Driving License @Saudi Part-2
വീഡിയോ പ്രദർശനം തീർന്നു, പിന്നീട് വേറെ ഒരു വീഡിയോ പ്ലേ ചെയ്യാൻ തുടങ്ങി. കുറെ ചോദ്യങ്ങളും ഉത്തരങ്ങളും. വിവിധ ഭാഷകളിൽ. വലത്തോട്ട് തിരിയുമ്പോ ഏതു ഇൻഡിക്കേറ്റർ ഇടണം, രണ്ടു കുട്ടികൾ നിൽക്കുന്ന സിംബൽ എന്തിനെ സൂചിപ്പിക്കുന്നു എന്ന പോലെ പലതും.
ആദ്യം ഇംഗ്ലീഷ്, പിന്നെ ഹിന്ദി, മലയാളം, ബംഗാളി, അറബി, ഫിലിപ്പീനി അങ്ങനെ പല ഭാഷകളിലും.ആദ്യ ദിവസമായത് കൊണ്ട് എല്ലാം കേട്ടിരുന്നു. അതിനിടയിൽ ഇന്സ്ട്രുക്ടര്‍ എല്ലാരുടെയും പേപ്പറിൽ സൈൻ ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ 7 ഒപ്പുകൾ വേണം പോലും. അപ്പുറത്തു ഉള്ളവരുടെ ചിലരുടെ ഒക്കെ പേപ്പറിൽ നാലും അഞ്ചും ഒക്കെ ഒപ്പുകൾ ഉണ്ട്. ഇനി ഒന്നുടെ കിട്ടിയാൽ ഫൈനലിന് പോകാൻ നിക്കുന്ന ചിലർ, ആദ്യമായിട്ട് വരുന്ന എന്നെ പോലെ ചിലർ..... 5 മണിയോട് കൂടി ക്ലാസ് കഴിഞ്ഞു സ്കൂൾ വിട്ട പോലെ എല്ലാരും ഇറങ്ങി ഓടാൻ തുടങ്ങി. കൂടെ എന്താ എന്നറിയാതെ ഞാനും അവരുടെ കൂടെ ഇറങ്ങി ഓടി.
ഓട്ടം ചെന്ന് നിന്നത് വണ്ടി ഓടിച്ചു പഠിപ്പിക്കുകയും ടെസ്റ്റ് നടത്തുകയും ഒക്കെ ചെയ്യുന്ന ഗ്രൗണ്ടില്‍. നമ്മുടെ നാട്ടിലെ പോലെ വണ്ടി ഓടിക്കാന്‍ പഠിപ്പിക്കുന്നത് മെയിന്‍ റോഡില്‍ ഇറക്കിയല്ല അതിനു വേണ്ടി ഉണ്ടാക്കിയിട്ടുള്ള കെട്ടി മറച്ചിട്ടുള്ള ഭാഗത്ത് വച്ചാണ്. ലൈസെന്‍സ് കിട്ടി കഴിഞ്ഞാല്‍ മാത്രമേ വണ്ടിയുമായി റോഡില്‍ ഇറങ്ങാന്‍ പറ്റുകയുള്ളു. ഓടി കോമ്പൌണ്ടിനുള്ളില്‍ കയറിയ ആളുകള്‍ പല ഭാഗത്തെക്കായി ഓടിപ്പോയി.
എവിടെ പോകണം എന്നറിയാതെ ഞാന്‍ കുറച്ചു സമയം ഗേറ്റ് നു അടുത്ത് തന്നെ നിന്നു ഒന്ന് വിഗഹ വീക്ഷണം നടത്തി. ഒരു ഭാഗത്ത് പാര്‍ക്കിംഗ് ടെസ്റ്റ് നടത്തുന്നവര്‍, വണ്ടി ഓടിച്ചു പഠിക്കുന്നവര്‍, വണ്ടി കൊണ്ട് സിഗ് സാഗ് ഡ്രൈവ് നടത്തുന്നവര്‍ അങ്ങനെ പല പല വിഭാഗക്കാരെയും കണ്ടു. ഞാന്‍ ഇപ്പൊ എങ്ങോട്ട് പോകണം ഒരു ഐഡിയയും ഇല്ല ആരും പറഞ്ഞു തരാനും ഇല്ല.
എവിടെ പോകണം എന്നറിയാതെ ഞാന്‍ കുറച്ചു സമയം ഗേറ്റ് നു അടുത്ത് തന്നെ നിന്നു ഒന്ന് വിഗഹ വീക്ഷണം നടത്തി. ഒരു ഭാഗത്ത് പാര്‍ക്കിംഗ് ടെസ്റ്റ് നടത്തുന്നവര്‍, വണ്ടി ഓടിച്ചു പഠിക്കുന്നവര്‍, വണ്ടി കൊണ്ട് സിഗ് സാഗ് ഡ്രൈവ് നടത്തുന്നവര്‍ അങ്ങനെ പല പല വിഭാഗക്കാരെയും കണ്ടു. ഞാന്‍ ഇപ്പൊ എങ്ങോട്ട് പോകണം ഒരു ഐഡിയയും ഇല്ല ആരും പറഞ്ഞു തരാനും ഇല്ല.

