ഇന്ത്യന്‍ ആത്മഹത്യ @ ഇംഗ്ലണ്ട്



                  ലോക ഒന്നാം നമ്പരുമായി 
ഇംഗ്ലണ്ട് ലേക്ക്  വണ്ടി കയറിയ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം നാണക്കേടില്‍ ഒന്നാം നമ്പരില്‍ എത്തിയിരിക്കുന്നു. ഒന്നാം റാങ്കിന്റെ ബലം ഒന്ന് കൂടെ ഉറപ്പിക്കാന്‍ വേണ്ടി പരമ്പരക്ക്  ഇറങ്ങിയവര്‍ തോറ്റു തൊപ്പിയിട്ടു നാണം കേട്ടിരിക്കുന്നു.  ഒരു പാട് കാലം ഓസ്ട്രെലിയ കയ്യടക്കി വച്ചിരുന്ന ഒന്നാം റാങ്ക് ഒരു പാട് വിയര്ത്തിട്ടാണ് ഇന്ത്യ നേടിയത്. ഓസ്ട്രലിയന്‍ ടീമിന് സംഭവിച്ചത് തന്നെ ഇന്ത്യക്കും സംഭവിച്ചിരിക്കുന്നു ഒരു പറ്റം അഹങ്കാരികളായ കളിക്കാര്‍ ചേര്‍ന്ന് ഇന്ത്യയെ നാണം കേടുത്തിയിരിക്കുന്നു.
           ഒരൊറ്റ പരമ്പര നഷ്ടത്തിന്റെ പേരില്‍ ടീമിനെ എഴുതിത്തള്ളുന്നത് ശരിയല്ലെന്ന വാദമുയര്‍ന്നേക്കാം. എന്നാല്‍, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര നഷ്ടപ്പെടുത്തിയ രീതി ടീം ഇന്ത്യ നിര്‍ണായക ഘട്ടത്തിലാണെന്ന സൂചനയാണ് തരുന്നത്. ട്വന്‍റി 20 ലോകകപ്പ് നേടുകയും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുകയും 28 വര്‍ഷത്തിനുശേഷം ലോകകപ്പ് തിരിച്ചുപിടിക്കുകയും ചെയ്ത ടീമില്‍നിന്ന് ഇത്തരമൊരു ദയനീയ പ്രകടനം അപ്രതീക്ഷിതമായിരുന്നു. എല്ലാ കളിയും ജയിക്കാന്‍ ആര്‍ക്കുമാവില്ല എന്നതും ശരിയാണ്. പക്ഷെ ഒന്നാം സ്ഥാനത്തുള്ള ഒരു ടീം ഇത്രയും ദയനീയമായി തോല്‍ക്കാന്‍ പാടില്ലായിരുന്നു. ഒന്ന് പൊരുതാനുള്ള പരിശ്രമം പോലും ആരും കാണിച്ചില്ല എന്നതാണ് സത്യം.
     തിരിച്ചടികളില്‍നിന്ന് പാഠമുള്‍ക്കൊള്ളാനോ പരമ്പരയില്‍ തിരിച്ചുവരാനോ ടീം ശ്രമിച്ചില്ലെന്നതാണ് തോല്‍വിയുടെ തീവ്രത തെളിയിക്കുന്നത്. ലോര്‍ഡ്‌സില്‍ 196 റണ്‍സിന് തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ പരാജയമാര്‍ജിന്‍ 319 റണ്‍സാക്കി ഉയര്‍ത്തി. പരമ്പരയും ഒന്നാംനമ്പര്‍ പദവിയും നിലനിര്‍ത്താന്‍ വിജയം അനിവാര്യമെന്ന നിലയിലാണ് എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയിറങ്ങിയത്. അവിടെയാകട്ടെ, തോല്‍വിയുടെ കാഠിന്യം വീണ്ടുമുയര്‍ന്നു; ഇന്നിങ്‌സിനും 242 റണ്‍സിനും. ചരിത്രത്തില്‍ ഇന്ത്യ നേരിടുന്ന മൂന്നാമത്തെ വലിയ തോല്‍വിയാണ് എഡ്ജ്ബാസ്റ്റണില്‍ സംഭവിച്ചത്. 

