിയും... പൊളിയാതിരിക്കട്ടെ ...
ഇത്രയും എഴുതി അന്ന് രാത്രി നാട്ടില്‍ വന്നിറങ്ങുമ്പോ റോഡിലാകെ വണ്ടികള്‍. ലീഗ് ഓഫീസിന്റെ മുന്‍പിലും അകത്തും ആണും പെണ്ണും അടക്കം ഒരു പാട് ആളുകള്‍. സമയം അപ്പോള്‍ രാത്രി 8.30 കഴിഞ്ഞിരുന്നു. എന്താണ് സംഭവം എന്ന് ചെന്ന് നോക്കിയപ്പോഴല്ലേ സംഗതി ആധാരിനുള്ള ഫോട്ടോ എടുപ്പാണ്. പ്രായം 80 കഴിഞ്ഞ മുഹമ്മദ് കാക്കയും വാസു നായരും കദീജ താത്തയും വരെ വരിയില്‍ നില്ക്കുന്നു. കൂടെ രാത്രി അയാല്‍ അവിടെ എങ്ങും കാണാത്ത കുറെ ആളുകളും... ഇടയ്ക്കു വോട്ടെടുപ്പിന് വോട്ട് ചെയ്യാന്‍ പ്രായമായവരെ കൊണ്ട് വരുന്ന പോലെ ചിലരെ വണ്ടിയില്‍ ഒക്കെ ഇരുത്തി കൊണ്ട് വരുന്നു.. ആളുകള്‍ക്കൊക്കെ അകെ സന്തോഷം.. നാടും നാട്ടാരും ആധാര്‍ പദ്ധതി ആഖോഷിക്കുന്നു. എന്തായാലും ഈ പദ്ധതി എന്റെ നാട്ടില്‍ വന്‍ വിജയമായികഴിഞ്ഞു. ഇതിന്റെ ജില്ലാതല ഉല്‍ഖാടനം നടക്കുന്നതിനു മുന്‍പേ തന്നെ എന്റെ നാട്ടുകാര്‍ അധാറില്‍ അങ്ങമായി കഴിഞ്ഞിരുന്നു.
ഇത്രയും എഴുതി അന്ന് രാത്രി നാട്ടില്‍ വന്നിറങ്ങുമ്പോ റോഡിലാകെ വണ്ടികള്‍. ലീഗ് ഓഫീസിന്റെ മുന്‍പിലും അകത്തും ആണും പെണ്ണും അടക്കം ഒരു പാട് ആളുകള്‍. സമയം അപ്പോള്‍ രാത്രി 8.30 കഴിഞ്ഞിരുന്നു. എന്താണ് സംഭവം എന്ന് ചെന്ന് നോക്കിയപ്പോഴല്ലേ സംഗതി ആധാരിനുള്ള ഫോട്ടോ എടുപ്പാണ്. പ്രായം 80 കഴിഞ്ഞ മുഹമ്മദ് കാക്കയും വാസു നായരും കദീജ താത്തയും വരെ വരിയില്‍ നില്ക്കുന്നു. കൂടെ രാത്രി അയാല്‍ അവിടെ എങ്ങും കാണാത്ത കുറെ ആളുകളും... ഇടയ്ക്കു വോട്ടെടുപ്പിന് വോട്ട് ചെയ്യാന്‍ പ്രായമായവരെ കൊണ്ട് വരുന്ന പോലെ ചിലരെ വണ്ടിയില്‍ ഒക്കെ ഇരുത്തി കൊണ്ട് വരുന്നു.. ആളുകള്‍ക്കൊക്കെ അകെ സന്തോഷം.. നാടും നാട്ടാരും ആധാര്‍ പദ്ധതി ആഖോഷിക്കുന്നു. എന്തായാലും ഈ പദ്ധതി എന്റെ നാട്ടില്‍ വന്‍ വിജയമായികഴിഞ്ഞു. ഇതിന്റെ ജില്ലാതല ഉല്‍ഖാടനം നടക്കുന്നതിനു മുന്‍പേ തന്നെ എന്റെ നാട്ടുകാര്‍ അധാറില്‍ അങ്ങമായി കഴിഞ്ഞിരുന്നു.
ആധാര്‍ എന്ത്? എന്തിന്?