അവസാനം ഒരു ഭാഗത്ത് "Beginers Assignment" എന്ന ഒരു ബോര്‍ഡ് വച്ച ഒരു സ്ഥലം കണ്ടു. കുറച്ചു ആളുകള്‍ അവിടെ നില്‍പ്പുണ്ട്. അങ്ങോട്ട് നടന്നു. അവിടെ കണ്ട ഒരു ഒരുത്തനോട് ഇതാണോ തുടക്കക്കാരുടെ സ്ഥലം എന്ന് അന്വേഷിച്ചു. അതെ എന്ന് മറുപടി കിട്ടി. അവിടെ കണ്ട ബെഞ്ചില്‍ ഇരുന്നു. ഞാന്‍ ഇരുന്ന സ്ഥലത്തിന് നേരെ മുന്നില്‍ ആയി ഒരു കാര്‍ ഫോര്‍വാര്‍ഡും റിവേര്സും ആയി മാത്രം ഓടുന്നുണ്ടായിരുന്നു. അതിലാകും ഫസ്റ്റ് അസ്സിന്മേന്റ്റ് എന്ന് എനിക്ക് തോന്നി. അല്‍പ സമയത്തിനകം മഗ്രിബ് ബാങ്ക് വിളിക്കാന്‍ ഉള്ള സമയം ആയി. അതോടു കൂടി സ്കൂള്‍ അടക്കും. അതിനു മുന്‍പേ അവസരം കിട്ടാന്‍ വേണ്ടി ആണ് ആളുകള്‍ എല്ലാം കമ്പ്യൂട്ടര്‍ ക്ലാസ്സ് കഴിഞ്ഞപ്പോ തന്നെ ഓടി പോന്നത് എന്ന് എനിക്ക് മനസ്സിലായി. ഞങളുടെ ബെഞ്ചില്‍ അപ്പോഴും 5-8 ആളുകള്‍ ബാക്കി ഉണ്ടായിരുന്നു. എല്ലാവര്‍ക്കും ബാങ്കിന് മുന്നേ സമയം കിട്ടില്ല എന്ന് മനസ്സിലാക്കിയ കാറിലെ ഇന്സ്ട്രക്ടര്‍ വേറെ ഒരു കാര്‍ കൂടി കൊണ്ട് വന്നു. ഓരോരുത്തരോടും ഒടോമാടിക് ആണോ മാന്വല്‍ ആണോ എന്ന് ചോദിച്ചു. ഫസ്റ്റ് ടെസ്റ്റില്‍ ഓട്ടോമാറ്റിക് എടുത്ത ഓര്മ ഉള്ളത് കൊണ്ട് എനിക്കറിയാവുന്ന മാനുവല്‍ എടുക്കാം ഇനി എന്ന് കരുതി ഞാന്‍ മാനുവല്‍ എന്ന് പറഞ്ഞു. മാനുവല്‍ എന്ന് പറഞ്ഞവരോട് ഒരു വണ്ടിയിലും മറ്റുള്ളവരോട് വേറെ ഒരു വണ്ടിയിലും കയറാന്‍ പറഞ്ഞു. എന്നോട് ആദ്യം തന്നെ ഡ്രൈവിംഗ് സീറ്റില്‍ കയറാന്‍ സുടാനിയായ ഡ്രൈവര്‍ ആവശ്യപെട്ടു. ദൈവത്തിനെ വിളിച്ചു ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നു എല്ലാം ക്രിത്യമായി ചെയ്തു. മുന്നോട്ട് ഓടിക്കാന്‍ പറഞ്ഞു. കുറച്ചു ദൂരം ചെന്ന് പിറകോട്ട് ഓടിക്കാനും ആവശ്യപെട്ടു. അതും ചെയ്തു. അതോടെ വണ്ടി നിര്‍ത്താനും ഇറങ്ങാനും ആവശ്യപെട്ടു. എന്റെ കയ്യിലുള്ള പേപ്പര്‍ വാങ്ങി അതില്‍ എന്തോ അറബിയില്‍ എഴുതി അവന്‍ ഒരു ഒപ്പും ഇട്ടു നാളെ അപ്പുറത്തെ ട്രെയിനിങ്ങിനു പോകാനും പറഞ്ഞു. അതോടെ അന്നത്തെ പഠനം കഴിഞ്ഞു. ടാക്സിയില്‍ കയറി ഞാന്‍ റൂമിലേക്ക് തിരിച്ചു. ഒരു ദിവസത്തെ പഠനം അവസാനിച്ചു.
