അല്ലാഹുവിന്റെ അഥിതിയായി... റസൂലിന്റെ ചാരത്തേക്കു... Part- 2
Part-1 വായിക്കാത്തവർക്കായി
ബസ് മക്ക നഗരി വിട്ടു മദീന ലക്ഷ്യമാക്കി പുറപ്പെടുകയാണ് ... മക്കയോട് വിട പറഞ്ഞു ഞങ്ങള്‍ ലോകം പടക്കാന്‍ തന്നെ കാരണ ഭൂതരായ പുണ്യ റസൂലിന്റെ മദീനയിലേക്ക് യാത്ര തുടരുകയാണ്. മനസ്സ് വല്ലാതെ തുടികൊട്ടാന്‍ തുടങ്ങി. റൌള ശരീഫും റസൂലിന്റെ പ്രിയപ്പെട്ട മദീനയും മറ്റു പ്രധാന സ്ഥലങ്ങളും കാണാനുള്ള ആഗ്രഹം കൂടി കൂടി വന്നു. അസര്‍ നിസ്കാരം ജുമുആയുടെ കൂടെ ജംആക്കി നിസ്കരിച്ചത് കാരണം അസര്‍ നിസ്കാരത്തിനു എവിടെയും ബസ് നിര്‍ത്തിയില്ല. 4-5 മണിക്കൂർ തുടർച്ചയായ യാത്രക്കൊടുവിൽ ഏകദേശം രാത്രിയോടെ ഞങ്ങള്‍ മദീനയുടെ അടുത്തേക്ക് എത്തി. മദീനയിൽ പോകുമ്പോ എല്ലാവരും അവിടെ പല പ്രധാന സ്ഥലങ്ങളും സന്ദർശിക്കാൻ പോകാറു പതിവുണ്ട്. ഒരു ചെറിയ തുക എല്ലാവരോടും വാങ്ങിച്ചു ബസ് ഡ്രൈവറും അമീറും കൂടി ചെയ്യുന്ന പരിപാടി ആണ് അത്. ആദ്യമായി പോകുന്നവർക്ക് അത് വളരെ ഉപകാരപ്രദമാണ് താനും. മസ്ജിദുൽ ഖുബാ, ഖിബലതൈനി, ഉഹ്ദ് എന്നിങ്ങനെ ഒക്കെ ഉള്ള ചരിത്ര പ്രസിദ്ധവും പുണ്യവുമായ സ്ഥലങ്ങളിലേക്കാണ് സാധാരണ പോകാറുള്ളത്.

മദീനയിലേക്ക് എത്തിയ ഞങ്ങൾ ആദ്യമായി പോയത് മസ്ജിദുല്‍ ഖുബ സന്ദർശിക്കാൻ ആണ്. റസൂല്‍ (സ) മക്കയില്‍ നിന്നും ഹിജറയായി മദീനയില്‍ എത്തിയ ശേഷം ആദ്യം നിർമിച്ച പള്ളിയാണ് മസ്ജിദ് ഖുബാ. റസൂലിന്റെ(സ)യുടെ ജീവിത കാലത്ത് എല്ലാ ആഴ്ച്ചയിലും ഒരു ദിവസ്സം റസൂൽ (സ) അവിടെ പോയി നിസ്കരിക്കാറുണ്ടായിരുന്നു എന്ന് മസ്ജിദ് ഖുബായുടെ ചരിത്രം പറഞ്ഞു തരുമ്പോൾ അമീർ പറഞ്ഞിരുന്നു. അവിടെ രണ്ടു റകഅത്ത് നിസ്കരിക്കല്‍ സുന്നത്ത് ഉണ്ട്. ബസ് മസ്ജിദിനു മുന്നിലായുള്ള വിശാലമായ പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തു, എല്ലാരും ഇറങ്ങി. 15 മിനിറ്റു ആണ് അമീർ പറഞ്ഞിരിക്കുന്ന സമയം. അതിനുള്ളിൽ തിരികെ എത്തണം. എല്ലാവരും വുളു ചെയ്തു അകത്തു കയറി നിസ്കരിച്ചു. പള്ളിയുടെ പുറത്തു വിശാലമായ സ്ഥലമുണ്ട് അവിടെ ധാരാളം ചെറിയ കുട്ടികള്‍ പലതരം കളിപ്പാട്ടങ്ങളും മറ്റും വില്‍ക്കുന്നു, എന്തേലും ഒന്ന് ചോദിച്ചു പോയാല്‍ കുടുങ്ങി പിന്നെ അവര് വിടില്ല. കൂടെ ഉണ്ടായിരുന്ന ഒരുത്തന്‍ എന്തോ ഒന്ന് ചോദിച്ചു, പിന്നെ ഒരു ചെറിയ പെണ്‍കുട്ടി അവന്റെ പിന്നാലെ കൂടി. അവസാനം 10 റിയാലോ മറ്റോ കൊടുത്തിട്ടാണ് അവന്‍ ആ കുട്ടിയെ ഒഴിവാക്കിയത്. മസ്ജിദുൽ ഖുബയും പരിസര പ്രദേശങ്ങളും കണ്ടു എല്ലാരും ബസ്സിൽ തിരികെ എത്തി.

