ക്രൂഡ് ഓയിലും എണ്ണ വിലയും ..
Font Problem Click:
(Download the font and Copy it in to fonts folder in Control Panel (Start -> Control panel->Fonts))
അമേരിക്കയില്‍ ആര്‍ക്കൊക്കെയോ തുമ്മലും മൂക്കൊലിപ്പും പിടിച്ചപ്പോഴേക്കും ഡോളറിന്റെ വില, കയറ്റത്തില്‍ നിന്നും ബ്രേക്ക് പോയ ലോറിയെ പോലെ കുത്തനെ താഴേക്ക് പോകുകയാണ്. ലോകത്തെ മൊത്തം വ്യാപാരവും ഡോളറിനെ ആധാരമാക്കി നടക്കുന്നത് കൊണ്ട് നാടും നാട്ടാരും ആകെ ബേജാറിലുമാണ് . ഇനിയം മുന്‍പ് വന്ന പോലെ ഒരു മാന്ദ്യം കൂടി വരുമോ എന്ന് കരുതി...
ഡോളറിന്റെ വില ഇടിയാന്‍ തുടങ്ങിയതോടെ എണ്ണ കയറ്റുമതി രാജ്യങ്ങളൊക്കെ എണ്ണ വില കുറക്കാന്‍ തുടങ്ങി. അങ്ങനെ ക്രൂഡ് ഓയിലിന്റെ വില അടുത്ത കാലത്തേ ഏറ്റവും കുറഞ്ഞ വിലയായ ഒരു ബാരലിന് 80.98 ഡോളറായിട്ടുണ്ട്. രണ്ടുമാസംമുമ്പ് വീപ്പയ്ക്ക് 110 ഡോളര്‍ വരെയായിരുന്ന അസംസ്കൃതഎണ്ണ വില.
പെട്രോള്‍വിലയില്‍ സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളഞ്ഞശേഷം എണ്ണക്കമ്പനികള്‍ തുടര്‍ച്ചയായി വില കൂട്ടുകയായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പെട്രോള്‍വില 50 ശതമാനത്തിലധികമാണ് കൂട്ടിയത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് പെട്രോളിന്റെ വിലനിയന്ത്രണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത്. അതിനുശേഷം ഒമ്പതുതവണ എണ്ണവില കൂടി.
സര്‍ക്കാര്‍ നിയന്ത്രണം എടുത്തു കളയാന്‍ വേണ്ടി എണ്ണ കമ്പനികള്‍ പറഞ്ഞ കാര്യം ഒക്കെ അവരിപ്പോ മറന്ന മട്ടാണ്. ആഗോള വിപണിയില്‍ എണ്ണ വില കൂടുമ്പോ വില കൂട്ടിയാലും വില കുറയുമ്പോ നമ്മളും കുറയ്ക്കും അതോടെ എണ്ണ വിലയുടെ കുറവ് സാധാരണക്കാര്‍ക്കും കിട്ടും എന്നൊക്കെ പറഞ്ഞവര്‍ ഇപ്പൊ ആഗോള വിപണിയിലെ വിലയിടിവ് കണ്ടില്ലത്രെ. പാവങ്ങള്‍ വിലയിടിഞ്ഞ വാര്‍ത്ത വന്ന ദിവസം അവര്‍ പത്രം വായിച്ചു കാണില്ല. ഓരോ പ്രാവശ്യവും വില കൂട്ടാന്‍ കണക്കും ബുക്കും പെന്നുമായി ഓടി നടന്നവരോന്നും കുറയ്ക്കുന്ന കാര്യത്തില്‍ ഒന്നും പറയുന്നില്ല.
"പെട്രോള്‍വില കുറയുമോ എന്ന ചോദ്യത്തിന് ''എണ്ണ വില ആഗോളതലത്തില്‍ സ്ഥിരമായി കുറയുമ്പോള്‍ സ്വാഭാവികമായും പെട്രോള്‍വിലയും കുറയേണ്ടതാണെന്ന്'' പെട്രോളിയംമന്ത്രി എസ്.ജയ്പാല് റെഡ്ഡി പറഞ്ഞു." അങ്ങേരുടെ വര്‍ത്തമാനം കേട്ടാല്‍ തോന്നും പുള്ളി ഈ നാട്ടുകരനോന്നും അല്ല എന്ന്.
"അസംസ്കൃതഎണ്ണയുടെ വിലയിടിവ് അടുത്ത പതിനഞ്ചുദിവസംകൂടി തുടര്‍ന്നാല്‍ പെട്രോള്‍വില കുറയ്ക്കുമെന്ന് എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന്, ഭാരത് പെട്രോളിയം കോര്പ്പറേഷന് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു". പിന്നെ ഇവരുടെ സൌകര്യത്തിനു കാത്തിരിക്കുകയല്ലേ ഒപ്പാക് രാജ്യങ്ങള്‍. അമേരിക്ക എങ്ങനെയെങ്കിലും ഒന്ന് തുമ്മി എണീറ്റാല്‍ എല്ലാം പഴയ പോലെ ആകും. എണ്ണ വില മാറി വരികയും ചെയ്യും. അത് നമ്മുടെ എണ്ണ കമ്പനികള്‍ക്കെല്ലാം അറിയാം. അത് കൊണ്ടാണ് ഒരു 15 ദിവസത്തിന്റെ കണക്കു അവര്‍ എടുത്തിട്ടത്. വില കൂട്ടാന്‍ ഇങ്ങനെ ഒരു കണക്കൊന്നും അവര്‍ പറയുന്നത് ഇത് വരെ നമ്മളാരും കേട്ടിട്ടേ ഇല്ല.
ചുരുക്കി പറഞ്ഞാല്‍ ഒരു ചുക്കും നടക്കാന്‍ പോകുന്നില്ല. എണ്ണ വില അങ്ങനെ തന്നെ നില്ക്കും. ഇനിയിപ്പോ പത്രക്കാരും എല്ലാരും കൂടി മുറവിളി കൂട്ടിയാല്‍ കിടക്കട്ടെ ഞങ്ങളുടെ വക ഒരു ഓശാരം എന്ന പോലെ ഒരു രൂപയോ ഒന്നര രൂപയോ കുറക്കുമായിരിക്കും. വിദഗ്ദരുടെ അഭിപ്രായ പ്രകാരം ലിറ്ററിന് 10 രൂപ വരെ കുറക്കാനുള്ള വകുപ്പുണ്ടത്രേ. എന്നിട്ടാണ് ഞാന്‍ ഒന്നുമറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടില്‍ നമ്മുടെ എണ്ണ കമ്പനികളുടെ ഇരുപ്പു. ഇനി ഇപ്പൊ ഉള്ള ബാരലിന്റെ വില 80.98 ഡോളര്‍ ഒന്ന് കൂടി കിട്ടിയാല്‍ ആ പേരും പറഞ്ഞു ഇനിയും നമുക്ക് ചാര്‍ജ് കൂട്ടാം...


ഞാന്‍ ഒന്നുമറിഞ്ഞില്ലേ രാമ നാരായണ
ReplyDelete@kuttimon: Iniyum onnum ariyathirunnal ellam ariyunnavar kondu pokum
ReplyDelete