പിറ്റേ ദിവസം കുറച്ചു നേരത്തെ തന്നെ ഓഫീസില്‍ നിന്നും ഇറങ്ങി. ടാക്സി കയറി സ്കൂളില്‍ എത്തി. 3 മണിക്കുള്ള കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ (കമ്പ്യൂട്ടര്‍ ഒന്നും ഇല്ല പേര് അങ്ങനെ ആണ് എന്നെ ഒള്ളു) കയറി. കാര്യങ്ങള്‍ എല്ലാം പഴയ പോലെ തന്നെ. ക്ലാസ്സ് തീര്‍ന്നതും എല്ലാരും ഇറങ്ങി ഓടി. കൂടെ ഞാനും. ഇന്നലെ ഇന്സ്ട്രുക്ടര്‍ പറഞ്ഞ പ്രകാരം അടുത്ത ലെവല്‍ പ്രാക്ടീസ് നടത്തുന്ന ഭാഗത്തേക്ക് ചെന്ന് അവിടെ ഉള്ള വരിയുടെ അവസാനം ചെന്നിരുന്നു. ഇടയ്ക്കു ഓരോ കാര്‍ വരും 4 ആളുകളെ അതില്‍ കയറ്റി അത് പോകും. പിന്നെ വേറെ ഒന്ന് വരും. അങ്ങനെ എനിക്കുള്ള സമയം വന്നു. ഒരു പൊളിഞ്ഞ ഹുണ്ടായി ആക്സന്റ് വണ്ടി. പിന്നില്‍ ആണ് കയറാന്‍ ഇടം കിട്ടിയത്. ആദ്യം ഡ്രൈവിങ്ങിനു അവസരം കിട്ടിയവനെ കൊണ്ട് ഒന്ന് റൌണ്ട് അടിപ്പിച്ചു പിന്നെ എനിക്ക് അവസരം തന്നു. നേരെ മുന്നോട്ട് എടുക്കാന്‍ പറഞ്ഞു. മുന്നോട്ട് ഓടിച്ചു, കുറച്ചു ചെന്നപ്പോ പിറകോട്ട് ഓടിക്കാന്‍ പറഞ്ഞു.
അപ്പോഴാണ് ആ വണ്ടിയുടെ റിവേര്‍സ് ഗീര്‍ സാധാരണ വണ്ടി പോലെ അല്ല എന്ന് മനസിലാകുന്നത്. സാധാരണ കാറ് പോലെ റിവേര്‍സ് ഗീര്‍ ഇടുമ്പോ ഈ വണ്ടി മുന്നോട്ട് പോകും. കുറെ കളിച്ചു അവസാനം വണ്ടിയിലെ ഇന്സ്ട്രുക്ടര്‍ക്ക് മനസ്സിലായി ഇതെനിക്കറിയില്ല എന്ന്. അയാള്‍ കൈ പിടിച്ചു ഗീര്‍ ഇട്ടു കാണിച്ചു. മറ്റു വണ്ടിയില്‍ 1st ഗീര്‍ പോലെ. ഗീര്‍ ഹാന്‍ഡിലില്‍ ഉള്ള മുകള്‍ ഭാഗം പ്രസ് ചെയ്തു മുകളിലേക്ക് പൊക്കി വേണം ഇത് ചെയ്യാന്‍, നമുക്ക് അങ്ങനെ ഉള്ള വണ്ടി ഓടിച്ചു പരിചയം ഇല്ലല്ലോ. റിവേര്‍സ് കഴിഞ്ഞു ഒന്ന് റൌണ്ട് അടിപ്പിച്ചു അങ്ങേരു ഇറങ്ങാന്‍ പറഞ്ഞു. പേപ്പറില്‍ ഒരു സൈന്‍ ഇട്ടു തന്നു. അന്നത്തെ ക്ലാസും കഴിഞ്ഞു. ഒന്നര മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍ വരെ കാത്തിരുന്നിട്ട് വണ്ടി ഓടിക്കാന്‍ തരുന്നത് 5 മിനുട്ടില്‍ താഴെ. എന്ത് ചെയ്യാന്‍ മടങ്ങി പോരുക അല്ലാതെ. അവിടെ നിന്നും ഇറങ്ങി ടാക്സിയില്‍ കയറി ഓഫീസിലേക്ക് മടങ്ങി.തൊട്ടടുത്ത ദിവസങ്ങളിലൊക്കെ ഇത് പോലെ തന്നെ കാര്യങ്ങള്‍ മുന്നോട്ടു പോയി. വീഡിയോ പ്രദര്‍ശനവും പിന്നീടുള്ള ഓട്ടവും പിന്നെ വണ്ടിക്കുള്ള കാത്തിരിപ്പും അവസാനം ഒരു റൌണ്ട് കറക്കവും ലാസ്റ്റ് ഒരു ഒപ്പും. തുടര്‍ ദിവസങ്ങളില്‍ ഞാന്‍ പോകുന്നത് രാവിലത്തേക്ക് മാറ്റി. രാവിലെ 6 മണിക്ക് റൂമില്‍ നിന്നും ഇറങ്ങും. ടാക്സി പിടിച്ചു സ്കൂളില്‍ എത്തി 7 മണിയുടെ ആദ്യ ക്ലാസ്സില്‍ തന്നെ കയറും. അങ്ങനെ കയ്യിലുള്ള പേപ്പറില്‍ കമ്പ്യൂട്ടര്‍ ക്ലാസ്സിലെ 7 ഒപ്പും കിട്ടി. ഇനി ട്രെയിനിങ്ങിന്റെ അടുത്ത ഘട്ടമായ പര്കിങ്ങിലെക്ക് പോകണം എന്നിട്ട് അവിടെ നിന്നും 7 ഒപ്പുകള്‍ കിട്ടണം എന്നാല്‍ മാത്രമേ ഫൈനല്‍ ടെസ്ടിനുള്ള ഡേറ്റ് കിട്ടു.