അവിടെ നിന്നും വീണ്ടും യാത്ര പുറപ്പെട്ടു ഞങ്ങള്‍ പിന്നീട് മസ്ജിദുല്‍ ഖിബലത്തൈനി എന്നറിയപ്പെടുന്ന പ്രശസ്തമായ പള്ളിയില്‍ ആണ് എത്തിയത്. രണ്ടു ഖിബലകളിലേക്ക് തിരിഞ്ഞു നിസ്കരിക്കപ്പെട്ട പള്ളിയാണ് അത്. ആദ്യ കാലങ്ങളില്‍ ഫലസ്തീനിലെ മസ്ജിദുല്‍ അഖ്സയായിരുന്നു ഖിബല. ഒരു ദിവസം ഒരു ളുഹര്‍ നിസ്കാരത്തിനു റസൂല്‍ (സ) നേതൃത്വം കൊടുത്തു കൊണ്ടിരിക്കുമ്പോ പെട്ടെന്ന് ജിബ്രീല്‍ (അ) വഴി അല്ലാഹുവിന്റെ വഹ്യ് വന്നു, ഇനി മുതല്‍ മക്കയിലെ കഅബ ആണ് ഖിബല എന്ന്. അതോടെ ആ നിസ്കാരത്തില്‍ തന്നെ മക്കയിലേക്ക് തിരിഞ്ഞു നിന്നു ബാക്കി നിസ്കാരം പൂര്‍ത്തിയാക്കി. ആ സംഭവം നടന്ന പള്ളി ആണ് മസ്ജിദുല്‍ ഖിബ്ലാത്തൈന്‍. അവിടെയും രണ്ടു റകഅത്ത് നിസ്കരിക്കല്‍ സുന്നതുണ്ട്. നിസ്കാരത്തിനായി പള്ളിയില്‍ കയറി. പള്ളിയില്‍ മിമ്ബരിന്റെ നേരെ എതിര്‍വശത്തായി ചുമരില്‍ ആദ്യ ഖിബലയുടെ അടയാളം കാണാം. ആ പുണ്യ മസ്ജിദിലെ നമസ്കാരവും കാഴ്ച്ചകളും കഴിഞ്ഞു പിന്നീട് പോയത് ഇസ്ലാമിക ചരിത്രത്തിലെ പ്രധാന സംഭവമായ ഉഹുദ് യുദ്ധം നടന്ന ഉഹുദ് മലയുടെ അടുത്തേക്കാണ്.