              IPL തുടങ്ങിയതോടെയാണ് ഇന്ത്യന്‍ ടീമിന്റെ തകര്‍ച്ച തുടങ്ങുന്നത്. വളരെ  കുറച്ചു  കളി  വളരെ  കൂടുതല്‍  പണം . അങ്ങനെ  ഇന്ത്യന്‍  കളിക്കാര്‍  എല്ലാരും  തന്നെ  മടിയന്മാരുമം  അഹങ്കാരികളും  ആയി .ടീം എങ്ങനെ എങ്കിലും ജയിച്ചു കൊളളും ഞാന്‍ മിനക്കെടേണ്ട കാര്യമൊന്നും ഇല്ല എന്ന പോലെ.  നിലവിലുള്ള  പരിക്ക്  മറച്ചു  വെച്ച്  കൊണ്ട്  IPL ഇല്‍ കളിച്ചു,കളിയും  കഴിഞ്ഞു  ഉഴിച്ചിലിനു  പോകുന്നു ചിലര്‍ . ഇന്ത്യയിലെ  യുവാക്കള്‍ക്ക്  മറ്റുള്ളവരുടെ  കളി  പഠിക്കാനുള്ള  ഒരു  അവസരമായി  തുടങ്ങിയ  IPL മറ്റു  രാജ്യങ്ങളിലെ  കളിക്കാര്‍ക്ക്‌  ഒരു  പ്രാക്ടീസ്  ആയി  മാറി  എന്ന്  മാത്രം.( ഓസ്ട്രലിയന്‍ ടീമില്‍ പോലും ഇല്ലാതിരുന്ന ഷെയിന്‍ വാട്സനും ജെഫ്ഫ് മാര്‍ഷും ഒക്കെ അവരുടെ ടീമില്‍ തിരിച്ചെത്തിയത്‌ ipl കളിയിലെ മികവു കാരണമായിരുന്നു).
               IPL കളിയും  കഴിഞ്ഞു  പ്രധാന  കളിക്കാരൊക്കെ  കോട്ടക്കലും  ഹൈദ്രാബാദിലും  ഉഴിച്ചിലിനും, പിഴിച്ചിലിനും,  വിശ്രമത്തിനും  പോയ  സമയത്താണ്  ഇന്ത്യയുടെ  കരീബിയന്‍  പര്യടനം വരുന്നത് . പോകാന്‍   സമയമായപ്പോ  11 ആളുകളെ  എടുക്കാന്‍  പോലും  ഇല്ല . അവസാനം  റൈനയുടെ   നേതൃത്വത്തില്‍  കുറച്ചു  പിള്ളേര്‍  അങ്ങ്  പോയി .( പങ്കെടുക്കുക വിജയിപ്പിക്കുക എന്നത് നമ്മള്‍ ഇന്ത്യക്കാരുടെ ഒരു മുദ്രവക്യമാണല്ലോ. അങ്ങനെ ആണല്ലോ നമ്മള്‍ ഏഷ്യന്‍ ഗെയിംസ്, ഒളിമ്പിക്സ് എന്നിവയിലൊക്കെ പങ്കെടുക്കാറ്. അല്ലാതെ കപ്പ്‌ മേടിക്കനോന്നും അല്ലല്ല്ലോ). കുറച്ചു പിള്ളേരെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പറഞ്ഞയച്ചത് ഒരു കാലത്ത്  ക്രിക്കറ്റിനെ ബൌളിംഗ് സ്പീഡ് കൊണ്ട് വിറപ്പിച്ചിരുന്നവരുടെ നാട്ടിലേക്കാണ്‌. അങ്ങനെ ഉള്ളവരൊന്നും ഭാഗ്യത്തിന് ആ ടീമില്‍ ഇല്ലാത്തതു കൊണ്ട്  പോയവരൊക്കെ കയ്യും കാലും ഓടിയാതെ തിരിച്ചെത്തി.  അവര്‍  അവിടെ  ചെന്ന്  ഉഗ്രന്‍  കളിയങ്ങു  കളിച്ചു . ജഗതി കിലുക്കം സിനിമയില്‍ പറഞ്ഞ പോലെ കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചട്ടി എന്ന പോലെ കിട്ടിയാല്‍ ഒരു പരമ്പരയും ടീമില്‍ സ്ഥാനവും ഇല്ലെങ്കില്‍ ഒരു ടൂര്‍. അവര്‍  പരമ്പര  നേടി  എന്നാണ്  എന്റെ  ഓര്‍മ്മ .