ഇന്ത്യയിലെ 120 കോടി ജനങ്ങള്‍ക്കും ഓരോ തിരിച്ചറിയല്‍ നമ്പര്‍ കൊടുക്കുന്ന വന്‍ പദ്ധതിയാണ് ആധാര്‍. പന്ത്രണ്ടക്ക നമ്പറാണ് ഒരാള്‍ക്ക് നല്‍കുക. ഒരു നമ്പറിലൂടെ ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള ഈ പദ്ധതി നടപ്പാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ രൂപം നല്കിയ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയാണ്.ഒരു വ്യക്തിയുടെ പേര്, ജനനത്തിയ്യതി, മേല്‍വിലാസം എന്നിങ്ങനെയുള്ള എട്ട് അടിസ്ഥാന വിവരങ്ങളാണ് ആധാറിന്റെ കേന്ദ്ര ഡാറ്റാ ബാങ്കിലേക്ക് നല്‍കുന്നത്. ഇതുകൂടാതെ വിദ്യാഭ്യാസ യോഗ്യത, പാസ്പോര്‍ട്ട് നമ്പര്‍, ഗ്യാസ് കണക്ഷന് നമ്പര്‍ എന്നിങ്ങനെ 15 അധിക വിവരങ്ങള്‍ കൂടി ഓരോരുത്തരില്‍ നിന്നും സംസ്ഥാനം ശേഖരിക്കുന്നുണ്ട്. ഓരോരുത്തരുടെയും പത്ത് ഫിംഗര്‍ പ്രിന്റുകള്‍, കൃഷ്ണമണിയുടെ പ്രതിബിംബം എന്നിവയും ശേഖരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു കാരണവശാലും ഒന്നിലേറെപ്പേര്‍ക്ക് ഒരു ആധാര്‍ നമ്പര്‍ ഉണ്ടാകില്ല. ഒരാള്‍ക്ക് രണ്ട് ആധാര്‍ നമ്പറും ഉണ്ടാകില്ല.
ഓരോ വ്യക്തിയെയും ഓരോ നമ്പറിലൂടെ തിരിച്ചറിയുകയാണ് ആധാര്‍ പദ്ധതിയുടെ ലക്ഷ്യം. ഈ പന്ത്രണ്ടക്ക നമ്പര്‍ ഇന്ത്യയില്‍ ഒരാള്‍ക്കേ ഉണ്ടാകൂ. അത് ഒരിക്കലും മാറ്റം ചെയ്യപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യില്ല. സര്‍ക്കാറിന്റെ സഹായം ആര്‍ക്കൊക്കെ നല്‍കണം എന്ന് ഏറ്റവും എളുപ്പത്തില്‍ തിരിച്ചറിയാനാണ് ഈ നമ്പര്‍ ആദ്യഘട്ടത്തില്‍ ഉപയോഗിക്കുക. നിലവില്‍ ഓരോ വ്യക്തിയില്‍ നിന്നും എട്ട് അടിസ്ഥാന വിവരങ്ങളാണ് ശേഖരിക്കുന്നത്. ക്രമേണ ബാങ്ക് അക്കൗണ്ട് നമ്പര്‍ മുതല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വരെ ഈ നമ്പര്‍ ഉപയോഗിച്ച് കേന്ദ്ര ഡാറ്റാ ബാങ്കില്‍ ചേര്‍ക്കാം. ഭാവിയില്‍ ഒരാള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ ആവശ്യമായ സമസ്ത രേഖകളെയും പ്രതിനിധാനം ചെയ്യുന്ന നമ്പരായി ആധാര്‍ മാറും. ആധാര്‍ പൂര്‍ണ നിലയില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ വിരലടയാളം യന്ത്രത്തില്‍ കാണിച്ച് പണം കൈമാറ്റം ചെയ്യാന്‍ പോലുമാകും. ക്രമേണ സര്‍ക്കാറുമായും സര്‍ക്കാര്‍ ഏജന്‍സികളുമായും നടത്തുന്ന ഏത് ഇടപാടുകള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധിതമാകും.

Shuaib Ithu Polotha Aanukaalika Vishayangal Iniyum Ezhuthuka...
ReplyDeleteSure Ali... Namukkezhutham
ReplyDelete