ഉഹുദ് മല ലക്ഷ്യമാക്കി ബസ് നീങ്ങുമ്പോ ഒരു ചെറിയ വിവരണം അമീര്‍ നല്‍കിയിരുന്നു. എല്ലാവരുടെയും മനതാരില്‍ അപ്പൊ ആ സംഭവങ്ങള്‍ തെളിഞ്ഞു വന്നു കാണും. ചെറിയ ഒരു നോട്ടപിശക് കാരണം ഇസ്ലാമിന്റെ ഭാഗത്തിന് ഒരു പാട് നഷ്ടങ്ങള്‍ നേരിടേണ്ടി വന്ന ഒരു യുദ്ധമാണല്ലോ ഉഹ്ദ് യുദ്ധം, റസൂലിന്റെ പിതൃവ്യന്‍ ആയ, അസദുള്ള എന്നറിയപ്പെട്ടിരുന്ന ഹംസ (റ) പോലെയുള്ള കുറെ സ്വഹാബിമാര്‍ ശഹീദായ, റസൂലിന്റെ മുന്‍വശത്തെ പല്ലിനു കേടു പറ്റിയ യുദ്ധം. ആ ചരിത്രത്തിന്റെ ഓര്‍മകളില്‍ മുഴുകി ഇരുന്നപ്പോഴെക്കും ബസ് ഉഹ്ദ് മലയുടെ അടുത്തെത്തി. ബസ് പാര്‍ക്ക് ചെയ്തു എല്ലാരും അമീറിന്റെ പിന്നാലെ നടന്നു. സമയം ഏകദേശം 10 മണി കഴിഞ്ഞിരിക്കുന്നു. വഴിയിലെ കടകളും തെരുവ് കച്ചവടക്കാരും എല്ലാം കട അടച്ചു പോയി കഴിഞ്ഞിരിക്കുന്നു. മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഉഹ്ദ് മല കാണാം.

തെരുവ് കച്ചവടക്കാരുടെ ഷെഡുകളുടെ ഇടയിലൂടെ നടന്നു ഒരു മതില്‍ കെട്ടുള്ള ഒരു കമ്പൌണ്ടിന്റെ അടുത്ത് ഞങ്ങള്‍ എത്തി. അവിടെ ആണ് ഉഹ്ദ് ശുഹദാക്കളുടെ ഖബര്‍ സ്ഥിതി ചെയ്യുന്നത്. ഒരു സ്ഥലത്ത് ഒരു ചെറിയ കല്ല് കൊണ്ടുള്ള കെട്ടു കാണാം. അവിടെ ആണ് ഹംസ (റ) ന്റെ ഖബര്‍. ഉഹ്ദ്ന്റെ യുദ്ധ വേളയില്‍ ഹിന്ദ് എന്ന സ്ത്രീയും അവരുടെ അടിമയും ക്രൂരമായി കൊല ചെയ്ത ഹംസ (റ) ന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ എല്ലാവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. ഉഹ്ദ് തഴവരയിലെ യുദ്ധഭൂമിക്ക് കാവലായി റസൂല്‍ നിര്‍ത്തിയ അമ്പ് എന്തിയ വില്ലാളികളോട് കാവല്‍ നില്ക്കാന്‍ ഏല്‍പ്പിച്ച മല അവിടെ കാണാം. ഇടിഞ്ഞു ഇടിഞ്ഞു അത് ഇപ്പൊ ഒരു ചെറിയ കുന്നു മാത്രമാണ്.
ഉഹ്ദിൽ നിന്നും സങ്കടം നിറഞ്ഞ മനസ്സോടെ ഞങ്ങൾ മദീന മുനവറ ലക്ഷ്യമാക്കി നീങ്ങി. അൽപ്പ സമയത്തിനുള്ളിൽ ബസ് മസ്ജിദുന്നബവിയുടെ അടുത്തേക്ക് എത്തി. സാപ്റ്റക്കോ സ്റ്റാൻഡിന് (സൗദിയിലെ പൊതു ഗതാഗത സർവീസ് ആണ് സാപ്റ്റക്കോ) അടുത്ത് ബസ് പാർക്ക് ചെയ്തു. എല്ലാവരും അവിടെ ഇറങ്ങി. നാളെ രാവിലെ കൃത്യം 7.30 നു വണ്ടി ഈ പരിസരത്തു നിന്നും പുറപ്പെടും എന്ന നിർദേശം അമീർ എല്ലാവര്ക്കും നൽകി. പിന്നീട് എല്ലാരും കൂടെ മസ്ജിദ് നബവി ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. നേരെ നടന്നു ഒരു മെയിൻ റോഡ് ക്രോസ്സ് ചെയ്തു അല്പം കൂടെ നേരെ നടന്നാൽ നബിയുടെ മസ്ജിദ് ആയി. നടക്കുമ്പോ തന്നെ അല്പം ദൂരെ ആയി മസ്ജിദ് നബവി കാണാം. റോഡിനു ഇരുവശവും ടാക്സിക്കാർ ആളുകളെ അവരവരുടെ വണ്ടിയിലേക്ക് ആളെ വിളിക്കുന്ന ശബ്ദവും കാഴ്ചയും....

