Posts

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part 6 (ദൂത് പത്രി )

Image
പാർട്ട് -5 വായിക്കാൻ... (സോനമാർഗ്...)                              രാവിലെ എന്നത്തേയും പോലെ നേരത്തെ ഉണർന്നു ഫ്രഷ് ആയി ആദിൽ ഭായിയുടെ ചായയും ബ്രേക്ക്ഫാസ്റ്റും കഴിച്ചു ഞങ്ങൾ യാത്രക്ക് റെഡി ആയി. 9.30 മണിയോടെ ഡ്രൈവർ ഫർഹാൻ ഭായി എത്തി. ഇന്ന് കുറച്ചു ദൂരമേ ഓടാൻ ഒള്ളു അത് കൊണ്ടാണ് പുള്ളി നേരം വൈകി എത്തിയത്. നേരെ കാറിൽ കയറി ദൂത് പത്രിയിലേക്ക്. "ദൂത് പത്രി" എന്ന പേരിന്റെ അർത്ഥം "പാലിന്റെ താഴ്‌വര" എന്നാണ്. കശ്മീരിലെ പ്രശസ്ത കവിയും സന്യാസിയുമായ " ഷെയ്ഖ്-ഉൽ-ആലം" ഷെയ്ഖ്-നൂർ-ഉദ്-ദിൻ നൂറാനി ഇവിടെ പ്രാർത്ഥിച്ചിരുന്നുവെന്നും, ഒരിക്കൽ പുൽമേടുകളിൽ വെള്ളം തേടി പ്രാർത്ഥന നടത്തിയപ്പോൾ,  തന്റെ വടികൊണ്ട് നിലത്ത് കുത്തിയപ്പോൾ പാൽ പുറത്തുവന്നുവെന്നും അദ്ദേഹം പാലിനോട് പറഞ്ഞു, അത് കുടിക്കാൻ മാത്രമേ ഉപയോഗിക്കാൻ കഴിയൂ, വുദുവിനായി ഉപയോഗിക്കാൻ കഴിയില്ല . ഇത് കേട്ടപ്പോൾ, പാൽ പെട്ടെന്ന് വെള്ളമായി മാറി, പുൽമേടിന് "ദൂദ്പത്രി" എന്ന് പേര് ലഭിച്ചു എന്നാണ് പറയപ്പെടുന്നത്.            കാർ ശ്രീനഗറിന്റെ പ്രധാന തെരുവുകളി...

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part 5 (സോനമാർഗ്)

Image
      പാർട്ട് -4 വായിക്കാൻ... (ശ്രീനഗറിലേക്ക്...) കാശ്മീരിലെ യാത്രകളുടെ ആദ്യ ദിവസം ആരംഭിക്കുകയായി..... തലേ ദിവസങ്ങളിലെ യാത്രയുടെ ക്ഷീണം കൊണ്ടായിരിക്കാം രാത്രി സുഖമായി ഉറങ്ങി. രാവിലെ നേരത്തെ ഉണർന്നു നിസ്കാരം കഴിഞ്ഞു എല്ലാരും ഫ്രഷ് ആകാൻ തുടങ്ങി. തലേ ദിവസം തന്നെ ആദിൽ ഭായിയോട്   ബ്രേക്ക്ഫാസ്റ്റ് വേണമെന്ന് പറഞ്ഞിരുന്നു. ആദ്യ ദിവസം വന്ന ഉടനെ ആദിൽ ഭായി തന്ന ചായയുടെ രുചിയിൽ ഞങ്ങൾ ആ ചായയുടെ ഫാൻ ആയി മാറിയിരുന്നു. ഏഴരയോടെ  ആദിൽ ഭായി വന്നു  ചായയും ബ്രേക്ഫാസ്റ്റും റെഡി ആണ് എന്നറിയിച്ചു. ഉടനെ തന്നെ എല്ലാരും  ഡൈനിങ്ങ് ഹാളിലേക്ക് തിരിച്ചു. നല്ല ഭംഗിയായി തീന്മേശ സജ്ജീകരിച്ചിരിക്കുന്നു. ബ്രഡ് ഓംലെറ്റും ബട്ടറും ചായയും. ചായ നല്ല കശ്മീരി പാത്രത്തിൽ ഇഷ്ട്ടം പോലെ നിറച്ചു വച്ചിരിക്കുന്നു.  നല്ല ഭക്ഷണം ആസ്വദിച്ചു കഴിച്ചു. ചായ കഴിഞ്ഞു ഞങ്ങൾ കുളിച്ചു റെഡിയായി ഡ്രൈവർക്കായി കാത്തിരിപ്പായി. കൃത്യം 9 മണിയോടുകൂടി ഡ്രൈവർ ഫർഹാൻ ഭായി കാറുമായി ഞങ്ങളുടെ റൂമിന് മുന്നിലെത്തി.                  നല്ലൊരു സഹൃദയനായ  ആളാണ് ഡ്രൈവ...

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part 4 (ശ്രീനഗറിലേക്ക് )

Image
പാർട്ട് -3 വായിക്കാൻ...(ആഗ്രയിൽ...)          തലേ ദിവസത്തെ നടത്ത ക്ഷീണം ഉള്ളത് കൊണ്ടാകും രാത്രി നന്നായി ഉറങ്ങി. നന്നായി ഉറങ്ങിയത് കൊണ്ട് രാവിലെ നേരത്തെ ഉണർന്നു. നിസ്കാരം കഴിഞ്ഞു കാഴ്ചകൾ കാണാൻ ഇരുന്നു. ലോവർ ബർത്ത് ആയതു കൊണ്ട് ആരെയും എണീപ്പിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ഉണരുമ്പോ പത്താൻകോട്ട് സ്റ്റേഷൻ കഴിഞ്ഞിരുന്നു. പിന്നീട് കുറെ സ്റ്റോപ്പില്ലാത്ത സ്റ്റേഷനുകൾ പിന്നിട്ട് ട്രെയിൻ ഓടിക്കൊണ്ടിരുന്നു.  ജമ്മു കാശ്മീരിൽ എത്തിയ ഒരു ഫീൽ കിട്ടുന്ന കാഴ്ചകൾ ഇഷ്ടം പോലെ കണ്ടു തുടങ്ങി. പച്ച പുതച്ച പുൽമേടുകളും ഉരുളൻ കല്ലുകൾ ഉള്ള വെള്ളമില്ലാ നദികളും എല്ലാം കാശ്മീരിലേക്ക് അടുക്കുന്ന ലക്ഷണങ്ങൾ കാണിച്ചു.                            അല്പം വൈകി 7.30 മണിയോടെ ട്രെയിൻ ജമ്മുതാവി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. ലഗേജുകൾ എല്ലാം എടുത്തു ഞങ്ങൾ ട്രെയിനിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടന്നു. ഈ യാത്രയിലെ അവസാന ട്രെയിൻ യാത്ര ഇവിടെ അവസാനിക്കുന്നു. (ബനിഹാൽ മുതൽ ശ്രീനഗർ വരെ ട്രെയിൻ യാത്ര ആദ്യം പ്ലാനിൽ ഉണ്ടായിരുന്നെങ്കിലും പി...