അതിനു ഇപ്പൊ ഞാന്‍ പോയി കൊണ്ടിരിക്കുന്ന സെക്ഷനില്‍ നിന്നും അവരുടെ നോട്ട്സ് വേണം അടുത്ത സെക്ക്ഷനിലെക്ക് പോകാന്‍. അവരു അതൊട്ടു തരുന്ന മട്ടും കാണുന്നില്ല. അവസാനം ഒരു ദിവസം ഞാന്‍ അറ്റ കൈക്ക് സ്കൂളിലെ മുദീറിനെ (മാനേജര്‍) ചെന്ന് കണ്ടു കാര്യം പറഞ്ഞു. എനിക്ക് വണ്ടി ഓടിക്കാന്‍ അറിയാം കുറെ ദിവസമായി ഇവിടെ വരുന്നു. എനിക്ക് പാര്‍ക്കിംഗ് ട്രെയിനിംഗിലെക്ക് അവസരം തരണം എന്ന്. അങ്ങേരുടെ നല്ല മൂഡിന് റിവേര്‍സ് എടുക്കാന്‍ അറിയാമോ എന്ന് മാത്രം ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോ ഗ്രൌണ്ടിന്റെ ഒരു മൂലയില്‍ ഉള്ള ഒരു കാര്‍ ചൂണ്ടി കാണിച്ചു അങ്ങോട്ട് ചെന്ന് ആ കാറിലെ ഡ്രൈവറോട് പറഞ്ഞാല്‍ അങ്ങേരു ആവശ്യമുള്ള കാര്യം ചെയ്തു തരും എന്ന് പറഞ്ഞു. അങ്ങേര്‍ക്ക് നന്ദി പറഞ്ഞു അങ്ങേരു ചൂണ്ടി കാണിച്ച കാറിന്റെ നേരെ നടന്നു.
കാറിനു അടുത്തു എത്തുമ്പോ അതില്‍ ഡ്രൈവര്‍ മാത്രമേ ഒള്ളു. ഒരു ഈജിപ്ഷ്യന്‍/ജോര്‍ദാനി ആണ് ഡ്രൈവര്‍. ഒരു നല്ല മനുഷ്യന്‍. ചെന്ന് ആവശ്യം അറിയിച്ചപ്പോ വണ്ടിയില്‍ ഡ്രൈവിംഗ് സീറ്റില്‍ കയറി ഇരിക്കാന്‍ ആവശ്യപ്പെട്ടു. വണ്ടി സ്റ്റാര്‍ട്ട് ചെയ്തു മുന്നോട്ട് എടുക്കാനും പിന്നീട് ബാക്കിലെക്കും ഓടിക്കാന്‍ പറഞ്ഞു. അപ്പോഴാണ് പുള്ളി ഒരു കൈ മാത്രം സ്ടിയെരിങ്ങില്‍ വെച്ച് ഓടിക്കാന്‍ പറഞ്ഞത്. (പണ്ട് നാട്ടില്‍ ഡ്രൈവിംഗ് ടെസ്റ്റിന്റെ റോഡ് ടെസ്റ്റിൽ ഒരു കൈ മാത്രം സ്ടീരിംഗ് വീലില്‍ പിടിച്ചപ്പോ നിന്റെ മറ്റേ കയ്യിനു എന്തേലും പ്രശനം ഉണ്ടോ എന്ന് ചോദിച്ച ടീംസ്ന്റെ കാര്യം ഓര്മ ഉള്ളത് കൊണ്ട് രണ്ടു കയ്യും ഉപയോഗിച്ചാണ് ഞാന്‍ വണ്ടി ഓടിച്ചിരുന്നത്). പുള്ളിയുടെ ഉപദേശം സ്വീകരിച്ചു റിവേര്‍സ് എടുക്കുമ്പോ ഒറ്റ കയ്യ് ഉപയോഗിച്ച് ഓടിച്ചു. കുറച്ചു പുറകിലേക്ക് ഓടിച്ചപ്പോ വണ്ടി നിര്‍ത്താന്‍ പറഞ്ഞു, നിനക്ക് വണ്ടി ഓടിക്കാന്‍ അറിയാമല്ലോ പിന്നെ എന്താ വേണ്ടത് എന്ന് ചോദിച്ചു. പാര്‍കിങ്ങിലെക്ക് പോകണം എന്ന് പറഞ്ഞപ്പോ അയാള്‍ എന്റെ കയ്യിലുള്ള പേപ്പറില്‍ എന്തോ എഴുതി ഒപ്പ് ഇട്ടു തന്നു. അത് അവിടെ കാണിച്ചാല്‍ നാളെ മുതല്‍ നിനക്ക് പാര്‍ക്കിംഗ് ടെസ്റ്റ് തുടങ്ങാം എന്ന് പറഞ്ഞു. ഒരു മനസറിഞ്ഞ ശുക്രന്‍ പറഞ്ഞു കൊണ്ട് ആദ്യമായി സന്തോഷത്തോടെ ഞാന്‍ തിരിച്ചു പോന്നു.
തോന്നിയില്ല. പലര്‍ക്കും ഒന്നും മനസിലായില്ല എന്ന് അവരുടെ മുഖം കണ്ടാല്‍ അറിയാം. അവന്‍ ഒന്നുടെ പതിയെ കാണിച്ചു. കുറച്ചു ട്രിക്ക്സ് ഉണ്ട് അതിനു. ആദ്യം വണ്ടി എടുത്തു നമ്മള്‍ ഒരു റൌണ്ട് അടിച്ചു വരണം. വരുന്ന വണ്ടികള്‍ എല്ലാം ഒന്നിന് പിറകെ ഒന്നായി നിരനിരയായി നിര്‍ത്തണം. ഓരോരുത്തര്‍ക്കും ഓരോ നമ്പര്‍ ഉണ്ടാകും. അതായതു നമ്മള്‍ ആദ്യം വണ്ടി എടുത്ത പര്കിങ്ങിംഗ് സ്പോട്ടിന്റെ അവിടെ തന്നെ വേണം തിരിച്ചു പാര്‍ക്ക് ചെയ്യാന്‍.