ഏകദേശം സമയം അപ്പൊ രാത്രി 11 മണിയോട് അടുത്ത് കാണും. ബാബ് സലാം എന്ന ഗേറ്റ് വഴി എല്ലാരും മസ്ജിദു നബവിയുടെ ഉള്ളിലേക്ക് പ്രവേശിച്ചു. മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു. പുണ്യ റസൂലിന്റെ ചാരെ എത്തി നില്‍ക്കുന്നു ഞാന്‍. പുണ്യ റസൂലിന്റെ ഓര്‍മകളില്‍ പതിയെ മുന്നോട്ട് നടന്നു. തിരക്ക് പൊതുവേ കുറവാണു. ആദ്യം പോയത് സ്വര്‍ഗത്തില്‍ നിന്നുള്ള ഒരു പൂന്തോപ്പ് എന്ന് റസൂല്‍ (സ) പറഞ്ഞ റസൂലിന്റെ മിമ്പറിന്റെയും ഖബറിന്റെയും ഇടയിലുള്ള സ്ഥലം എന്നറിയപ്പെടുന്ന റൌള ശരീഫിലെക്ക് രണ്ടു റകഅത് നിസ്കരിക്കാന്‍ വേണ്ടി ആണ്. അങ്ങോട്ട് നടക്കുന്നതിനിടയില്‍ മസ്ജിദുന്നബവി ആകെ ഒന്ന് കണ്ണോടിച്ചു.. കാണേണ്ട ഒരു നിര്‍മിതി തന്നെ ആണ്. വളരെ മനോഹരമായി പരിപാലിച്ചിരിക്കുന്ന ഒരു കൊട്ടാരം തന്നെ.
റൌളയില്‍ എത്തി നിസ്കരിക്കാന്‍ സ്ഥലം കിട്ടാന്‍ വേണ്ടി കുറെ സമയം കാത്ത് നില്‍ക്കേണ്ടി വന്നു. അവിടെ വച്ച് രണ്ടു റകഅത് നിസ്കരിച്ചാല്‍ അതിനുള്ള പുണ്യം മറ്റു പള്ളികളില്‍ നിന്നും ആയിരം റകഅത് നിസ്കരിച്ചതിനെക്കാള്‍ അധികം ആണ് എന്നതാണ്. അത് കൊണ്ട് തന്നെ അവസരം കിട്ടിയവര്‍ മറ്റുള്ളവരെ മാനിക്കാതെ വീണ്ടും വീണ്ടും നിസ്കരിച്ചു കൊണ്ടേ ഇരിക്കുന്നു. ഇടയ്ക്കു പോലീസ് വന്നു ആളുകളെ മാറ്റുമ്പോ കുറച്ചു പേര്‍ക്ക് അവസരം കിട്ടും. അങ്ങനെ അവസാനം റൌള എന്നടയാളപ്പെടുത്തിയ പച്ച കളര്‍ കാര്‍പെറ്റ് വിരിച്ച സ്വര്‍ഗത്തിലെ പൂന്തോപ്പില്‍ പെട്ട ഒരു പൂന്തോപ്പിൽ പ്രവേശിക്കാൻ അവസരം ലഭിച്ചു. നാഥന് സ്തുതി ഓതി നിസ്കരത്തിലേക്ക് നിന്നു. കൂടുതല്‍ അവിടെ നില്‍ക്കാനും നിസ്കരിക്കാനും ആഗ്രഹം ഉണ്ടായെങ്കിലും പുറകില്‍ കാത്തു നില്‍ക്കുന്നവരെ ഓര്‍ത്തു അവിടെ നിന്നും എണീറ്റു റസൂലിന്റെ മക്ബറ സിയാറാത്തിനും റസൂലിന് സലാം പറയാനും വേണ്ടി പുറപ്പെട്ടു.