ഇനി  നമുക്ക്  ഇന്ഗ്ലാണ്ടിലേക്ക്  വരാം. ക്രിക്കറ്റ്‌ , ഫുട്ബോള്‍  കളികളുടെ  ഒക്കെ  പിതാക്കന്മാര്‍ അവരാണ് എന്നാണ് പറയാറ്. എങ്കിലും  അതിലൊന്നും  വലിയ  താല്പര്യം  ഇല്ല  അവര്‍ക്ക് . IPL ഇന്റെ  വളരെ  മുന്നേ  തന്നെ  കൌണ്ടി  ക്രിക്കറ്റ്‌  തുടങ്ങിയിട്ടുണ്ട്  അവര്‍ . പക്ഷെ  IPL പോലെ ക്ലിക്ക്  ആയില്ല എന്ന് മാത്രം. (അതിനു അവിടെ എവിടെ അല്ലെ മോഡിയെ പോലെ ഒരാള്‍? പരസ്യവും അല്‍പ ധാരിണികളായ പെന്‍ കുട്ടികളും ഒക്കെ കൂട്ടി അതൊന്നു വിജയിപ്പിചെടുക്കാന്‍!)  ഇംഗ്ലീഷ്  പ്രീമിഎര്‍ ലീഗ്  ഫുട്ബോളില്‍  മെയിന്‍  കളിക്കാരെല്ലാം  ഇംഗ്ലീഷ്കാര്‍ തന്നെ , അവിടെ  ഒടുക്കത്തെ  കളിയാണ്‌ പഹയന്മാര്‍ എല്ലാം  എങ്കിലും ഇംഗ്ലണ്ട്  ഫുട്ബാള്‍ ടീമായി  കളിയ്ക്കാന്‍ ഇറങ്ങിയാല്‍ പിന്നെ  നിലാവത്ത്‌ കോഴി ഇറങ്ങിയ  പോലെ  ആണ്  എന്ന്  മാത്രം .

                         ക്രിക്കറ്റ്‌ ആയാലും അങ്ങനെ  തന്നെ  അവര്‍ക്ക് . പണ്ട്  തണുപ്പ്  അകറ്റാനായി  അവര്‍  കണ്ടു  പിടിച്ച  കളിയാണ്‌  പോലും  ക്രിക്കറ്റ്‌ . എന്നിട്ടോ  അവര്‍ക്കിത്  വരെ  അതിന്റെ  വിശ്വ  കപ്പ്‌  ഒരിക്കല്‍  പോലും  നേടാന്‍  കഴിഞ്ഞില്ല .അവരാകെ പ്രാധാന്യം  കൊടുക്കുന്നത്  ashes നു  മാത്രമാണ് . പണ്ട്  ഇംഗ്ലണ്ട്ല്‍  കളിയ്ക്കാന്‍  വന്ന ഓസ്ട്രെലിയക്കാര്‍  അവരുടെ   സ്ടുമ്പോ  ബാറ്റോ   കത്തിച്ചു   അതിന്റെ  ചാരം  കൊണ്ട്  പോയത്രേ . അന്ന്  മുതല്‍  തുടങ്ങിയതാണ്  അത്  തിരിച്ചു  പിടിക്കാനുള്ള   ഇംഗ്ലണ്ട്ന്റെ  തത്രപ്പാട് . മറ്റുള്ള  കളികളൊന്നും  അവര്‍  മൈന്‍ഡ്  ചെയ്യാറെ ഇല്ല. 