വണ്ടി റിവേര്‍സ് എടുത്തു വരുമ്പോ നമുക്ക് പാര്‍ക്ക് ചെയ്യാന്‍ ഉള്ള സ്പോട്ടിന്റെ തുടക്കത്തില്‍ ഒരു പോള്‍ ഉണ്ടാകും അത് നമ്മുടെ കാറിന്റെ ബാക്ക് വിന്‍ഡോ ഗ്ലാസ്സിനു അടുത്തുള്ള ചെറിയ ഗ്ലാസ്സിനു നേരെ വരുമ്പോ സ്ടീരിംഗ് മുഴുവനായും ഇടതു വശത്തേക്ക് ഒടിച്ചു പുറകോട്ടു എടുക്കണം. എന്നിട്ട് ഡ്രൈവര്‍ സൈഡിലുള്ള ബാക്ക് ടയര്‍ അവിടെ മാര്‍ക്ക് ചെയ്തിരിക്കുന്ന മഞ്ഞ ലൈനിന് 20 cm അകലത്തില്‍ വരുമ്പോ ( ഇത് നമ്മള്‍ റിയര്‍ വ്യൂ മിറര്‍ വഴി നോക്കി കണ്ടു പിടിക്കണം.) സ്റ്റോപ്പ് ചെയ്തു നേരെ ഓപ്പോസിറ്റ് സൈടിലെക്ക് മറിച്ച് ഒടിച്ചു പിറകിലേക്ക് പതിയെ എടുക്കണം. എല്ലാ അളവുകളും കൃത്യമാണേല്‍ വണ്ടി കറക്റ്റ് ആയി പാര്‍ക്കിംഗ് സ്പോട്ടിനുള്ളില്‍ നില്‍ക്കും. എവിടേലും തെറ്റിയിട്ടുണ്ടങ്കില്‍ ഒന്നുകില്‍ ബാക്കില്‍ പോയി തട്ടും അല്ലെങ്കില്‍ സൈഡ് ലൈനില്‍ തട്ടും. അങ്ങനെ എന്ത് സംഭവിച്ചാലും ഫെയില്‍ ആകും.
അവന്‍ കാണിച്ചു തന്നു പുറത്തിറങ്ങി പിന്നീട്ഓ രോരുത്തരോടായി ചെയ്തു കാണിക്കാന്‍ പറഞ്ഞു. മൂന്നാമാനായി എനിക്ക് അവസരം കിട്ടി. പ്രാര്‍ത്ഥനയോടെ വണ്ടി എടുത്തു എല്ലാം കൃത്യമായി വണ്ടി കറക്റ്റ് സ്പോട്ടില്‍ പാര്‍ക്ക് ആയി. ദൈവത്തിനു നന്ദി. അന്നത്തെ ഒപ്പുമായി മടങ്ങി. ഇനി ഇങ്ങനെ 6 ഒപ്പുകള്‍ കൂടി വേണം. ജോലിയിലെ തിരക്കുകള്‍ കാരണം എല്ലാ ദിവസവും പോകാന്‍ പറ്റിയില്ല. പോയ ഒരു ദിവസം കിട്ടിയ വണ്ടി ഒരു പഴയ ചെണ്ട വണ്ടി. സ്ടീരിംഗ് വീല്‍ ഒക്കെ ഭയങ്കര ടൈറ്റ് ഉള്ള ഒരു വണ്ടി. എനിക്ക് മുന്നേ ഓടിച്ചവന്‍ ടെസ്റ്റ് പൊട്ടുന്നത് അടുത്തിരുന്നു കണ്ടു ഞാന്‍.