റോഡ് ക്രോസ്സ് ചെയ്തു.അല്പം മുന്നോട്ട് നടന്നു ഞങ്ങൾ 26 B എന്ന ഗേറ്റിൽ എത്തിച്ചേർന്നു. മുറ്റത്തു കുടകൾ വിടർന്നു നിൽക്കുന്ന ആ വെള്ളക്കൊട്ടാരം തൊട്ട് മുന്നിൽ. മനസ് വല്ലാതെ സന്തോഷപൂര്ണമായി. ഒരു പാട് നാളത്തെ ആഗ്രഹം ഇതാ സഫലമാകാൻ പോകുന്നു. പുണ്യ റസൂലിന്റെ ചാരെ ചെന്ന് ഒന്ന് സലാം പറയാൻ കൊതിക്കാത്തവർ ആരുണ്ട്. ഗേറ്റ് കടന്നു ഞങൾ ഉള്ളിലേക്ക് പ്രവേശിച്ചു. വിശാലമായ മുറ്റം മനോഹരമായി മാർബിൾ ഉപയോഗിച്ച് സുന്ദരമാക്കിയിരിക്കുന്നു. വെയിൽ കൊണ്ടാലും ചൂടാകാത്ത തരം മർബിലും ഉണ്ട് കൂട്ടത്തിൽ. ആളുകൾക്ക് വെയിൽ കൊള്ളാതിരിക്കാനായി സംവിധാനിച്ചിരിക്കുന്ന വലിയ ഓട്ടോമാറ്റിക് കുടകൾ എല്ലാം പൂട്ടിയ അവസ്ഥയിൽ ആണ്. രാവിലെ മാത്രമേ ഇനി അത് തുറക്കൂ.
ഏകദേശം സമയം അപ്പൊ രാത്രി 11 മണിയോട് അടുത്ത് കാണും. ബാബ് സലാം എന്ന ഗേറ്റ് വഴി എല്ലാരും മസ്ജിദു നബവിയുടെ ഉള്ളിലേക്ക് പ്രവേശിച്ചു. മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു. പുണ്യ റസൂലിന്റെ ചാരെ എത്തി നില്‍ക്കുന്നു ഞാന്‍. പുണ്യ റസൂലിന്റെ ഓര്‍മകളില്‍ പതിയെ മുന്നോട്ട് നടന്നു. തിരക്ക് പൊതുവേ കുറവാണു. ആദ്യം പോയത് സ്വര്‍ഗത്തില്‍ നിന്നുള്ള ഒരു പൂന്തോപ്പ് എന്ന് റസൂല്‍ (സ) പറഞ്ഞ റസൂലിന്റെ മിമ്പറിന്റെയും ഖബറിന്റെയും ഇടയിലുള്ള സ്ഥലം എന്നറിയപ്പെടുന്ന റൌള ശരീഫിലെക്ക് രണ്ടു റകഅത് നിസ്കരിക്കാന്‍ വേണ്ടി ആണ്. അങ്ങോട്ട് നടക്കുന്നതിനിടയില്‍ മസ്ജിദുന്നബവി ആകെ ഒന്ന് കണ്ണോടിച്ചു.. കാണേണ്ട ഒരു നിര്‍മിതി തന്നെ ആണ്. വളരെ മനോഹരമായി പരിപാലിച്ചിരിക്കുന്ന ഒരു കൊട്ടാരം തന്നെ.
റൌളയില്‍ എത്തി നിസ്കരിക്കാന്‍ സ്ഥലം കിട്ടാന്‍ വേണ്ടി കുറെ സമയം കാത്ത് നില്‍ക്കേണ്ടി വന്നു. അവിടെ വച്ച് രണ്ടു റകഅത് നിസ്കരിച്ചാല്‍ അതിനുള്ള പുണ്യം മറ്റു പള്ളികളില്‍ നിന്നും ആയിരം റകഅത് നിസ്കരിച്ചതിനെക്കാള്‍ അധികം ആണ് എന്നതാണ്. അത് കൊണ്ട് തന്നെ അവസരം കിട്ടിയവര്‍ മറ്റുള്ളവരെ മാനിക്കാതെ വീണ്ടും വീണ്ടും നിസ്കരിച്ചു കൊണ്ടേ ഇരിക്കുന്നു. ഇടയ്ക്കു പോലീസ് വന്നു ആളുകളെ മാറ്റുമ്പോ കുറച്ചു പേര്‍ക്ക് അവസരം കിട്ടും. അങ്ങനെ അവസാനം റൌള എന്നടയാളപ്പെടുത്തിയ പച്ച കളര്‍ കാര്‍പെറ്റ് വിരിച്ച സ്വര്‍ഗത്തിലെ പൂന്തോപ്പില്‍ പെട്ട ഒരു പൂന്തോപ്പിൽ പ്രവേശിക്കാൻ അവസരം ലഭിച്ചു. നാഥന് സ്തുതി ഓതി നിസ്കരത്തിലേക്ക് നിന്നു. കൂടുതല്‍ അവിടെ നില്‍ക്കാനും നിസ്കരിക്കാനും ആഗ്രഹം ഉണ്ടായെങ്കിലും പുറകില്‍ കാത്തു നില്‍ക്കുന്നവരെ ഓര്‍ത്തു അവിടെ നിന്നും എണീറ്റു റസൂലിന്റെ മക്ബറ സിയാറാത്തിനും റസൂലിന് സലാം പറയാനും വേണ്ടി പുറപ്പെട്ടു.