അങ്ങനെ  ഉള്ള  ഇംഗ്ലണ്ട് ലേക്കായിരുന്നു  ഇന്ത്യയുടെ  പര്യടനം . കരീബിയന്‍  പര്യടനം  കഴിഞ്ഞു  വന്ന  ടീമിലെ  പുതു  മുഖങ്ങളെ  എല്ലാം  ഒഴിവാക്കി  പഴയ  താപ്പാനകളെ  തന്നെ  തിരുകി  കയറ്റി ഇന്ത്യ  അങ്ങോട്ട്‌  പുറപ്പെട്ടു . അപ്പോഴേക്കും  എല്ലാരും പൂര്‍ണ്ണ    ആരോഗ്യവന്മാരയിരുന്നത്രേ . എന്ഗ്ലാണ്ടിലെ  നാലു  ടെസ്റ്റും  ജയിച്ചു   റാങ്കിംഗ്  ഒന്ന്  കൂടെ  ഉറപ്പിക്കാന്‍  കച്ച  കെട്ടിയിറങ്ങിയ  ഇന്ത്യയുടെ  കഥ  നമ്മള്‍  പിന്നീടു  കണ്ടതാണ് .

അവിടെ  ചെന്നപോഴേക്കും  സെവാഗ്  പരിക്കിന്റെ  പേരില്‍  ഔട്ട്‌ ,ഗംഭീര്‍, യുവരാജ് ഒക്കെ പുറത്തു. (IPL ഇല്‍ തകര്‍ത്തു കളിച്ചവരാണ് എല്ലാരും ) ആദ്യ  കളിയില്‍  നന്നായി  ബൌള്‍  ചെയ്തു  തുടങ്ങിയ  സാഹീരും പോയ  ശേഷം  കപ്പിതനില്ലാത്ത  കപ്പല്  പോലെ   ആയി ഇന്ത്യന്‍  ബൌളിംഗ് . കയ്യില്‍  പന്ത്  കിട്ടിയവരൊക്കെ എറിയാന്‍  തുടങ്ങി . എന്തിനേറെ  ധോണി വരെ  ഓവറുകള്‍  എറിഞ്ഞു .

 എല്ലാവരും മോശം പ്രകടനം നടത്തിയപ്പോ ഏറ്റവും മോശമായത് ബാറ്സ്മന്‍ ആണ് .. സച്ചിനടക്കം ഉള്ളവരെല്ലാം തലയും താഴ്ത്തി മടങ്ങി. അപവാദം ദ്രാവിഡ്‌ മാത്രം. നൂറാം സെഞ്ച്വറി തേടി നടന്ന സച്ചിന്‍ ടീമിനെ മറന്നു പോയി. രണ്ടു ടെസ്റ്റ്‌ തോറ്റംബിയപ്പോ മൂന്നാം ടെസ്റിന് സെവാഗിനെ വരുത്തി. ഇനിയെല്ലാം അവന്‍ നോക്കി കൊളളും, ഇന്ത്യ ഇംഗ്ലണ്ട് നെ വെള്ളം കുടിപ്പിക്കും എന്നൊക്കെ മനക്കോട്ട കെട്ടിയവരുടെ മുന്നിലൂടെ രണ്ടിന്നിങ്ങ്സിലും പൂജ്യം റണ്‍സുമായി സെവാഗ് തിരിച്ചു നടന്നു. അങ്ങനെ ആ പവനായിയും ശവമായി. 

   ഒന്നാം നമ്പര്‍ സ്ഥാനം ഇതിലും മോശമായി മറ്റൊരു ടീമിനും കൈമാറാന്‍ ആവില്ല. ഇന്ത്യന്‍ കളിക്കാര്‍ എല്ലാരും കൂടി അത് ഭംഗിയായി നിര്‍വഹിച്ചു. ഇനി ഒരു ടെസ്റ്റ്‌ കൂടി ഉണ്ട്. ഒരു സമ്പൂര്‍ണ്ണ പരാജയം ഏറ്റു വാങ്ങാന്‍ നമ്മള്‍ ഇപ്പോഴേ റെഡി ആയിരിക്കുക. ഈ ടീമില്‍ നിന്നും നമ്മള്‍ ഇനി എന്ത് പ്രതീക്ഷിക്കാന്‍ അല്ലെ ..


Comments

Post a Comment

Popular posts from this blog

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part 6 (ദൂത് പത്രി )

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part -1 (ഡൽഹിയിലേക്ക് )

Driving licence @Saudi -Part1