(ഒരാള്‍ ഓടിക്കുമ്പോ അടുത്ത ആളു കൂടെ കയറും ആ വണ്ടിയില്‍ അയാള്‍ക്ക് ആയിരിക്കും അടുത്ത ചാന്സ്.) അന്ന് എന്റെ പാര്‍ക്കിംഗ് വരയില്‍ തട്ടി. അന്നത്തെ ദിവസം ഒപ്പിന് പകരം ഫെയില്‍ മാര്‍ക്ക് ആണ് കിട്ടിയത്. വേറെ ഒരു ദിവസം ഞാന്‍ കയറിയ വണ്ടിയില്‍ കൂടെ ഉണ്ടായതു ഒരു മലയാളി അവനോടു സംസാരിക്കുന്നതു കണ്ട കലിപ്പില്‍ ഇന്സ്ട്രാക്ടര്‍ ഇല്ലാത്ത കാര്യം പറഞ്ഞു അന്നും ഫെയില്‍ ആക്കി. (തമ്മില്‍ തമ്മില്‍ സംസാരിക്കാന്‍ പോലും അനുവാദമില്ല സ്കൂള്‍ കോമ്പൌണ്ടില്‍)
(ഒരാള്‍ ഓടിക്കുമ്പോ അടുത്ത ആളു കൂടെ കയറും ആ വണ്ടിയില്‍ അയാള്‍ക്ക് ആയിരിക്കും അടുത്ത ചാന്സ്.) അന്ന് എന്റെ പാര്‍ക്കിംഗ് വരയില്‍ തട്ടി. അന്നത്തെ ദിവസം ഒപ്പിന് പകരം ഫെയില്‍ മാര്‍ക്ക് ആണ് കിട്ടിയത്. വേറെ ഒരു ദിവസം ഞാന്‍ കയറിയ വണ്ടിയില്‍ കൂടെ ഉണ്ടായതു ഒരു മലയാളി അവനോടു സംസാരിക്കുന്നതു കണ്ട കലിപ്പില്‍ ഇന്സ്ട്രാക്ടര്‍ ഇല്ലാത്ത കാര്യം പറഞ്ഞു അന്നും ഫെയില്‍ ആക്കി. (തമ്മില്‍ തമ്മില്‍ സംസാരിക്കാന്‍ പോലും അനുവാദമില്ല സ്കൂള്‍ കോമ്പൌണ്ടില്‍)
ഒരു ദിവസം ഞാന്‍ വളരെ പെര്‍ഫെക്റ്റ് ആയി കാര്‍ മാര്‍ക്ക് ചെയ്ത സ്ഥലത്ത് പാര്‍ക്ക് ചെയ്തു. എനിക്ക് തോന്നുന്നത് അത് വരെ ഉള്ള എന്റെ ഏറ്റവും നല്ല പാര്‍ക്കിംഗ് attempt ആയിരുന്നു അത് എന്നാണ്. ഓടോമടിക് കാര്‍ ആണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. അത് നോക്കേണ്ട പണിയാണ് അവനു (ഒരേ സമയം 10 കാറുകള്‍ ആണ് ടെസ്ടിനു ഉണ്ടാകുക, അത് നോക്കാന്‍ 3-4 ആളുകളും ഉണ്ട്). എല്ലാ ഇന്സ്ട്രുക്ടര്മാരും കാര്‍ പാര്‍ക്ക് ചെയ്യുന്നതിന്റെ അടുത്ത തന്നെ ഉണ്ടാകും. ഞാന്‍ വണ്ടി പാര്‍ക്ക് ചെയ്തു ആളെ നോക്കുമ്പോ അവന്‍ അപ്പുറത്ത് ട്രെയിലര്‍ പാര്‍ക്ക് ചെയ്യുന്നതും നോക്കി നിപ്പാണ്. നേരെ ഒപ്പോസിറ്റ് സൈടിലെക്ക്.
ഞാന്‍ അവന്‍ വന്നു കണ്ടിട്ട് ഇറങ്ങാം എന്നാ മട്ടില്‍ വണ്ടിയില്‍ തന്നെ ഇരുന്നു, അപ്പോ എന്റെ കൂടെ വണ്ടിയില്‍ ഉണ്ടായിരുന്ന ഒരു ഹിന്ദിക്കാരന്‍ (അടുത്ത ഓടിക്കാനുള്ള ചാന്സ് അവനാണ് ) ഭായ് അച്ഛാ പാര്‍ക്കിംഗ് ഹേ എന്നും പറഞ്ഞു അവന്റെ സീറ്റില്‍ നിന്നും ഇറങ്ങി വന്നു എന്റെ ഡോര്‍ തുറക്കാന്‍ തുടങ്ങി. അവനോടു ഇന്സ്ട്രുക്ടര്‍ കണ്ടിട്ടില്ല എന്നു ഞാന്‍ പറഞ്ഞു, കാണാതെ അവന്‍ സൈന്‍ തരില്ല എന്നൊക്കെ, അത് ഒന്നും സാരമില്ല അവനോടു പറഞ്ഞാല്‍ അവന്‍ ഒപ്പ് തരും എന്ന് പറഞ്ഞു അവന്‍ എന്നെ ഇറക്കി വണ്ടിയില്‍ കയറി. ഞാന്‍ വണ്ടി കറക്റ്റ് ആയി പാര്‍ക്ക് ചെയ്യുന്നത് എന്റെ തൊട്ടു മുന്നിലുള്ള വണ്ടികള്‍ നോക്കാന്‍ നിന്ന ഇന്സ്ട്രുക്ടര്‍ കണ്ടിട്ടുണ്ടായിരുന്നു. അയാള്‍ ഹെല്പ് ചെയ്യുമായിരിക്കും എന്ന് ഞാന്‍ കരുതി, ഞാന്‍ ഇറങ്ങി എന്റെ ഇന്സ്ട്രുക്ടരുടെ അടുത്ത് ചെന്ന് ഒപ്പ് ഇടാന്‍ വേണ്ടി പേപ്പര്‍ നീട്ടി. എന്താ എന്നാ മട്ടില്‍ അവന്‍ എന്നെ നോക്കി. വണ്ടി പാര്‍ക്ക് ചെയ്തു കഴിഞ്ഞു ഇനി ഒപ്പ് വേണം എന്ന് ഞാനും. ഏതാ വണ്ടി എന്നു അവന്‍ . വണ്ടി ഞാന്‍ ചൂണ്ടി കാണിച്ചു കൊടുത്തു. വണ്ടി അപ്പോഴും പര്കിങ്ങില്‍ തന്നെ ആണ്.