വരി വരിയായി ആളുകള്‍ റസൂലിന്റെ മക്ബറ സിയാറത്ത് ചെയ്തു സലാം പറഞ്ഞു പോകുന്നു. ആരെയും അവിടെ നില്ക്കാന്‍ മുതവമാര്‍ സമ്മതിക്കുന്നില്ല. ഞാനും അവരില്‍ ഒരുവനായി റസൂലിന്റെ ചാരെ എത്തി. നിറ കണ്ണുകളോടെ സലാം ചൊല്ലി തൊട്ടു അടുത്ത് അന്ത്യ വിശ്രമം കൊള്ളുന്ന സിദ്ധീക്ക് (റ) , ഉമര്‍ (റ) എന്നിവര്‍ക്കും സലാം ചെല്ലി പുറത്തേക്കു നടന്നു. പുറത്തിറങ്ങി മസ്ജിദിനെ ഒന്ന് വലം വെച്ച് വീണ്ടും പഴയ ഗേറ്റ് വഴി അകത്തു കടന്നു റൌളയുടെ സൈഡില്‍ ഒരു ഭാഗത്ത് ചെന്ന് അല്‍പം വിശ്രമിക്കാന്‍ ഇരുന്നു. റൗളായിൽ വെറുതെ ഇരിക്കുമ്പോഴും നമ്മൾ റസൂലിന്റെ കാലത്തെ ഓർമകളിലേക്ക് പോകും. റസൂലിന്റെ പാദ സ്പർഷമേറ്റ മസ്ജിദ്.... റസൂലിന്റെ വീട്... റസൂലിന്റെ ജീവിതം...എല്ലാം അങ്ങിനെ കൺ മുന്നിലൂടെ വന്നു കൊണ്ടേ ഇരിക്കും.
കുറച്ചു സമയം കഴിഞ്ഞപ്പോ ഒന്ന് പുറത്തിറങ്ങി ഫ്രഷ് ആവാൻ . ബാത്റൂമുകളും വുദു എടുക്കാനുള്ള സൗകര്യവും ഒക്കെ ഇഷ്ടം പോലെ ഉണ്ട് മദീനയിൽ. എല്ലാം അണ്ടർ ഗ്രൗണ്ടിൽ ആണ് എന്ന് മാത്രം. രണ്ടു നിലയിലായിട്ടാണ് ഇതെല്ലാം ഒരുക്കിയിരിക്കുന്നത്. അതിനും താഴെ മൂന്നാം നിലയിൽ പാർക്കിംഗ് സൗകര്യവുമുണ്ട്. ഓരോന്നിലും ഇഷ്ടം പോലെ ടോയ്ലറ്റുകളും വുളു ചെയ്യാൻ ഉള്ള പൈപ്പുകളും ഉണ്ട്. ഇങ്ങനെ ഇഷ്ടം പോലെ ബിൽഡിങ്ങുകൾ പല ഭാഗങ്ങളിലായി ഉണ്ട്. ഓരോന്നിലും 100 കണക്കിന് ആളുകൾക്ക് ഒരേ സമയം ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവും ഉണ്ട്. എല്ലാം വളരെ വൃത്തിയായി സൂക്ഷിക്കുവാനും ആളുണ്ട്. എല്ലായിടവും വളരെ വൃത്തിയിൽ കാണാം നമുക്ക്.