അവന്‍ സമ്മതിച്ചില്ല, ഞാന്‍ എത്ര പറഞ്ഞിട്ടും അവന്‍ കൂട്ടാക്കിയില്ല, അപ്പുറത്തുള്ള ഇന്സ്ട്രുക്ടര്‍ കണ്ടിട്ടുണ്ട് അങ്ങേരോട് ചോദിച്ചു നോക്കു എന്നതും അവന്‍ ചെവി കൊണ്ടില്ല. നീ ഒന്ന് കൂടെ വരിയില്‍ പോയി നിക്ക് ഒന്നും കൂടെ ഇട്ടു കാണിക്കണം എന്ന് മാത്രം പറഞ്ഞു അവന്‍. പറയുന്നത് അനുസരിക്കുക അല്ലാതെ വേറെ വഴിയില്ല. വരിയില്‍ മുന്നില്‍ തന്നെ പോയി ഇരുന്നു. അടുത്ത ചാന്‍സില്‍ വണ്ടി എടുത്തു പാര്‍ക്ക് ചെയ്യുമ്പോ എവിടെയോ പിഴച്ചു. വണ്ടിയുടെ ടയര്‍ വരയില്‍ ടച്ച് ചെയ്തു. എല്ലാം തീര്‍ന്നു എന്ന് കരുതി ഞാന്‍ നോക്കുമ്പോ ഇന്സ്ട്രുക്ടര്‍ അപ്പോഴും ട്രെയിലര്‍ പാര്‍ക്ക് ചെയ്യുന്നിടതെക്ക് നോക്കി നില്‍പ്പാണ്. ഞാന്‍ പെട്ടെന്ന് തന്നെ വണ്ടി മുന്നിലേക്ക് എടുത്ത് കറക്റ്റ് ആയി പിറകോട്ട് എടുത്തു ശരിയാക്കി ഇട്ടു. ഞാന്‍ ഈ ചെയ്യുന്നത് എന്റെ മുന്നിലെ വണ്ടിയിലെ ഇന്സ്ട്രുക്ടര്‍ കണ്ടിരുന്നു. നേരത്തെ ശരിയായി ചെയ്തപ്പോഴും അങ്ങേരു കണ്ടിരുന്നു. അത് കൊണ്ടാകും ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടും ഒന്നും പറയാതിരുന്നത്. അല്ലെങ്കില്‍ ഇങ്ങനെ വണ്ടി മുന്നോട്ട് എടുക്കുന്നത് കണ്ടാല്‍ പിന്നെ ചോദ്യവും പറയലും ഒന്നും ഇല്ല. നേരെ ഫെയില്‍ ഇട്ടു പുറത്താക്കുകയാണ് പതിവ്. അപ്പൊ ഇങ്ങനെ ഒക്കെ ആണ് അവരുടെ സ്വഭാവവും പെരുമാറ്റവും. അങ്ങനെ ഉള്ള ഇവന്മാരില്‍ നിന്നും ഞാന്‍ അധികം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ. വണ്ടി പാര്‍ക്ക് ചെയ്ത ഞാന്‍ അതില്‍ നിന്നും ഇറങ്ങിയാതെ ഇല്ല. കഴിഞ്ഞ അനുഭവം ഉണ്ടല്ലോ. പിന്നെ ഇന്സ്ട്രുക്ടര്‍ വന്നു ഒപ്പിട്ടു തന്നു.
എന്റെ ഏഴാമത്തെ ഒപ്പിനായി വെയിറ്റ് ചെയ്യുമ്പോഴാണ് മുകളില്‍ പറഞ്ഞതൊക്കെ ഓര്‍ത്തെടുത്തത്. ദൈവ കൃപ കൊണ്ട് അന്നത്തെ പാര്‍ക്കിങ്ങും നന്നായി തന്നെ പൂര്‍ത്തിയാക്കി. ഒപ്പിനായി ഇന്സ്ട്രുക്ടരുടെ അടുത്ത് എത്തി. അവനു പേപ്പര്‍ നോക്കിയപ്പോ കാര്യം മനസ്സിലായിക്കാണും.
ഈ ഒരു ഒപ്പോടു കൂടി ഇവന്‍ ഇവിടുന്നു രക്ഷപെടും ഇപ്പൊ പിടിച്ചാലേ കിട്ടു എന്ന്. അവന്‍ പേപ്പര്‍ ഒക്കെ നോക്കിയിട്ട് പറഞ്ഞു എനിക്ക് 100 റിയാല്‍ (ഏകദേശം നാട്ടിലെ 1800 രൂപയുടെ അടുത്ത് വരും) എന്ന്. എങ്കില്‍ മാത്രമേ ഞാന്‍ ഒപ്പിട്ടു തരൂ അല്ലെങ്കില്‍ നീ ഫെയില്‍ ആണ് എന്ന് ഞാന്‍ എഴുതും എന്നും പറഞ്ഞു. നമുക്ക് ആരോടും ഒന്നും പറയാനും ആകില്ല, ആരും കേള്‍ക്കുകയും ഇല്ല, അവരൊക്കെ ഒരു ടീം ആണ്. എന്റെ കയ്യില്‍ അത്രയും കാശ് ഇല്ല, ലൈസെന്‍സ് കിട്ടാത്തത് കൊണ്ട് സാലറി യും കിട്ടിയിട്ടില്ല എന്നൊക്കെ പറഞ്ഞു നോക്കി. അപ്പൊ അവന്റെ ചോദ്യം എങ്കില്‍ ഇപ്പൊ എത്ര ഉണ്ട് കയ്യില്‍ ? അകെ കൂടിയാല്‍ 50. വണ്ടി കൂലിക്ക് പോലും വേറെ കാശ് ഇല്ല. എന്നാല്‍ 50 തരണം എന്നായി അവന്‍. വേറെ നിവൃത്തി ഇല്ലാതെ കൊണ്ട് പോയി പണ്ടാരമടങ്ങ് എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ പേപ്പറിനുള്ളില്‍ വെച്ച് കാശ് കൈമാറി. അത് കിട്ടിയതോടെ അവന്റെ മുഖം തെളിഞ്ഞു. ചിരിച്ചു കൊണ്ട് അവന്‍ മൊഴിഞ്ഞു. അവിടെ പോയി വെയിറ്റ് ചെയ്യു ഞാന്‍ ഒപ്പിട്ടു തരാം എന്ന്....