ഫ്രഷ് ആയി വുളുവും എടുത്തു തിരികെ പള്ളിയിൽ പ്രവേശിച്ചു. അൽപ സമയം കഴിഞ്ഞപ്പോ റൗളായിലെ ആളുകളെ നിയന്ത്രിക്കാനുള്ള ബാരിക്കേഡുകൾ ഒക്കെ മാറ്റി. ഇനി സുബീഹ് നിസ്കാരം കഴിഞ്ഞേ അത് സ്ഥാപിക്കൂ. അതോടെ എല്ലാരും അങ്ങോട്ട് ഓടി സ്ഥലം പിടിക്കാൻ. കൂടെ ഞാനും. സ്വർഗത്തിൽ നിന്നുള്ള ഒരു പൂന്തോപ്പ് എന്ന് റസൂൽ അറിയിച്ച സ്ഥലം അവിടെ ഇരിക്കാനും നിസ്കരിക്കാനും പറ്റുക എന്നത് വലിയ കാര്യമാണ് അപ്പൊ അവിടെ കുറെ സമയം ചിലവഴിക്കാൻ പറ്റുക എന്നത് ചെറിയ കാര്യമല്ലല്ലോ. അതാണ് അവിടെ സ്ഥലം പിടിക്കാൻ എല്ലാരും ധൃതി കൂട്ടുന്നത്. കൂടെ ഓടിയ എനിക്കും ഒരിടം കിട്ടി. ആദ്യം കുറച്ചു നിസ്കരിച്ചു പിന്നെ ഖുർആൻ എടുത്തു ഓതി അവിടെ ഇരുന്നു സുബീഹ് വരെ. സുബിഹ്‌ക്ക് ബാങ്ക് വിളിച്ചു എന്തൊരു മാധുര്യമുള്ള ബാങ്ക്... അധികം വൈകാതെ സുബീഹ് ജമാഅത്തും നടന്നു. റസൂലിന്റെ ചാരെ നിന്ന് ആദ്യ സുബീഹ് നിസ്കാരം.
നിസ്കാരവും പ്രാർത്ഥനയും കഴിഞ്ഞ ഉടനെ പുറത്തിറങ്ങി. സുബീഹ് കഴിഞ്ഞു ജന്നതുൽ ബക്കിയയിൽ (മസ്ജിദ് നബവിയോട് ചേർന്നുള്ള ഖബർസ്ഥാൻ ആണ് ജന്നത്തുൽ ബക്കിയ ) പോകണം എന്ന് അമീർ അറിയിച്ചിരുന്നു. അതിനായി എല്ലാരും ആദ്യമേ അറിയിച്ചിരുന്ന വാതിലിനു അടുത്ത് ഒത്തുകൂടി. സുബീഹ് നിസ്കാരത്തിനു ശേഷം കുറച്ചു സമയമേ ജന്നതുൽ ബാക്കിയ ഖബ്ർസ്ഥൻ തുറക്കു. അമീറിന് പിന്നിലായി ഞങ്ങൾ അങ്ങോട്ട് നടന്നു. ഉസ്മാൻ (റ) ഫാത്തിമ ബീവി (റ) തുടങ്ങി ഒരു പാട് സഹാബികളുടെയും സഹാബത്തുകളുടെയും ഖബർ ഇവിടെയാണ് ഉള്ളത്. ഖബർ സിയാറാത് കഴിഞ്ഞു പുറത്തിറങ്ങി മസ്‌ജിദുന്നബവിയോട് യാത്ര പറഞ്ഞു ഞങ്ങൾ ബസ് ലക്ഷ്യമാക്കി നടന്നു. നടന്നു പോകുമ്പോ റോഡിനു ഇരു വശത്തും നിന്ന് ടാക്സിയിലേക്കും ബസ്സിലേക്കും ആളെ വിളിക്കുന്ന കാണാം. മക്ക, ജിദ്ദ , റിയാദ് അങ്ങനെ പല സ്ഥലത്തേക്കും ടാക്സികളും കള്ള ടാക്സികളും കിട്ടും അവിടെ നിന്നും. എല്ലാരും ബസ്സിന് അടുത്തെത്തി. അതിനു അടുത്തുള്ള ഹോട്ടലിൽ കയറി പ്രഭാത ഭക്ഷണം കഴിച്ചു എല്ലാരും മടക്ക യാത്രക്കായി ബസ്സിൽ പ്രവേശിച്ചു ബസ് മടക്കയാത്ര തുടങ്ങുകയാണ്. എന്തോ നഷ്ടപ്പെട്ടു പോയ പോലെ ഒരു ഫീലിംഗ്. അങ്ങോളം ഇങ്ങോളം ശാന്തത കളിയാടുന്ന മദീന മണ്ണ് വിട്ടു പോകാൻ മനസിന് മടിയുള്ള പോലെ... ഇനിയും പല വട്ടം വരണം അതിനു നാഥൻ തുണയേകട്ടെ എന്ന പ്രാർത്ഥനയോടെ ഞങ്ങൾ മദീനയോട് യാത്ര പറഞ്ഞു.