ഓക്കേ ശുക്രന്‍ എന്നും ഒരു ഒഴുക്കിന് പറഞ്ഞു ഒപ്പിട്ട പേപ്പര്‍ കിട്ടാനായി ഞാന്‍ കാത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോ ഒരുവന്‍ കുറെ പേരുടെ പേപ്പറുകളുമായി വന്നു ഓരോരുത്തരുടെ പേര് വിളിച്ചു പേപ്പര്‍ കൈ മാറി. എന്റെ പേപ്പറും കിട്ടി. എണ്ണി നോക്കി. 7 എണ്ണം ഉണ്ട് അല്‍ഹംദു ലില്ലാഹ്. ഇനി എന്ത് ചെയ്യണം എന്ന് ആരും പറഞ്ഞു തരാനില്ല. എന്തായാലും സ്കൂളിലെ മുദീറിനെ കണ്ടു കാര്യം പറഞ്ഞു നോക്കാന്‍ തീരുമാനിച്ചു. അങ്ങേരും ഒരു ചൂടന്‍ ആണ്. കണ്ടാല്‍ ഒരു പാവം പോലെ തോന്നും. പക്ഷെ പെട്ടെന്ന് ചൂടാകും. ഒരിക്കല്‍ എന്റെ രണ്ടാം സെഷനില്‍ പോയി കൊണ്ടിരുന്ന സമയത്ത് ഒരു ദിവസം ഇങ്ങേരു പതിവ് കറക്കത്തിനിടയില്‍ അത് വഴി വന്നു. അപ്പൊ ഒരുവന്‍ ഉണ്ട് ബെഞ്ചില്‍ ഇരിക്കാതെ (വരി നിക്കുന്നതിനു പകരം നീണ്ട ബെഞ്ചില്‍ ഇരിക്കുകയാണ് പതിവ്. ഓരോരുത്തര്‍ ഒരു തലക്കല്‍ നിന്നു എണീറ്റ് കാറില്‍ കയറുമ്പോ ബാക്കി എല്ലാരും നിരങ്ങി ആ സ്ഥലത്തേക്ക് കയറി ഇരിക്കും, അവനവന്റെ അവസരം വരുന്ന വരെ ആ നിരങ്ങല്‍ ആവര്‍ത്തിക്കും.) മാറി നിക്കുന്നത് കണ്ടു അവനോടു കാര്യം തിരക്കി. ഒരു ഹിന്ദിക്കാരന്‍ ആണ് ആളു. അവന്‍ മുദീറിനോട് പരാതി പോലെ പറഞ്ഞു കുറെ നേരം ആയി ഇവിടെ ഇനിയും വണ്ടി കിട്ടിയില്ല എന്ന്. അവിടെ പോയി ഇരുന്നോ ഇവരെ ഒക്കെ പോലെ എന്ന് പറഞ്ഞിട്ട് അവന്‍ അനുസരിച്ചില്ല. ഉടനെ അവനോടു ആ കോമ്പൌണ്ട് വിട്ടു പോകാന്‍ അങ്ങേരു ആവശ്യപ്പെട്ടു. അവന്‍ പറഞ്ഞ സോറി ഒന്നും ചെവികൊള്ളാതെ അങ്ങേരു അവനെ പിടിച്ചു പുറത്താക്കി. അങ്ങനെ ഉള്ള ആളെ ആണ് കാണാന്‍ പോകുന്നത്. എന്താകുമോ എന്തോ...
അറിയിച്ചു. അപ്പൊ ഒരു ചോദ്യം വന്നു. പാര്‍ക്കിംഗ് മാലൂം? എന്റെ മറുപടി: മാലൂം. പിന്നെ ചോദ്യം ഒന്നും ഇല്ല, പുതിയ ഒരു പേപ്പറില്‍ ഫൈനല്‍ ടെസ്റ്റിന്റെ ഡേറ്റ് സീല്‍ ചെയ്തു തന്നു. അന്നേ ദിവസം രാവിലെ 5 മണിക്ക്
സ്കൂളില്‍ ഏത്തണം എന്നാ ഒരു അറിയിപ്പും. അല്‍ഹംദു ലില്ലാഹ് ഇത് വരെ ഉള്ള കാര്യങ്ങള്‍ ഒക്കെ ഓക്കേ. ഇനി അവസാന ഒരു കടമ്പ കൂടി.
തുടരും..... അടുത്ത ഭാഗം Driving License @Saudi Part-3







Comments
Post a Comment