ബസ് റിയാദ് ലക്ഷ്യമാക്കി ഓടി കൊണ്ടിരുന്നു. രാത്രി ഒരു മിനുട്ട് പോലും ഉറങ്ങാൻ കഴിയാതിരുന്നത് കൊണ്ട് പലരും ഉറക്കത്തിലേക്ക് വീണു കഴിഞ്ഞിരുന്നു. ഞാൻ പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു. പല തരത്തിലും രൂപത്തിലും ഉള്ള മലകളും മരുഭൂമികളും പിറകിലോട്ട് ഓടിക്കൊണ്ടിരുന്നു. അങ്ങനെ ഉള്ള ദുർഘടമായ വഴിയിലൂടെ ആണല്ലോ റസൂലും സഹാബാക്കളും ഹിജ്‌റ പോയത് എന്ന് ഓർത്തപ്പോ അവരുടെ ത്യാഗം ഒക്കെ എത്രയാണ് എന്ന് നമുക്ക് ഓർക്കാൻ പോലും പറ്റുന്നില്ല എന്ന് എനിക്ക് തോന്നി. ഉച്ചക്ക് ഊണു കഴിയുന്ന വരെ എല്ലാവര്ക്കും വിശ്രമ സമയം അനുവദിച്ചു അമീറും വിശ്രമത്തിലായിരുന്നു. ഉച്ച ഭക്ഷണവും നിസ്കാരവും കഴിഞ്ഞു ഞങ്ങൾ യാത്ര തുടർന്നു. കുറച്ചു കഴിഞ്ഞപ്പോ അമീർ മൈക്ക് കയ്യിലെടുത്തു. ബസ്സിലുള്ള എല്ലാവരോടും (ആണുങ്ങൾ) ബസ്സിന്റെ മുൻ ഭാഗത്തു ചെന്ന് നിന്ന് സ്വയം മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു. മുന്നിൽ നിന്നും ഓരോരുത്തരായി പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. അതൊരു നല്ല സെഷൻ ആയിരുന്നു. പലരെയും പരിചയപ്പെടാൻ പറ്റി. പാടാൻ അറിയുന്നവരൊക്കെ ചെറുതായി പാടി. ആരോ ചെറുതായി പ്രസംഗിച്ചു. ചിലരൊക്കെ പേടിച്ചു മുങ്ങാന്‍ ശ്രമം നടത്തി അതൊക്കെ അമീര്‍ കയ്യോടെ പിടിച്ചു... അങ്ങനെ പതിയെ വൈകിട്ട് 6 മണിയോടെ ബസ്സ് റിയാദിൽ ബത്തായിൽ എത്തിച്ചേർന്നു. ബസ്സിൽ നിന്നും ലഗേജുകൾ എടുത്തു എല്ലാരോടും സലാം ചൊല്ലി യാത്ര പറഞ്ഞു ഞങൾ റൂമിലേക്ക് പോകാനുള്ള വണ്ടിക്കായി കാത്തിരുന്നു. ആത്മീയമായ ഒരു പ്രസരിപ്പോടെ... ഇനിയും ഒരുപാട് വട്ടം ആ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ തുണയേകണെ നാഥാ എന്ന പ്രാർത്ഥനയോടെ....
നമുക്കേവർക്കും ഒരു പാട് തവണ ഹജ്ജും ഉംറയും മദീന സിയാറാത്തും ചെയ്യാൻ നാഥൻ തൗഫീഖ് നല്കട്ടെ ആമീൻ.



Comments
Post a Comment